Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

13/7/2019

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ക്രൂയിസുകൾ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്ഹോൾഡർമാർ റോഡ് ഷോക ളുടെ ഭാഗമാണ്. വർഷാരംഭം മുതലേ എസ് ടി ബി ആവിഷ്കരിച്ചുപോരുന്ന ആകർഷകമായ ടൂറിസം പ്രൊമോഷൻ പദ്ധതികളുടെ തുടർച്ചയാണ് രാജ്യത്തെ എട്ട് വൻകിട, ഇടത്തരം നഗര ങ്ങളിലൂടെയുള്ള ട്രാവൽ ട്രേഡും. ഡെലിഗേഷനെ നയിക്കുന്നത് ജി ബി ശ്രീധർ (എസ് ടി ബി റീജ്യണൽ ഡയറക്ടർ-ഇന്ത്യ, മിഡിൽ ഈസ്റ്റ്&സൗത്ത് ഏഷ്യ); അഡ്രിയാൻ കോങ്ങ് (ഏരിയ ഡയറക്ടർ-ഇന്ത്യ&സൗത്ത് ഏഷ്യ-മുംബൈ) എന്നിവരാണ്. വളരുന്ന ബന്ധങ്ങൾ, ഒരുമയുടെ നേട്ടങ്ങൾ എന്നതാണ് റോഡ് ഷോയുടെ പ്രമേയം. നിലവിലുള്ള സ്റ്റെയ്ക്ഹോൾഡർമാരുമായി ബന്ധം ശക്തമാക്കും. പ്രാദേശികതലത്തിൽ പുതിയകൂട്ടുകെട്ടുകൾ രൂപപ്പെടുത്തും. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകർഷണീയതകൾ, ട്രേഡ് പ്രൊമോ ഷൻ ഓഫറുകൾ എന്നിവയെപ്പറ്റി വിശദീകരിക്കും. പാഷൻ ടൂറുകൾ, ജ്യുവൽ ചാങ്കി എയർ പോർട്ട്, റെയിൻ ഫോറസ്റ്റ് ലൂമിന തുടങ്ങി നിരവധി പുതിയ ആകർഷണങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ സിംഗപ്പൂർ ഭക്ഷ്യമേള, ജൂലായ് മാസത്തെ ഗ്രേറ്റ് സിംഗപ്പൂർ സെയിൽ, സെപ്റ്റംബറിലെ പ്രശസ്തമായ ഗ്രാൻഡ് പ്രി സീസൺ, നവംബറിലെ ശ്രദ്ധേയമായ ദീപാ വലി ആഘോഷങ്ങൾ എന്നിവയും ട്രാവൽ ട്രേഡിൽ അവതരിപ്പിക്കും.

പോയ വർഷം 1.44 ദശലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് സിംഗപ്പൂർ സന്ദർശിച്ചത്. തുടർച്ചയായി നാലാമത് വർഷമാണ് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ദശലക്ഷം മാർക്ക് മറികടക്കു ന്നത്. കൂടാതെ ക്രൂയിസ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ നിലവിലുള്ള ഒന്നാം സ്ഥാനത്തും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യ തുടരുകയാണ്.

സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് ജി ബി ശ്രീധർ അഭിപ്രായപ്പെട്ടു. ട്രാവൽ ട്രേഡും മാധ്യമ പങ്കാളിത്തവും മറ്റ് മാർക്കറ്റിംഗ് ഉപാധികളും ഉപയോഗപ്പെടുത്തി ഊർജ്ജിതമായ പ്രചാരണം നടത്തിവരുന്നു. സന്ദർശകരുടെ എണ്ണത്തിൽ മൂന്നാമത്തെ വലിയ വിപണി എന്ന സ്ഥാനം പോയ വർഷവും ഇന്ത്യ നിലനിർത്തി. ഇന്ത്യയിലെ യും സിംഗപ്പൂരിലെയും വ്യവസായ പങ്കാളികളുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം വളർത്തിയെടു ക്കാനാണ് ഞങ്ങളുടെ ശ്രമം. വളർച്ചയുടെ ഗതിവേഗം കൂട്ടണം. ഒപ്പം വ്യത്യസ്ത അഭിരുചികളു മായി എത്തുന്ന ടൂറിസ്റ്റുകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിംഗപ്പൂർ എക്സ്പീരിയൻസ് കൂടുതൽ പേർക്ക് അനുഭവവേദ്യമാകണം - അദ്ദേഹം വ്യക്തമാക്കി.

എസ് ടി ബി യെ സംബന്ധിച്ച് സംഭവബഹുലമായ വർഷമായിരുന്നു 2018. പാഷൻ മെയ്ഡ് പോസി ബ്ൾ എന്ന പ്രമേയത്തിലൂടെ ഇന്ത്യയിലുടനീളം സിംഗപ്പൂരിന്റെ വൈവിധ്യമാർന്ന ആകർഷണീ യതകൾ പ്രചരിപ്പിച്ചു. വി എച്ച് വണ്ണുമായി സഹകരിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോ പുറത്തിറക്കി. പേ ടി എം, ഒല എന്നീ ജനപ്രിയ ബ്രാൻഡുകളുമായി മാർക്കറ്റിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമിട്ട് സംഗീത കുലപതി ഇളയരാജ യുമായി യോജിച്ചുള്ള സംഗീതപരിപാടി ആവിഷ്കരിച്ചു. ഇത്തരത്തിൽ ക്രിയാത്മകമായ നിരവധി പരിപാടികളാണ് പോയവർഷം നടന്നത്. സിംഗപ്പൂർ ഹോളിഡേയ്‌സിന്റെ പ്രചരണാർഥം ട്രാവൽ ഇടനിലക്കാരെ കണ്ണിചേർത്ത് 21 നഗരങ്ങളിലൂടെ നടത്തിയ ട്രാവൽ ട്രേഡും വിജയമായി.

ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ഇൻഫ്ളുവൻസേഴ്സ്, ജനപ്രിയ ബ്രാൻഡുകൾ എന്നിവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ഈ വർഷം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡൽഹി യിൽ ആരംഭിച്ച സിംഗപ്പൂർ വീക്കൻഡർ ആർട്ട് ഫെസ്റ്റിവലിന്റെ ഇത്തവണത്തെ എഡിഷനിലും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണമുണ്ട്. സോഷ്യൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ട്രിപോട്ടോയു മായി സഹകരിച്ച് ഏഴുഭാഗങ്ങളുള്ള വെബിസോഡ് സീരീസും പൂർത്തിയാക്കി. ഇന്ത്യൻ ടൂറിസ്റ്റുകൾക്കായി സ്കൂട്ടും സിൽക്ക് എയറും സിംഗപ്പൂർ എയർലൈൻസും വാഗ്ദാനംചെയ്യു ന്ന പ്രത്യേക നിരക്കുകൾ റോഡ് ഷോയിൽ അവതരിപ്പിക്കും. ജൂലൈ 8 മുതൽ 31 വരെയാണ് നിരക്കുകൾ ബാധകമാവുന്നത്. എയർ ലൈനുകളുടെ വെബ്‌സൈറ്റുകൾ വഴി നേരിട്ടോ മൊ ബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സിംഗപ്പൂർ ടൂറിസം ബോർഡ് : സിംഗപ്പൂരിന്റെ സുപ്രധാന സാമ്പത്തിക മേഖലകളിൽ ഒന്നായ ടൂറിസത്തിന്റെ വളർച്ചയിലും വികാസത്തിലും നിർണായക പങ്ക് വഹിക്കുന്ന ഏജൻസിയാണ് സിംഗപ്പൂർ ടൂറിസം ബോർഡ്. വ്യവസായ പങ്കാളികളും കമ്മ്യൂണിറ്റികളുമായി സഹകരിച്ച് രാജ്യ ത്തിൻറെ ടൂറിസം രംഗത്തെ ആകർഷകമായി രൂപപ്പെടുത്താനാണ് എസ് ടി ബിയുടെ ശ്രമം. ലോക ടൂറിസം ഭൂപടത്തിൽ രാജ്യത്തെ വേറിട്ട രീതിയിൽ അടയാളപ്പെടുത്താനുള്ള ഊർജിതമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. പാഷൻ മെയ്ഡ് പോസിബിൾ അഥവാ കാമനകളെ സാധ്യമാക്കുന്നു എന്ന നൂതനമായ ബ്രാൻഡിങ്ങിലൂടെ സഞ്ചാരികൾക്കെല്ലാം പ്രിയങ്കരമായ ടൂറിസ്റ്റ് കേന്ദ്രമായി രാജ്യത്തെ മാറ്റിയെടുക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരുവനന്തപുരം ടെക്നോപർക്കിൽ അവസരം.

തിരുവനന്തപുരം ടെക്നോപർക്കിൽ അവസരം. Accounts Executive ഒഴിവുണ്ട് Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 30. ഇ‐മെയിൽ careers@cycloides.com. Delivery Manager Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തം...തുട൪ന്ന് വായിക്കുക


മൂന്നാര്‍ ജനമൈത്രി പോലീസ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു

മൂന്നാര്‍:പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കി മൂന്നാറിലെ ജനമൈത്രി പോലീസ്. പദ്ധതി എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അപേക്ഷകള്‍ എഴുതി വാങ്ങുന്നതിനായി സാധാരണക്കാരുടെ പക്കല്‍ നിന്നും വന്‍തുക ഈടാക്കുന്നതിന് തടയുകാണ് പദ്ധതിയിലൂടെ മൂന്നാര്...തുട൪ന്ന് വായിക്കുക


കണ്ണൂർ പ്രളയ മേഖലയില്‍ കൈത്താങ്ങായി നൈപുണ്യകര്‍മ്മസേന 428 വീടുകളില്‍ അറ്റകുറ്റപ്പണി നടത്തി

കണ്ണൂർ:പ്രളയത്തെത്തുടര്‍ന്ന് കേടായ ഉപകരണങ്ങള്‍ക്ക് ജീവന്‍ നല്‍കി നൈ പുണ്യകര്‍മ്മസേന. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് ജില്ല യിലെ വിവിധ ഐ ടി ഐകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന നൈപുണ്യ കര്‍മ്മ സേന ജനങ്ങള്‍ക...തുട൪ന്ന് വായിക്കുക


പീച്ചി ഡാം 4 ഷട്ടറുകളും തുറന്നു: ജലനിരപ്പ് കുറയുന്നതനുസരിച്ച് അടക്കും

തൃശൂർ: അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് പീച്ചി ഡാമിന്റെ 4 ഷട്ടറുകളും ശനിയാഴ്ച ഉയർത്തി. നേരത്തെ 2 ഷട്ടറുകൾ 5 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ 4 ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് വിടുന്നത്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 5 കോടി രൂപ കൈമാറി

(പടം അടികുറിയിപ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയുടെ അഞ്ചുകോടിയുടെ ഡിഡി എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.ലുലു കോമേഷ്യൽ മാനേ ജർ സാദിക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കാണാന്‍ ശ്യാമെത്തി

തിരു: കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവ ശ്യസാധനങ്ങള്‍ കയറ്റി അയച്ച് ഏറെ അഭിനന്ദനം നേടിയ ശ്യാംകുമാര്‍ എസ്.എസ്.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുര...തുട൪ന്ന് വായിക്കുക


പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍

തിരു: ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യപ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവ ന്റെ പതിനഞ്ചാം വാര്‍ഷികം ആഗസ്ത് 18 ഞായര്‍ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിഭവന്റെ പുതി യ ...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി റിവോൾവിങ് ഫണ്ട് : തുക വർധിപ്പിച്ച് ഉത്തരവായി

തിരു: കേരളത്തിനകത്തുവച്ച് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച റിവോൾവിങ് ഫണ്ടിന്റെ തുക വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. 2010ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഫണ്ടിൽനിന...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി

ന്യൂഡൽഹി: ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യൻ പറഞ്ഞു. സെക്രട്ടറിയറ്റ്‌ ഉൾപ്പെടെ ഓഫീസുകൾ വെള്ളിയാഴ്‌ചമുതൽ പ്രവർത്തിച്ചുതുടങ്ങി...തുട൪ന്ന് വായിക്കുക


തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

തിരു: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യ വും വകുപ്പ് ഉത്തരവായി.ഉദ്പാദന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതി ന് ...തുട൪ന്ന് വായിക്കുക


പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

തിരു: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതര ണത്തിന് തയ്യാറായി. ആഗസ്റ് 19 മുതൽ ഇവ വിതരണം നടത്തുo.പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ട പ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ...തുട൪ന്ന് വായിക്കുക


പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരു: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹ ചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


ശുചിമുറി കിട്ടാത്തവർക്കായി പ്രത്യേക യജ്ഞം

തിരു: സ്വച്ഛഭാരത് മിഷന്റെ വെളിയിട വിസർജ്ജന മുക്ത പദ്ധതി പ്രകാരം ശുചിമുറി നിർമ്മിക്കുന്ന തിന് അർഹതയുണ്ടായിട്ടും ലഭിക്കാതെപോയ ബി.പി.എൽ കുടുംബങ്ങൾക്ക് ശുചിമുറി നൽകുന്ന തിന് പ്രത്യേക യജ്ഞം നടത്തുന്നു. വാർഡിന്റെ പേര്, നമ്പർ, ഗ്രാമപഞ്ചായത്തിന്റെ പേര്, വില്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്ക് സൗദിയിൽ തൊഴിലവസരം

തിരു: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക് കൺസൾ ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം. ആ...തുട൪ന്ന് വായിക്കുക


പ്രളയ ദുരിതാശ്വാസത്തിനായി പ്രതിജ്ഞയെടുക്കണം: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ : പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.