Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു

8/7/2019

തിരു;ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ ണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലെയും കോഴിക്കോട് ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം ജില്ലയിലെ ഒരു ജില്ലാപഞ്ചായത്ത് വാർഡിലെയും എറണാകുളം ജില്ലയിലെ ഒരു നഗരസഭാ വാർഡിലെയും പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭാ വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന് (ജൂലൈ ഒൻപത്) പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ജൂലൈ 23 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് - ഫാറം 4, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് - ഫാറം 6 പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം - ഫാറം 7 എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫാറം-5-ൽ നേരിട്ടോ രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം.

അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് രണ്ട് ആണ്. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ൽ ലഭ്യമാണ്.

തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയിൽ, കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ മലപ്പാറ, പത്തനംതിട്ട ജില്ലയിൽ, നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ, കോട്ടയം ജില്ലയിൽ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട്, ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയിൽ, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂർ ജില്ലയിൽ, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, പാലക്കാട് ജില്ലയിൽ, ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തിൽക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയിൽ, മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാൾ, കോഴിക്കോട് ജില്ലയിൽ, മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസർഗോഡ് ജില്ലയിൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാർഡുകളിലെ വോട്ടർപട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം: ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്‌

തിരു:സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും...തുട൪ന്ന് വായിക്കുക


ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരു: ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി

തിരു:സംസ്ഥാനത്ത‌് മഴ ശക്തം. കെടുതിയിൽ വിവിധ ഭാഗങ്ങളിൽ മൂന്നു പേർ മരിച്ചു. വിഴി ഞ്ഞത്തും നീണ്ടകരയിൽനിന്നും കടലിൽ പോയ ഏഴുപേരെയും കോട്ടയത്ത‌് മീനച്ചിലാറ്റിൽ ഒരാ ളെയും കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. നേവിയുംതീരദേശസേനയും രംഗത്തുണ്ട‌്. ഇട...തുട൪ന്ന് വായിക്കുക


ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരു: ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീ യ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ജൂലൈ 18 മുതൽ 21 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

തിരു: ജൂലൈ 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, 21ന് കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപി ച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില...തുട൪ന്ന് വായിക്കുക


അശാസ്ത്രീയ കരിമണല്‍ ഖനനം ; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്

ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയു മായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയംനടത്തി. അശാസ്ത്രീയമായ കര...തുട൪ന്ന് വായിക്കുക


ശക്തമായ മഴയ്ക്ക് സാധ്യത:തിരു.ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരു: ജൂലൈ 19 ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോര്‍ട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാല്‍ നടപ്പാക്കേണ്ട എല്ലാ മുന്...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു.

ന്യൂഡൽഹി: കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രണ്ടു സംഘ ങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര...തുട൪ന്ന് വായിക്കുക


തിരു.യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി: കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

തിരു: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ആണ്‌.അതേസമയം സംഘർഷത്തെ തുടർന്ന്‌ അടച്ചിട്ട കോളേജിന്‌ രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ്‌ തിങ്കളാഴ്‌ച തുറക്കും. ക...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത

തിരു:സാങ്കേതിക തകരാർമൂലം മാറ്റിയ ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌്സെന്ററിൽനിന്ന‌് ഉച്ചകഴിഞ്ഞ‌് വിക്ഷേപണം നടത്താനാണ‌് ഐഎസ‌്ആർഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴ‌ാഴ‌്ച ചേരും....തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം- കാലത്തേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന പുസ്തകം: എം പി ജോസഫ്

കൊച്ചി: എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം എം പി ജോസഫ്, ഐഎഎസ് (റിട്ട.) മുൻ ഗവണ്മെന്റ് ഉപദേഷ്ടാവ്, ജൂലൈ 17 ന് വൈകുന്നേരം 5:30 ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നിർവഹിച്ചു. പുസ്തകം അതിന്റെ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യല്‍ ഡ്രൈവില്‍;ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

തിരു:ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗ ങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിന ത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്‌ട്രേഷനില്‍ 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി. കൊല്ല...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി.

തിരു:ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി. സങ്കീർണ മായ ക്രയോജനിക‌് ഘട്ടത്തിലെ വലിയ ഇന്ധന ടാങ്കിന‌് മുകളിലുള്ള ഹീലിയം ഗ്യാസ‌്ബോട്ടിലി ലാണ‌് തകരാർ കണ്ടെത്തിയത‌്. നിയന്ത്രണ വാൽവുകളെ പ്രവർത്തനസജ്ജമാക്കി ക്രയോഘട്ടത്തെ ജ്വലിപ്പി...തുട൪ന്ന് വായിക്കുക


ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.