Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ടൂര്‍ഫെഡിന്റെ പുതിയ ഒരു ദിന യാത്ര പാക്കേജുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു

9/7/2019

തിരു: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടൂര്‍ഫെഡ് വിനോദസഞ്ചാര മേഖലയിലെഅനന്തസാധ്യ തകള്‍ മനസിലാക്കി സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാന്‍ പുതിയ യാത്ര പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്റെ രണ്ടു പുതിയ ഗ്രൂപ്പ് ടൂര്‍ പാക്കേജുകള്‍ ടൂര്‍ഫെഡ് ചെയര്‍മാന്‍ സി.അജയകുമാര്‍.സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. കൊച്ചി - ആഡംബര കപ്പല്‍ യാത്ര പാക്കേജും, ജടായു-മണ്‍റോത്തുരുത് പാക്കേജും.

അറേബ്യന്‍ സീ പാക്കേജ്

രാവിലെ 6 മണിക്ക് തിരുവനന്തപുരത്തു നിന്നും ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ പുറപ്പെട്ടു കൊച്ചിയില്‍ എത്തി ഗവണ്മെന്റ് ഗസ്റ്റ്ഹൗസില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം കേരളത്തിലെ ആദ്യത്തെ ആഡംബര വിനോദയാത്ര കപ്പലായ നെഫെര്‍റ്റിറ്റിയില്‍ 3 മണിക്കൂര്‍ കടല്‍യാത്ര. നൂതന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന കപ്പലില്‍ 200 പേര്‍ക്കുള്ള യാത്രസൗകര്യം, സൗണ്ട് സിസ്റ്റം, ഡി.ജെ.മ്യൂസിക്, 3D തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, റ്റീ/ കോഫി & സ്നാക്സ്, AC റെസ്റ്റോറന്റ്, ബാര്‍, ഗൈഡ് സര്‍വീസ് മുതലായവയുണ്ട്. കടല്‍യാത്രയ്ക്കുശേഷം ഗവ ണ്മെന്റ് ഗസ്റ്റ്ഹൗസില്‍ എത്തി ഉച്ചഭക്ഷണം, തുടര്‍ന്ന് കൊച്ചി നഗരകാഴ്ച്ചകള്‍ കണ്ട് ജനശതാബ്ദി ട്രെയിനില്‍ 9 മണിക്ക് തിരുവനന്തപുരത്തു തിരികെയെത്തുന്നു. ഭക്ഷണം സഹിതം ഒരാള്‍ക്ക് 3300 രൂപ. 500 രൂപ അഡ്വാന്‍സ് അടച്ചു ടൂര്‍ഫെഡില്‍ ബുക്ക് ചെയ്യാവുന്നതാണ്.

ജടായു-മണ്‍റോതുരുത്ത് പാക്കേജ്

ജടായു-മണ്‍റോതുരുത്ത് പാക്കേജ് രാവിലെ 6 മണിക്ക് AC ബസില്‍ പുറപ്പെട്ട് 8 മണിയോട് കൂടി മണ്‍റോതുരുത്തില്‍ എത്തി പ്രഭാതഭക്ഷണം.ശേഷം ഫാം ടൂറിസവുമായി ബന്ധപ്പെട്ട് മണ്‍റോതു രുത്തിലെ ഇടത്തോടുകളിലൂടെ 2 മണിക്കൂര്‍ ജലയാത്ര, അഷ്ടമുടി കായലിലെ ജങ്കാര്‍യാത്രയും കഴിഞ്ഞു വിഭവസമൃദ്ധമായ നാടന്‍ ഉച്ചയൂണ്. കരിമീന്‍ ഫ്രൈ,കൊഞ്ചു റോസ്റ്റ്, ഫിഷ് കറി/ ഞണ്ടു കറി, കക്ക റോസ്റ്റ്, ചിക്കന്‍ കറി തുടങ്ങിയ വിഭവങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കി യിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞു മണ്‍റോതുരുത്ത് കാഴ്ചകള്‍ കണ്ട് ടീ & സ്നാക്സിനു ശേഷം അവിടെ നിന്നും ചടയമംഗലത്ത് എത്തി കേബിള്‍കാര്‍ വഴി ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ മായ ജടായുവിനെ കണ്ട് കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്തു സണ്‍സെറ്റും കണ്ട്,ഡിന്നറും കഴിച്ച് 9 മണിക്ക് തിരികെ എത്തുന്നു. ഭക്ഷണം സഹിതം ഒരാള്‍ക്ക് 2500/-രൂപ. 35 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ഈ പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. 500 രൂപ അടച്ചു ടൂര്‍ഫെഡില്‍ബുക്ക് ചെയ്യാo.

ടൂറിസം- ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ജനശ്രദ്ധ നേടിയ ടൂര്‍ഫെഡ് സര്‍ക്കാര്‍, സ്വകാര്യ മേഖല യിലെ വലിയ ഈവന്റുകള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. ടൂറിസം മേഖലയിലെ സംരംഭകരെ പ്രോ ത്സാഹിപ്പിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊടുത്തുകൊണ്ടിരിക്കുന്ന ടൂര്‍ഫെഡ് കേരളത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതിനും പഴയകാല ഉത്സവാനുഭവങ്ങള്‍പങ്കുവയ്ക്കുന്നതിനും സായിഗ്രാമവുമായി ചേര്‍ന്നുള്ള ഫെസ്റ്റിവല്‍ പാക്കേജ്, മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട പാക്കേജ്, സംസ്ഥാനത്തെ ആദ്യത്തെ വാക്‌സ് മ്യൂസിയം തിരുവനന്തപുരം ഈസ്റ്റ്ഫോര്‍ട്ടില്‍ സന്ദര്‍ശകര്‍ക്കായിട്ടു ഒരുങ്ങി വരുന്നു. ഈ സൗകര്യങ്ങള്‍ പരമാധി യാത്രസ്‌നേഹികള്‍ പ്രയോ ജനപ്പെടുത്തി ടൂര്‍ഫെഡിന് മുന്‍കാലങ്ങളില്‍ നല്‍കിയ പ്രത്സാഹനവും സഹകരണവും തുടര്‍ ന്നും ഉണ്ടാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജി മാധവന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2724023/2314023 എന്ന നമ്പറില്‍ ബന്ധപ്പെടുക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു:വിരമിച്ച ബാങ്ക് ജീവനക്കാർ ബാങ്ക് ദേശസാൽക്കരണദിനമാചരിച്ചു

തിരു:റിട്ടയേർഡ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാൽക്കരണ ത്തിന്റെ അമ്പതാം വാർഷികമാചരിച്ചു. രാവിലെ 11 ന് വിജെടി ഹാൾ ജംഗ്ഷനിൽ നിന്ന് ആരം ഭിച്ച റാലി ജി.പി.ഒ. ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ബാങ്ക് എംപ്ളോയീസ് യൂണിയൻ ഹാളിൽ ചേർന്ന യോഗത്...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം

തിരു: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടിക ജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ രക്ഷിതാക്കളുടെ വരുമാനം 4.5 ലക്...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐറ്റി ഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം...തുട൪ന്ന് വായിക്കുക


പകല്‍ക്കുറി വി.എച്ച്.എസ്.എസില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം

തിരു: പകല്‍ക്കുറി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്...തുട൪ന്ന് വായിക്കുക


എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരു: ജില്ലയില്‍ എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേ ശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍, വാര്‍ധക്യത്തിലെത്തി യവര്‍, പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍,വൃക്ക,കര...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാ നത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഹോമിയോപ്പതി എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും ലഭിച്ച മൂന്ന് വര്‍ഷത്തില്‍കുറയാതെയുള്ളപ്രവൃത്ത...തുട൪ന്ന് വായിക്കുക


നവോത്ഥാന സംരക്ഷണo: ആഗസ്റ്റ് 15 മുതൽ ബഹുജന കൂട്ടായ്മയും കാമ്പസുകളിൽ സെമിനാറും സ്മൃതിയാത്രയും

തിരു: നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. ഒന്നിച്ചു പ്രവർ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടല്‍

തിരു: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ മണ്ണന്തല,ഉള്ളൂര്‍,അരുവിക്കരകോണം എന്നീ പ്രാഥമി ക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അരുവിക്കരകോണം, മണ്ണന്തല പി.എച്ച്.സികളെ...തുട൪ന്ന് വായിക്കുക


അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം: 2.64 കോടി അനുവദിച്ചു

തിരു: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണി ഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അങ്കണവാടി ജീവനക്ക...തുട൪ന്ന് വായിക്കുക


ജനകീയം ഈ അതിജീവനം - പൊതുജന സംഗമം 20ന് എസ്.എം.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

തിരു: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജനകീയം ഈ അതിജീവനം ജില്ലാ തല പൊതുജന സംഗമം ജൂലൈ 20ന്. എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് ക്യാമ്പ്

തിരു:ഹോമിയോപ്പതി വകുപ്പും ആര്യങ്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു. തൈറോയ്ഡ് രോഗങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ചീഫ് മെഡി ക്കല്‍ ഓഫീസര്‍ ഡോ.എ.ജെ.അഗസ്റ്റിന്‍ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്...തുട൪ന്ന് വായിക്കുക


ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

തിരു:സംസ്ഥാന യുവജന കമ്മിഷന്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായി 14 ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍ വ്യൂ നടത്തുന്നു. ലഹരി ഉപയോഗം, മാനസികാരോഗ്യം, തീവ്രവാദം, റോഡ് സുരക്ഷ, പരിസ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു; വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാഞ്ഞിരംപാറ, കാടുവെട്ടി റിവര്‍, ആര്യക്കോണം എന്നിവിടങ്ങളില്‍ ജൂലൈ 19 രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യു തിമുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. (...തുട൪ന്ന് വായിക്കുക


ശ്വാസകോശം ചുരുങ്ങല്‍രോഗം; തുടര്‍വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

(ചിത്രം: ശ്വാസകോശം ചുരുങ്ങല്‍ രോഗത്തെക്കുറിച്ചുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു) തിരു: ശ്വാസകോശം ചുരുങ്ങുന്ന രോഗത്തെപ്പറ്റിയും അതിന്‍റെ രോഗനിര്‍ണ്ണയത്തിലെ സങ്കീര്‍ണതക ളെയും അത്യാധ...തുട൪ന്ന് വായിക്കുക


വിവാഹ ധനസഹായം കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക്

തിരു: സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായത്തിലെ ഒരു വര്‍ഷ ത്തിനകം ലഭിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.