Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നാടന്‍ രുചിയറിയാന്‍ വിദേശികള്‍ വീട്ടിലേക്കെത്തും. 50000 പേര്‍ക്ക് വരുമാന മാര്‍ഗമൊരുങ്ങും

11/7/2019

തിരു: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. എക്സ്പീരിയന്‍സ് എത്നിക് കുസിന്‍ എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി . കേരള ത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകള്‍ ഒന്നാം ഘട്ട ത്തില്‍ പദ്ധതിയുടെ ഭാഗമാകുo. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്ര മാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി പ്രവര്‍ത്തനം ആസൂത്രണം ചെയ്യുo. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ഭാഗമായി വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേര ളീയ ഭക്ഷണം തയ്യാറാക്കി നല്കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികള്‍ക്കുപരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു 3 വര്‍ഷം കൊണ്ട് പ്രത്യ ക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്ന തില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ നടപ്പിലാക്കുവാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനു സാധിക്കും.

കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണരീതികളും ഉണ്ട്. എന്നാല്‍ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളില്‍ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും. ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാന്‍ തത്പരര്‍ ആയിരിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രുചിച്ചറിയുന്നതിനും അവയുടെ പാചകരീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാന്‍ പര്യാപ്തമായ ശക്തമായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ കുറവാണെന്നു പറയാം. ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രാന്‍ഡിംഗ് ഘടക ങ്ങളില്‍ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന ഒരു സമിതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം ആയിരി ക്കും അവ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്. അതിനായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളു കള്‍ക്ക് അതാതു ജില്ലാ തലത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. ഒരു രണ്ടംഗ കുടും ബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ / ജീവനക്കാരിയുടെ സഹായത്തോടെ മുപ്പതു പേര്‍ക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുവാനും അതിലൂടെ തങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വരുമാനം കണ്ടെത്താനുമാവും. എന്നാല്‍ എങ്ങിനെ ഇതു ചെയ്യണം എന്ന കാര്യം സംരംഭ കര്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഇതിനു വേണ്ടി വരുന്ന മുതല്‍ മുടക്കിന്റെ ഏകദേശ ചിത്ര വും അവര്‍ക്ക് നല്‍കും. അതിനു ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഒരു മാസത്തെ സമയവും നല്‍കും. ഈ പദ്ധതിയില്‍ രെജിസ്ടര്‍ ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍ബന്ധ മായി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കണം.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗാര്‍ഹിക ഭക്ഷ്യ ശൃംഖലയെക്കുറിച്ച് പറഞ്ഞു കൊടുക്കു വാനും അവിടെ നിന്നു ഭക്ഷണം കഴിക്കുവാന്‍ പ്രേരിപ്പിക്കുവാനുമായി നമ്മുടെ ഭക്ഷണം ഒരു ബ്രാന്‍ഡായി മാറേണ്ടതാവശ്യമാണ്. ഇത് ഒരു ബ്രാന്‍ഡ് ആയി സ്ഥാപിച്ചെടുക്കുവാന്‍ ഉത്തര വാദിത്ത ടൂറിസം മിഷന്‍ മുന്‍കൈ എടുത്ത് പ്രയത്നിക്കും. ഉത്തരവാദിത്ത മിഷന്‍ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങി യ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെ ടുത്തും.

പ്രത്യക്ഷമായും പരോക്ഷമായും 8000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 2000 പ്രാദേശിക ഭക്ഷ്യ ശൃംഖല ഒന്നാം ഘട്ടത്തില്‍ രൂപപ്പെടുന്നു. സ്ത്രീശാക്തീകരണത്തെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഈ ശൃംഖല കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു പ്രത്യക്ഷ മായി തന്നെ തൊഴില്‍ നല്‍കും. ഈ പദ്ധതി നിലവില്‍ വരുന്നതോടെ കേരളത്തിന്റെ തനതു ഭക്ഷ്യ രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുവാന്‍ അവസരം ലഭിക്കും. ഇതുവഴി ഗ്രാമീണ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയും ടൂറിസം കൊണ്ടുള്ള നേട്ടങ്ങള്‍ തദ്ദേശവാസികള്‍ക്ക് ലഭ്യമാവുകയും ചെയ്യും. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ഭാഗമായി രെജിസ്റ്റര്‍ ചെയ്ത വിവിധ യൂണിറ്റുകള്‍ പ്രത്യേകിച്ച് കരകൌശല യൂണിറ്റുകള്‍, അച്ചാര്‍ യൂണിറ്റുകള്‍, ചിപ്സ് യൂണിറ്റുകള്‍, പപ്പടം യൂണിറ്റുകള്‍, പച്ചക്കറി, പാല്‍, മുട്ട ഉത്പാദന യൂണിറ്റുകള്‍ തുടങ്ങിയ യൂനിട്ടുകള്‍ക്കും വരുമാനം ലഭ്യമാക്കാന്‍ കഴിയുന്നു.

പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയില്‍ ആരംഭിക്കും. രെജിസ്ട്രേഷന് താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ജൂലൈ 25 നു മുന്‍പായി സംസ്ഥാന ടൂറിസം വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത ടൂറിസം മിഷന്‍ ഓഫീസിലോ അതതു ജില്ല ടൂറിസം ഓഫീസു കളില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുകളിലോ രെജിസ്റ്റര്‍ ചെയാവുന്നതാണ്. അംഗീകൃത ഹോം സ്റ്റേകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേ ക്ഷിക്കാവുന്നതാണ് .




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷo

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ ത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു...തുട൪ന്ന് വായിക്കുക


വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാകാര്യാലയത്തിൽനടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ,പ്രസംഗം,ക്വിസ്സ്,പ്രബന്ധ രചനാ എന്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

തിരു: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ടാലന്റ് സെർച്ച് ഫോർ യൂത്ത...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

തിരു: കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടി കളിൽ ഒന്നായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റം ബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയ ങ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമക ളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24,26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. തീയത...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ ...തുട൪ന്ന് വായിക്കുക


മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ ര...തുട൪ന്ന് വായിക്കുക


ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ നടപ്പാക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ആദ്യ യോഗം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത യിൽ കളക്ടറേറ്റിൽ ചേർന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

വർക്കല ബ്ലോക്കിലെ ഇലകമൺ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.14 കോടി അനുവദിച്ചതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്...തുട൪ന്ന് വായിക്കുക


പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ താത്കാലികഅടിസ്ഥാന ത്തിൽ രണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.സെപ്റ്റംബർ 26ന് രാവിലെ പത്തുമണിക്ക് വഴുതയ്ക്കാട് വിമൻസ് കോളേജ് റോഡിലെ ഇന്ത്യ ഹൈറ്റ്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു

തിരു: വർക്കല താലൂക്കിൽ സെപ്റ്റംബർ 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരു.ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അടിയന്തര കാരണങ്ങളാൽ മാറ്റിവച്ചതായി ജില്ലാകളക്ടർകെ.ഗോപാല കൃഷ്ണൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വട്ടിയൂർക്കാവ് ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാഴോട്ടുകോണത്ത് സെപ്റ്റംബർ 21 രാവിലെ ഒമ്പതു മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ. ബി.അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സാന്ത്വനയാത്ര സംഘടിപ്പിച്ചു

തിരു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേ കാന്‍ സാന്ത്വനയാത്ര നടത്തി. പ്രസിഡന്റ് ആര്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ വീട്ടിലെത്തി കണ്ടു. ആറു ഗ്രാമ പഞ്ചായത്തുകളിലെയും കിടപ്പ് രോഗികളെ നേരിട്ട് കണ്ട...തുട൪ന്ന് വായിക്കുക


സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു

തിരു: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പ്ലാന്റില്‍ നിന്നും പ്രതിദിനം 30 യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 10 കിലോവ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.