Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂരില്‍ മഹാശുചീകരണ യജ്ഞം ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം

കാര്ഷികം

കൂടുതല്‍ 

പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

7/7/2019

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പച്ച ത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 70 ലക്ഷത്തിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലൂടെ 80,000 കോടി രൂപ വായ്പ കൊടുത്തു വെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ക്ക് 17,000 കോടി മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ നല്‍കിയത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ 62,000 കോടി രൂപ നല്‍കി. ഇത് അതീവ ഗുരുതരമായ പ്രശ്‌നമായതിനാല്‍ 100 ദിവസം കൊണ്ട് മുഴു വന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടു വരാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം 2011 വരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസ കമിഷന് പരിധി യില്‍ കൊണ്ടുവന്നു. പ്രളയത്തിന് ശേഷം, 2014 വരെയുള്ള കാര്‍ഷിക കടങ്ങളും ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് വരെയുള്ള കടങ്ങളും കമിഷന്‍ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യ യില്‍ ഏറ്റവും ആകര്‍ഷകമായ നഷ്ടപരിഹാരം കൊടുക്കുന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കേര ളത്തിലേതാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായി കാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്ന തിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉദ്പ്പാദന ഫെഡറേഷനുകള്‍/കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരി ക്കുന്നതാണ് പദ്ധതി. നാളികേര സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേരഫെഡിനെ യാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൃഷി, സഹകരണ വകുപ്പുകള്‍, കേരഫെഡ്, നാളികേര വികസന ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി സൊസൈറ്റികളു ടെ പ്രവര്‍ത്തന രീതി, വിശ്വസ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ വിലയിരു ത്തിയാണ് സംഭരണ ചുമത ഏല്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികളാണ് നല്‍കുക.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ സംഭരണ ഏജന്‍സികളില്‍ നിന്ന് മന്ത്രി പച്ചത്തേങ്ങകള്‍ സ്വീകരിക്കുകയും ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥി യായി. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ രവികുമാര്‍ പദ്ധതി വിശദീകരിച്ചു. നാളികേര വികസന കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തി നായര്‍, ടി വി ബാലന്‍, സി സത്യചന്ദ്രന്‍, കെ ലോഹ്യ, കൃഷി അസി. ഡയറക്ടര്‍ കെ എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ഷീല, ഐപ്പ് വടക്കേത്തടം, രാജന്‍ മാസ്റ്റര്‍, ഒ പി മൊയ്തു, ചക്രായുധന്‍, കൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കേരഫെഡ് ചെയർമാന്‍ അഡ്വ. ജെ വേണുഗോപാലന്‍നായര്‍ സ്വാഗത വും വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകാര്‍ഷിക പദ്ധതികള്‍ സഹകരണമേഖലയിലൂടെ നടപ്പിലാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

ചേരാമംഗലം: കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖല യിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷരുമായി നേരിട്ട് ബന്ധമുള്ള സഹകരണ മേഖലയിലൂടെ നടത്തിയാല്‍...തുട൪ന്ന് വായിക്കുക


പാഠം ഒന്ന് പാടത്തേക്ക്: നൂറുമേനി വിളവുമായി വാടാനാംകുറുശ്ശി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

പാലക്കാട് : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന - പാഠം ഒന്ന് പാടത്തേക്ക് - പദ്ധതിലൂടെ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് വാടാനാംകുറുശ്ശിഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്...തുട൪ന്ന് വായിക്കുക


കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണ മെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നബാർഡ് ക്രെഡിറ്റ് സെമിനാർ 2020-21 ഉദ്ഘാടനം ...തുട൪ന്ന് വായിക്കുക


കുട്ടനാട്ടില്‍ ആദ്യമായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോര്‍ത്ത് മഹിളാ കിസാന്‍ ശാക്തീ കരണ്‍ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം ആരംഭിച്ചു. കൈനകരി പഞ്ചായത്തിലെ കൂലിപുരയ്ക്കല്‍ പാടശേഖര ത്തില്‍ ആരംഭിച...തുട൪ന്ന് വായിക്കുക


സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം

തിരു: കൃഷിവകുപ്പുമായി ചേർന്ന് എൻജിഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അജിത്‌കുമാർ ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി300 മൺചട്ടിയിൽ ...തുട൪ന്ന് വായിക്കുക


14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വൈഗ 2020 സംസ്ഥാന കാർഷിക മേള സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു ...തുട൪ന്ന് വായിക്കുക


ഹൈറേഞ്ചിന്റെ തനത് രുചിയുമായി അണക്കര പാൽത്തോണി അരി

തൃശൂർ : ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖലയിലെ അണക്കര പാൽത്തോണി അരി വൈഗ അന്താ രാഷ്ട്ര കാർഷികോത്സവത്തിൽ ശ്രദ്ധേയമായി. ഉപ്പുതറ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അഗ്രോസർവീസ് സെന്റർ മുഖേനയാണ് പാൽത്തോണി അരി മേളയിൽ എത്തിയത്. ഹൈറേഞ്ചി ന്റെ തനത് രുചിയെന്ന് അറിയപ്പ...തുട൪ന്ന് വായിക്കുക


കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട

തൃശൂർ : വൈഗയിൽ രുചിയുടെ പെരുമ തീർത്ത കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെ ന്റേഴ്‌സിന്റെ ജ്യൂസ് കട. എറണാകുളത്തുനിന്ന് എത്തിയ നാലംഗ സംഘമാണ് അമൃതാസ് ജ്യൂസ് കോർണറിൽ വിവിധ തരം ജ്യൂസുകൾ ഒരുക്കി വൈഗ വേദിയിൽ എത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓറഞ്ച്...തുട൪ന്ന് വായിക്കുക


കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും

കാസര്‍കോട് : കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്നു മതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം ...തുട൪ന്ന് വായിക്കുക


ജാതിയ്ക്ക ഉണക്കാം, ഇനി ഈസിയായി

തൃശൂർ : വീട്ടിൽ പഴയ പെട്ടിയുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ വീട്ടിൽ ജാതിക്ക ഉള്ളവർക്ക് ജാതിക്കയും പത്രിയും ഉണക്കാൻ കഷ്ടപ്പെടേണ്ട.. പഴയ പെട്ടിയും രണ്ട് ബൾബും ഉപയോഗിച്ച് ജാതിക്ക ഉണക്കുന്ന വിദ്യ എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെ വൈഗ സ്റ്റാ...തുട൪ന്ന് വായിക്കുക


പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു

പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതിനു അർഹമാക്കിയത്. പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധ...തുട൪ന്ന് വായിക്കുക


വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുo: മന്ത്രി വി.എസ് സുനില്‍കുമാര്‍

കല്‍പ്പറ്റ : കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റപുള...തുട൪ന്ന് വായിക്കുക


അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായ ണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പ...തുട൪ന്ന് വായിക്കുക


കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന ...തുട൪ന്ന് വായിക്കുക


പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

തൃശൂർ : കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേ ക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽ ക്കാലി കമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.