Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

ആരോഗ്യം

കൂടുതല്‍ 

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം

15/7/2019

തിരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി യുടെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 16-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിട്ടറി നാപ്കിനും ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നിര്‍മ്മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്ററും കൂടാതെ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അവബോധന പരിപാടിയും ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി. സമഗ്രമായ രീതിയില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. പരീക്ഷണാര്‍ത്ഥം ആരംഭിച്ച പദ്ധതിയുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ച് സമഗ്രമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികളുടെ പഠന വേളയിലെ ആര്‍ത്തവകാല ശുചിത്വം കൃത്യമായി പാലിക്കുന്നതിനും അതുവഴി അവരുടെ പ്രജനന ആരോഗ്യം പരിരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി പൊതുജനാരോഗ്യ രംഗത്തെ മികച്ച കാല്‍വയ്പ്പാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ ത്തോടെ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 1,200 സ്‌കൂളുകളില്‍ ഷീ പാഡ് വിതരണം പൂര്‍ത്തീകരി ച്ചിട്ടുണ്ട്. ഇവയില്‍ 250 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവശുചിത്വ അവബോധ പരി ശീലനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോ ഷന്‍ ട്രാസ്റ്റിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിച്ചി ട്ടുണ്ട്. മറ്റു സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി. പിടിയാനകളും കൊമ്പൻമാരും ഉൾപ്പടെ 25- ആനകൾസുഖചികി ത്സയ്ക്കായി അണിനിരന്നു. മദപ്പാടിൽ തളച്ചിട്ടുള്ള കൊമ്പന്മാരിൽ കൂടുതൽ അപകടകാരികളായ വർക്ക് നീരിൽ നിന്...തുട൪ന്ന് വായിക്കുക


209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി മൂളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ശിലാ സ്ഥാപ ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ ...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ദുരി...തുട൪ന്ന് വായിക്കുക


ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ള തിൽ നിന്ന് വ്യത്യസ്തമായ...തുട൪ന്ന് വായിക്കുക


പൊന്‍കുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

പൊന്‍കുന്നo : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാകളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടിക...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാ സമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിപ്രാഥ മികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കി വെച...തുട൪ന്ന് വായിക്കുക


അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് ജെസിഐ അക്രഡിറ്റേഷന്‍

കൊച്ചി: ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ പ്രോട്ടോണ്‍ ചികില്‍സാ കേന്ദ്രമായ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് (എപിസിസി) ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷന്‍ ലഭിച്ചു. ആഗോള തലത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് : ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി എം ഒ

കാസര്‍കോട് : ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് എ.വി അറിയി...തുട൪ന്ന് വായിക്കുക


ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തും കുന്നന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.ഗ്രാമ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതമാക്കി; ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണം നടത്തണം- ഡി.എം.ഒ

വയനാട് : മഴക്കാലം തുടങ്ങിയതോടെ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി പ്രതി രോധം ഊര്‍ജിതമാക്കി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെ ന്നും കോതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ...തുട൪ന്ന് വായിക്കുക


ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശവഴി: പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡി നെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 2...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.