Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

15/7/2019

(ഫോട്ടോ ക്യാപ്ഷന്‍: ജോയ് ആലുക്കാസ് ഫോണ്ടേഷന്റെ തിളക്കം പദ്ധതി കേരള വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോളി ജോയ് ആലുക്കാസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍ പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി,വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍തൃശൂര്‍ ജില്ലാ സെക്രട്ടറി മണികണ്ഠന്‍, ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് തുടങ്ങിയവര്‍ സമീപം)

തൃശൂര്‍: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് കേരള വികലാംഗക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവെയ്ക്കല്‍ മോഹനന്‍പറഞ്ഞു. കേരള സാഹത്യ അക്കാദമി ഹാളില്‍ നടന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തിളക്കം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ച്ച പരിമിതര്‍ക്ക് സൗജന്യമായി സ്മാര്‍ട് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തിളക്കം. രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിന്നുകൊണ്ട് ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ജോയ് ആലുക്കാസിന്റെ കാരുണ്യപ്രവര്‍ത്തനം ശ്രദ്ധേ യമാകുന്നത്.സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ഹൃദയത്തിലാണ് തിളക്കമുണ്ടാകേണ്ടതെ ന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.പ്രവാസികള്‍ക്ക് ഇടയില്‍ കഷ്ടതയുഭവി ക്കുന്ന നിരവധിപ്പേരുണ്ട്. ഇവരെ കണ്ടുമുട്ടിയതാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ രൂപീകര ണത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണ ഉദ്ഘാടനം ജോയ്് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ആലുക്കാസ് നിര്‍വ്വഹിച്ചു. ആദ്യ ഫോണ്‍ ഷിഫ്‌ന മോള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് 65 പേര്‍ക്ക് ഫോണ്‍ വിതരണം ചെയ്തു.സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി,വികലാംഗ കോര്‍പ്പറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി മണികണ്ഠന്‍,ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാഴ്ച്ച പരിമിതര്‍ക്കായി തിളക്കം പദ്ധതി നടത്തിവരുന്നു. ഇതിനോട കം കോട്ടയത്തും തൃശൂരും എറണാകുളത്തുമായി 300 പേര്‍ക്ക് സ്്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തി ട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുക


കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു

ഹൈദരാബാദ്:കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു.തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കൊല്ലപ്പെ ട്ടതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്(26),ലോറി തൊഴി ലാളികളായ ജൊല്...തുട൪ന്ന് വായിക്കുക


2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

തിരു: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപികാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.സംസ്ഥാന ഇൻ ഫർമേഷൻ കമ്മീഷണർ കെ. വി...തുട൪ന്ന് വായിക്കുക


ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത്

തിരു: കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനത്തിനായി ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി യുമായി പാറശാല ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന കാലഘട്ട ത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കുട്ടികളെ മാനസികമായി തയാറാക്കുന്നതിനും മാനസിക മായും ശാരീ...തുട൪ന്ന് വായിക്കുക


ചെങ്ങോട്ടുമല ഖനന നീക്കം: മുഖ്യമന്ത്രിക്ക് വി എം സുധീരൻറെ കത്ത്‌

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള ഡെൽറ്റ റോക്സ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഗ്രൂപ്പിൻറെ ഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും...തുട൪ന്ന് വായിക്കുക


കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദ മായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര...തുട൪ന്ന് വായിക്കുക


ആറന്മുളയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന്‍

ആറന്മുള : നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോ ക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ആറന്മുളയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ ന്ന് ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലാ കളക്ടറുടെ ഇടപെടൽ : പാപ്പാത്തിക്കും മകൾക്കും തുണയായി

തൃശൂർ: മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ ഉദയ നഗർ പ്രദേശത്തെ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന പാപ്പാത്തി മേപ്പാടിക്കും മകൾക്കും ഇനി തണൽ തണലൊരുക്കും. ഇവരുടെ കുടിൽ സാമൂഹ്യവിരുദ്ധർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തീയിട്ട് നശിപ്പിച്ചിരുന്നു. വീട്ടുപകര...തുട൪ന്ന് വായിക്കുക


കലശമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഡിസം. 27 ന്

തൃശൂർ : ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതി ഡിസം. 27 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ ആസൂ ത്രണം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ വിപുല...തുട൪ന്ന് വായിക്കുക


മനോരോഗിയായ സ്ത്രീക്ക് സംരക്ഷണം ഒരുക്കി കയ്പമംഗലം പോലീസ്

തൃശൂർ : മനോനില തകരാറിലായി തനിച്ച് താമസിച്ചിരുന്ന മധ്യവയസ്‌കയ്ക്ക് സംരക്ഷണമൊരു ക്കി കയ്പമംഗലം പോലീസ്. ചളിങ്ങാട് പള്ളിനട പേടിക്കാട്ട് പറമ്പിൽ രാജൻ ഭാര്യ അംബിക(50) യെയാണ് കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡീ പോൾ സ്‌മൈൽ വില്ലേജ് എന്ന സ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല ഡിസംബര്‍ 6 രാവിലെ പത്തിന് പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍

തിരു:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റം, ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്‌കീം എന്നിവയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 രാവിലെ പത്...തുട൪ന്ന് വായിക്കുക


ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു.സാമൂഹിക,സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.