Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി പദ്ധതി സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

14/7/2019

കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തി ല്‍ നടപ്പാക്കുന്ന മിഴി സമഗ്ര നേത്ര സംരക്ഷണ പരിപാടിയിലൂടെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കാഴ്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തത്. കാഴ്ചാ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ എല്ലാ വിധത്തിലുമുള്ള സുസ്ഥിര തയും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി തുടങ്ങിയവ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും പരിസര ശുചീകരണം, കൊതുകു നശീകരണം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി അനുസരി ക്കേണ്ടതുണ്ട്. സംശയകരമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ പരിശോധനയ്ക്ക് വിധേയമാകണം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഇതിനായി സമീപിക്കാം. ആശുപത്രി ഏതായാലും ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. കൃത്യമായ ജാഗ്രതയിലൂടെ നിപയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരണത്തിന്റെ പാതയിലാണ്. 170 പി എച്ച്സികള്‍ ഇത്തര ത്തില്‍ നവീകരിച്ചു. ജില്ലയില്‍ 16 എണ്ണം ഇതില്‍ ഉള്‍പെടും. 200 പി എച്ച്സികള്‍ കൂടി ഇത്തര ത്തില്‍ നവീകരിക്കും. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1300 ഓളം കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ബിഹാറില്‍ ഇന്‍സുലിന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവ മാണ്. കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ സംശയങ്ങള്‍ ഉയരുന്നു ണ്ടെന്നും കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ആളുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അന്ധത നിരക്ക് കുറക്കുക, നേത്രാരോഗ്യം സംരക്ഷിക്കുക, ദൃഷ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ദേശീയ അന്ധത നിയന്ത്രണ പരിപാടി നടപ്പാക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പി ക്കുന്നതിനാണ് മിഴി എന്ന പേരില്‍ സമഗ്ര നേത്ര സംരക്ഷണ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം വഴി അധിക ഒപ്‌റ്റോമെട്രിസ്റ്റുമാരെ നിയമിക്കു കയും സ്‌കൂളുകളിലേക്ക് വിഷന്‍ ചാര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോ ധനയില്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് കണ്ണടകള്‍ക്കും ആവശ്യമായിട്ടുള്ളവരെ വിദഗ്ധ ചികിത്സയ്ക്കും നിര്‍ദ്ദേശിച്ചു. 6806 കുട്ടികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം കണ്ണടകള്‍ നല്‍കുന്നത്. ഡിസ്ട്രിക്ട് ബ്ലൈന്‍ഡ്‌നെസ്സ് കണ്‍ട്രോള്‍ സൊസൈറ്റി, എന്‍പിസിബി, ആരോഗ്യ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവന്‍ അങ്കണവാടി കളിലേക്കും അടുത്ത ഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ഡിഎംഒ ഡോ.കെ. നാരായണ നായ്ക്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ ടി രേഖ, ഡോ. എം കെ ഷാജ്, ഡോ. ഇ മോഹനന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായ ഒപ്‌റ്റോമെട്രിസ്റ്റുമാര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുക


കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു

ഹൈദരാബാദ്:കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു.തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കൊല്ലപ്പെ ട്ടതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്(26),ലോറി തൊഴി ലാളികളായ ജൊല്...തുട൪ന്ന് വായിക്കുക


2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

തിരു: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപികാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.സംസ്ഥാന ഇൻ ഫർമേഷൻ കമ്മീഷണർ കെ. വി...തുട൪ന്ന് വായിക്കുക


ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത്

തിരു: കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനത്തിനായി ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി യുമായി പാറശാല ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന കാലഘട്ട ത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കുട്ടികളെ മാനസികമായി തയാറാക്കുന്നതിനും മാനസിക മായും ശാരീ...തുട൪ന്ന് വായിക്കുക


ചെങ്ങോട്ടുമല ഖനന നീക്കം: മുഖ്യമന്ത്രിക്ക് വി എം സുധീരൻറെ കത്ത്‌

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള ഡെൽറ്റ റോക്സ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഗ്രൂപ്പിൻറെ ഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും...തുട൪ന്ന് വായിക്കുക


കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദ മായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര...തുട൪ന്ന് വായിക്കുക


ആറന്മുളയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന്‍

ആറന്മുള : നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോ ക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ആറന്മുളയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ ന്ന് ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലാ കളക്ടറുടെ ഇടപെടൽ : പാപ്പാത്തിക്കും മകൾക്കും തുണയായി

തൃശൂർ: മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ ഉദയ നഗർ പ്രദേശത്തെ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന പാപ്പാത്തി മേപ്പാടിക്കും മകൾക്കും ഇനി തണൽ തണലൊരുക്കും. ഇവരുടെ കുടിൽ സാമൂഹ്യവിരുദ്ധർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തീയിട്ട് നശിപ്പിച്ചിരുന്നു. വീട്ടുപകര...തുട൪ന്ന് വായിക്കുക


കലശമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഡിസം. 27 ന്

തൃശൂർ : ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതി ഡിസം. 27 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ ആസൂ ത്രണം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ വിപുല...തുട൪ന്ന് വായിക്കുക


മനോരോഗിയായ സ്ത്രീക്ക് സംരക്ഷണം ഒരുക്കി കയ്പമംഗലം പോലീസ്

തൃശൂർ : മനോനില തകരാറിലായി തനിച്ച് താമസിച്ചിരുന്ന മധ്യവയസ്‌കയ്ക്ക് സംരക്ഷണമൊരു ക്കി കയ്പമംഗലം പോലീസ്. ചളിങ്ങാട് പള്ളിനട പേടിക്കാട്ട് പറമ്പിൽ രാജൻ ഭാര്യ അംബിക(50) യെയാണ് കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡീ പോൾ സ്‌മൈൽ വില്ലേജ് എന്ന സ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല ഡിസംബര്‍ 6 രാവിലെ പത്തിന് പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍

തിരു:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റം, ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്‌കീം എന്നിവയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 രാവിലെ പത്...തുട൪ന്ന് വായിക്കുക


ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു.സാമൂഹിക,സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.