Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളം ഇ-വാഹനങ്ങളുടെ നാടാക്കാൻ സർക്കാർ ശ്രമം - മുഖ്യമന്ത്രി

10/7/2019

തിരു:കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാൻ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷ യുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങൾ നല്ലരീതിയിൽ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മാറ്റങ്ങൾ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതി യിൽ ചാർജിംഗ് സ്‌റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ തുടക്കമായി സെക്രട്ടേറിയറ്റിൽ ചാർജിംഗ് സ്‌റ്റേഷൻ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകൾ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളിൽ വന്നുതുടങ്ങിയിട്ടുണ്ട്. നാം മനസുവെച്ചാൽ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകൾ ഓടുന്നസ്ഥിതിയുണ്ടാക്കാനാകും. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വർധനയുടെ കാലത്ത് ഇ-വാഹനങ്ങൾ ആശ്വാസമാണ്. വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈൽസ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തിൽതന്നെ യശസ്സ് ഉയർത്തിയിരിക്കുകയാണ്.ഐ. എസ്.ആർ.ഒ അടക്കമുള്ള സ്ഥാപനങ്ങൾ കേരള ഓട്ടോമൊബൈൽസിന് ഓർഡറുകൾ നൽകാൻ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തി ലായിരുന്ന സ്ഥാപനം മൂന്നുവർഷം കൊണ്ട് അഭിമാനകരമായാണ് ഉയർത്തെഴുന്നേറ്റതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിലെ ആധുനിക മെഷീൻ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.ഇ-വാഹ നങ്ങൾ നിർമിച്ച് പഴയപ്രതാപത്തിലേക്ക് കേരള ഓട്ടോമൊബൈൽസ് തിരിച്ചുവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. ചെറിയ വാഹനങ്ങൾ നിർമിച്ചു വലിയ വാഹനങ്ങളിലേക്ക് സ്ഥാപനം വിപുലീകരിക്കാൻ ആലോചന യുണ്ട്. ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സ്‌പെയർ പാർട്‌സ് നിർമിക്കാനും ആധുനിക മെഷീനറിയുമായി കേരള ഓട്ടോമൊബൈൽസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ ഡബ്‌ളിയു.ആർ. ഹീബ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, കെ.എ.എൽ ഡയറക്ടർ പ്രദീപ് ദിവാകരൻ,തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, വികലാംഗക്ഷേ കോർപറേഷൻ ചെയർ മാൻ പരശുവയ്ക്കൽ മോഹനൻ, എം. ശ്രീകണ്ഠൻ നായർ, ജി. മാഹീൻ അബൂബേക്കർ, ഡോ. ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു. കേരള ഓട്ടോമൊബൈൽസ് എം.ഡി എ. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ഓട്ടോമൊബൈൽസ് ചെയർമാൻ കരമന ഹരി സ്വാഗതവും ഡയറക്ടർ സി. സത്യചന്ദ്രൻ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം: ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്‌

തിരു:സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും...തുട൪ന്ന് വായിക്കുക


ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരു: ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി

തിരു:സംസ്ഥാനത്ത‌് മഴ ശക്തം. കെടുതിയിൽ വിവിധ ഭാഗങ്ങളിൽ മൂന്നു പേർ മരിച്ചു. വിഴി ഞ്ഞത്തും നീണ്ടകരയിൽനിന്നും കടലിൽ പോയ ഏഴുപേരെയും കോട്ടയത്ത‌് മീനച്ചിലാറ്റിൽ ഒരാ ളെയും കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. നേവിയുംതീരദേശസേനയും രംഗത്തുണ്ട‌്. ഇട...തുട൪ന്ന് വായിക്കുക


ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരു: ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീ യ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ജൂലൈ 18 മുതൽ 21 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

തിരു: ജൂലൈ 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, 21ന് കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപി ച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില...തുട൪ന്ന് വായിക്കുക


അശാസ്ത്രീയ കരിമണല്‍ ഖനനം ; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്

ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയു മായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയംനടത്തി. അശാസ്ത്രീയമായ കര...തുട൪ന്ന് വായിക്കുക


ശക്തമായ മഴയ്ക്ക് സാധ്യത:തിരു.ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരു: ജൂലൈ 19 ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോര്‍ട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാല്‍ നടപ്പാക്കേണ്ട എല്ലാ മുന്...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു.

ന്യൂഡൽഹി: കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രണ്ടു സംഘ ങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര...തുട൪ന്ന് വായിക്കുക


തിരു.യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി: കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

തിരു: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ആണ്‌.അതേസമയം സംഘർഷത്തെ തുടർന്ന്‌ അടച്ചിട്ട കോളേജിന്‌ രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ്‌ തിങ്കളാഴ്‌ച തുറക്കും. ക...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത

തിരു:സാങ്കേതിക തകരാർമൂലം മാറ്റിയ ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌്സെന്ററിൽനിന്ന‌് ഉച്ചകഴിഞ്ഞ‌് വിക്ഷേപണം നടത്താനാണ‌് ഐഎസ‌്ആർഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴ‌ാഴ‌്ച ചേരും....തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം- കാലത്തേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന പുസ്തകം: എം പി ജോസഫ്

കൊച്ചി: എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം എം പി ജോസഫ്, ഐഎഎസ് (റിട്ട.) മുൻ ഗവണ്മെന്റ് ഉപദേഷ്ടാവ്, ജൂലൈ 17 ന് വൈകുന്നേരം 5:30 ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നിർവഹിച്ചു. പുസ്തകം അതിന്റെ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യല്‍ ഡ്രൈവില്‍;ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

തിരു:ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗ ങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിന ത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്‌ട്രേഷനില്‍ 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി. കൊല്ല...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി.

തിരു:ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി. സങ്കീർണ മായ ക്രയോജനിക‌് ഘട്ടത്തിലെ വലിയ ഇന്ധന ടാങ്കിന‌് മുകളിലുള്ള ഹീലിയം ഗ്യാസ‌്ബോട്ടിലി ലാണ‌് തകരാർ കണ്ടെത്തിയത‌്. നിയന്ത്രണ വാൽവുകളെ പ്രവർത്തനസജ്ജമാക്കി ക്രയോഘട്ടത്തെ ജ്വലിപ്പി...തുട൪ന്ന് വായിക്കുക


ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.