Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഗൃഹചൈതന്യം പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം

12/7/2019

തിരു:സംസ്ഥാന ഔഷധസസ്യ ബോര്‍ഡും ആയുഷ് വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന വീട്ടില്‍ ഒരു വേപ്പും കറിവേപ്പും ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് ജില്ലയില്‍ തുടക്കമായി.തൊഴി ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കു ന്നത്.

മൂന്നാംഘട്ട പദ്ധതിയുടെയും ജില്ലാതല ശില്പശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.ബോര്‍ഡ് എക്‌സി.അംഗം പി. സജീവ് കുമാര്‍, ഡോ. ഗംഗാ പ്രസാദ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.ഷാജി, ജില്ലയിലെ 21 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്മാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍ നിന്നുള്ള 21 ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായഗുണമേന്മയുള്ളവിത്തുകള്‍ ആഗസ്റ്റ് ആദ്യ വാരം പഞ്ചായത്തുകളില്‍ വിതരണം ചെയ്യും. പഞ്ചായത്തുകളെ ഔഷധസസ്യഗ്രാമങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധബോര്‍ഡ് 2017 നവംബറിലാണ് ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയില്‍ ആദ്യഘട്ടം പരീക്ഷണാടി സ്ഥാനത്തില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലാണ് നടപ്പാക്കിയത്. പദ്ധതി വിജയകരമായത്തോടെ രണ്ടാംഘട്ടമെന്ന നിലയില്‍ 2018 ല്‍ ജില്ലയിലെ 51 പഞ്ചായത്തുകളില്‍ നടപ്പാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ മന്ത്രികടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

തിരു: പ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ ടുറിസം -സഹകരണ -ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.പൊതുജനം കമ്മ്യൂണിക്കേഷൻസ്/ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം സാഹിത്യലോകത്തിനു ഒരു മുതൽക്കൂട്ടാണെന്നു...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നല്‍കി

തിരു: സീനിയര്‍സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍(എസ്.സി.എഫ്.ഡബ്ല്യു.എ.) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷംരൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് കൈമാറി. സംഘടനാ സംസ്ഥാന ഭാരവാഹി കളായ ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം

തിരു: സംസ്ഥാന വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമു കളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരമൊരുങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ...തുട൪ന്ന് വായിക്കുക


ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

തിരു: പ്രളയ ബാധിത മേഖലകളിലേക്ക് 50 ലോഡ് അവശ്യവസ്തുക്കള്‍ കയറ്റിഅയച്ചതിനു പിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് റെഡിയാണ്.ഇതിന്റെ ഭാഗമായി മലപ്പുറത്തെ മൂത്തേടം,ചാലിയാര്‍, പോത്തുകല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ജലസമൃദ്ധി സംവാദ മത്സരം; എസ്.എന്‍ കോളേജ് ഒന്നാമത്

തിരു:കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തില്‍ കൊല്ലം എസ്.എന്‍ കോളേജ് ടീം ഒന്നാംസ്ഥാനംകരസ്ഥമാക്കി. വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റിനു മുന്നോടിയായി ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂര്‍,ഓവര്‍ ബ്രിഡ്ജ്, എസ്.എസ്.കോവില്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ എല്‍.ടി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 18.08.2019 രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വ...തുട൪ന്ന് വായിക്കുക


മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു

തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ മടവൂര്‍ വിക്രമന്‍ നായരുടെനിര്യാ ണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മടവൂര്‍ പ്രദേശത്ത് പാര്‍ട്ടി കെട്ടിപ്പടുത്തതില്‍ അദേഹ ത്തിന്റെ പങ്കു നിസ്തുലമാണ്. കശുവണ്ടി സമരം ഉള്‍പ്പടെയുള്ള നിരവധി കര്‍ഷക-...തുട൪ന്ന് വായിക്കുക


തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിച്ചു

തിരു: ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ / പൊതുമേഖലാ സ്ഥാപന ങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിക്കുന്നതിനായി ഒരു തൊഴിലാളിക്ക് 2000 രൂപ ക്രമത്തിൽ 11333 തൊഴിലാളി കൾക്കായി 2,26,66,...തുട൪ന്ന് വായിക്കുക


പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയും അരിയും അനുവദിച്ചു

തിരു:പൂട്ടിക്കിടക്കുന്ന 305 കശുവണ്ടി ഫാക്ടറികളിലെ 30911 തൊഴിലാളികൾക്ക് 2000 രൂപനിരക്കിൽ 2019ലെ ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യ നൽകുന്നതിന് ആവശ്യമായ 6,18,22,000 രൂപയും കിലോയ്ക്ക് 25 രൂപ നിരക്കിൽ സപ്ലൈകോ / കൺസ്യൂമർഫെഡ് എന്നീസ്ഥാപനങ്ങൾവഴി10കിലോ വീതം അ...തുട൪ന്ന് വായിക്കുക


കരിയർ സെമിനാർ സംഘടിപ്പിക്കുന്നു

തിരു:മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി കൈവല്യ പദ്ധതി പ്രകാരം ആഗസ്റ്റ് 22ന് രാവിലെ പത്തു മണിക്ക് കരിയർ സെമിനാർ സംഘടിപ്പി ക്കുന്നു. ഭിശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി. ലൈനിൽ അറ്റക്കുറ്റപണികൾ നടക്കുന്നതിനാൽ വെള്ളയമ്പലം, ശാസ്തമംഗലം പ്രദേശങ്ങളിൽ 17 ആഗസ്റ്റ് രാവിലെ 8.30 മുതൽ വൈകുന്നേരം മൂന്നു വരെ വൈദ്യുതി മുടങ്ങും. പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂജപ്പുര, ...തുട൪ന്ന് വായിക്കുക


ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണം - മുഖ്യമന്ത്രി പിണറായി വിജയൻ

തിരു:ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 73ാമത് സ്വാതന്ത്ര്യ...തുട൪ന്ന് വായിക്കുക


73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരു:രാജ്യത്തിന്റെ 73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.ശംഖുംമുഖം അസി: കമ്മീഷണർ ആർ. ഇളങ്കോ ആയിരുന്നു പരേഡ് കമാൻഡർ. തിരുവനന്ത...തുട൪ന്ന് വായിക്കുക


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാതന്ത്ര്യദിനാഘോഷം

തിരു: എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പതാക ഉയർത്തി. തുടര്‍ന്ന് എന്‍.വി ഹാളില്‍ ചേര്‍ ന്ന യോഗത്തില്‍ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബു...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടറേറ്റിൽ പതാക ഉയർത്തി

തിരു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ സബ് കളക്ടർ കെ. ഇമ്പശേഖർ പതാക ഉയർത്തി. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.