Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സര്‍ക്കാര്‍ ഒപ്പം നിന്നു : അടച്ചുപൂട്ടിയ സ്‌കൂളിന് തലയെടുപ്പോടെ തിരിച്ചുവരവ്

12/7/2019

തിരു: വിദ്യാര്‍ഥികളില്ലാതെ മാനേജ്‌മെന്റ് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കുന്നതിന് ഒരു നാട് കൈ കൈകോര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ഒപ്പം നിന്നു. ഇടവ മാന്തറ എം.വി.എല്‍.പി. സ്‌കൂളില്‍ ഇന്നു പുതുയുഗപ്പിറവിയാണ്. നാലു വര്‍ഷം മുന്‍പു പൂട്ടിപ്പോയ അറിവിന്റെ കേന്ദ്രം നാടിന്റെ വെളിച്ച മായി തിരികെയെത്തുന്ന സന്തോഷത്തിലാണ് നാട്ടുകാരും.

പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്താതായതോടെ 2015 അധ്യയന വര്‍ഷമാണ് മാന്തറഎല്‍.പി.സ്‌കൂള്‍ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടിയതോടെ ആരും തിരിഞ്ഞു നോക്കാതെ കെട്ടിടങ്ങള്‍ ഓരോന്നായി നശിക്കാന്‍ തുടങ്ങി. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംആരംഭി ച്ചതോടെയാണ് സ്‌കൂളിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഇടവ പഞ്ചായത്ത് ആലോചിക്കുന്നത്. അങ്ങനെ പഞ്ചായത്തിന്റയും നാട്ടുകാരുടേയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടേയും സഹായ ത്തോടെ നവീകരണ പദ്ധതികള്‍ ആരംഭിച്ചു. വി. ജോയി എം.എല്‍.എയും പദ്ധതിക്കു പൂര്‍ണ പിന്തുണ നല്‍കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് സാദിഖ് കെട്ടിട നവീകരണത്തിന് സാമ്പത്തിക സഹായം നല്‍കി. സ്‌കൂളിന് സ്വന്തമായി ഒരു ബസും അദ്ദേഹം വാങ്ങി നല്‍കി.

നാലു വര്‍ഷം മുന്‍പ് ഒരാളും പഠിക്കാനെത്താതിരുന്ന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 51 വിദ്യാര്‍ ഥികള്‍ പഠിക്കാനെത്തി. പ്രീ പ്രൈമറിയില്‍ 21 കുട്ടികളും എല്‍.പി. ക്ലാസുകളില്‍ 30 പേരും. നാല് അധ്യാപകരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ അധ്യാപകരില്ലെന്ന പരാ തിക്കും ശാശ്വത പരിഹാരമായി. ഇവിടെനിന്ന് എല്‍.പി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുന്നതിനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചി ട്ടുണ്ട്.

മികവിലേക്ക് ഉയര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെയും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടേയും ഉദ്ഘാടനം ജൂലൈ 13 രാവിലെ 10ന് വി.ജോയി എം.എല്‍.എ. നിര്‍വ ഹിക്കും. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടേയും പിന്തുണയുടേയും ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് മാന്തറയിലെ ഈ എല്‍.പി. സ്‌കൂള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപിച്ചു

തിരു: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രി യുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്...തുട൪ന്ന് വായിക്കുക


നാണയനിധി കൈമാറിയ രന്താകരൻ പിള്ളയ്ക്ക് പുരാവസ്തു വകുപ്പിന്റെ ആദരം

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രന്താകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനു മോദിച്ചു. രന്ത...തുട൪ന്ന് വായിക്കുക


ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി പി. തിലോത്തമന്‍

തിരു: ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിപി.തിലോത്തമന്‍പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു

തിരു: വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ ഏറ്റവും വലിയ കുടിവെള്ള സ്രോതസുകളില്‍ ഒന്നായ വാമനപുരം നദിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

തിരു: സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമത്തിനായി തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമ പഞ്ചായത്തി ല്‍ നവംബര്‍ 23 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന ക്ലാസില്‍ ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വോളന്റിയര്‍മാര്‍, ക...തുട൪ന്ന് വായിക്കുക


സായുധസേനാ പതാക ദിനാചരണം

തിരു: ജില്ലയിലെ സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴ് രാവിലെപതിനൊന്നിന് വഞ്ചിയൂര്‍ സൈനിക റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ കെ. ഗോപാ ലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സായുധസേനാ പതാകയുടെ ആദ്യ വില്‍പ്പന സ്വീകരിക്കും. ജില്ലാസൈനി ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പോത്തന്‍കോട് 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള 110 കെ.വി പോത്തന്‍കോട് കഴ ക്കൂട്ടം ഒന്നും രണ്ടും ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കഴക്കൂട്ടം, കണിയാപുരം, ശ്രീകാര്യം, ബീച്ച്, കുളത്തൂര്‍, ശ്രീവരാഹം, പേട്ട പ്രദേശങ്ങളില്‍ ഡിസംബര്‍ 7...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം:തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരു: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരു.ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്,തിരു.നഗരസഭ ആരോഗ്യ വിഭാഗം,തിരു...തുട൪ന്ന് വായിക്കുക


എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

തിരു: 1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 30 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 2020 ജനുവരി 31 വരെ അവസരം. വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില...തുട൪ന്ന് വായിക്കുക


തിരു. ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക് : മാര്‍ച്ചോടെ ആശുപത്രികളില്‍ അതിവേഗ ഇ-ഹെല്‍ത്ത് സേവനങ്ങള്‍

തിരു: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാ നം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ച...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി

കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി. ബൈപ്പാസില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ സുരക്ഷാ മാര്‍ഗ ങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേ...തുട൪ന്ന് വായിക്കുക


മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനും രണ്ട് ബറ്റാലിയന്‍ ഓഫീസിനുമായി 2.44 ഏക്കര്‍ ഭൂമി കൈമാറി

തിരു: മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സും, രണ്ട് ബറ്റാലിയന്‍ ഓഫീസുകള്‍ നിര്‍മ്മിക്കും. ഇതിനായി 2.44 ഏക്കര്‍ ഭൂമി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസിന് കൈമാറി. തിരുവനന്തപുരം ജില്ലയിലെ 15000 ത...തുട൪ന്ന് വായിക്കുക


വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരു: വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സർ ക്കാർ വകുപ്പ...തുട൪ന്ന് വായിക്കുക


ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം:മേള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരു: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ നട ത്തുന്ന വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് (ശബരിമേള 2019) തിരു.ആറ്റുകാലിൽ തുടക്ക മായി. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച മേള സഹകരണമന്ത്രി കടകംപള്ളി സ...തുട൪ന്ന് വായിക്കുക


കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം

തിരു: യുവജന ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം 2019ന്റെ സംഘടന സമിതി രൂപീകരണ യോഗം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കല, കായിക രംഗത്തെ യുവതയുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.