Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

വിദ്യാഭ്യാസം

കൂടുതല്‍ 

എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

6/7/2019

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനു ള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതു വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നവരാകണം എന്ന താണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുന്നതില്‍ നിന്നും മാറി പ്രായോഗിക വിദ്യാഭ്യാസത്തിനാണ് നവീക രിച്ച പാഠ്യപദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാ പനവും ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനത്തിനും കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിക്കുന്ന കെ.കെ.ശിവദാസന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പിനുമായി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ക്കിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണസംവിധാനംമന്ത്രി വിദ്യാലയത്തിന് സമര്‍പ്പിച്ചു. എന്റെ സ്‌കൂള്‍ പദ്ധതിയിലൂടെ 100% വിജയം കൈവരിച്ചബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 7 സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിച്ചു, പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളായ നേഹ നസ്‌റിന്‍,അനുവിന്ദ്, അഭിനവ് കൃഷ്ണ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപലേഖ കൊമ്പിലാട്, വി.എം.കമലാക്ഷി, യശോദ തെങ്ങിട, മെമ്പര്‍മാരായ കെ.കെ.പരീദ്, വി.കെ. ഷീബ, പി.എന്‍.അശോകന്‍, എം.പി.നദീഷ് കുമാര്‍, വി.എം.പ്രമീള, യു.കെ.സിറാജ് മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോക്കല്ലൂര്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുസ്തഫ ദാരുകല സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ പി.പുഷ്പരാജ് നന്ദിയും പറഞ്ഞു






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണത്തിനുള്ള ധാരണയില്‍

(ഫോട്ടോ ക്യാപ്ക്ഷന്‍: എഞ്ചിനീയറിങ് രംഗത്തെ മികവു വര്‍ധിപ്പിക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരിക്കുന്നതിനുള്ള ധാരണാ പത്രം അമൃതവിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്‍റെ സര്‍വ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അഞ്ച് ക്യാംപസുകളിലേയ്ക്ക് ബിടെക്കിന് അപേക്ഷ ക്ഷണിച്ചു

തിരു: കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാ ശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020-ല്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്‍റെ അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി

തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേക...തുട൪ന്ന് വായിക്കുക


മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന്

തൃശൂർ :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തി യത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷ റീസ് വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്രധാനാധ്യാപക നായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്‌കുമാറിനാണ് ഈ വർഷ ത്തെ മാതൃക അധ്യാപകനുള്ള അവാർ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ ...തുട൪ന്ന് വായിക്കുക


സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

(ഫോട്ടോ ക്യാപ്ഷന്‍: നാക് അക്രെഡിറ്റേഷനില്‍ കോളേജിന് എ++ നേടിയ ആഹ്ലാദത്തില്‍ സെന്റ് തെരേസാസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും) കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോ ളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍...തുട൪ന്ന് വായിക്കുക


സൈനിക് സ്‌കൂൾ പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക...തുട൪ന്ന് വായിക്കുക


പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി

തിരു: പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം വികസിപ്പിച്ച മോഡ്യൂളുകൾ പ്രയോജനപ്പെടുത്തി മനസിന്റെ പുനർനിർമാണ പരിപാടി സംഘടിപ്പിക്ക...തുട൪ന്ന് വായിക്കുക


റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരു: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കു ന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനി യോസ് കോളജിലെ ബി-ഹ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരു: 2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീ ക്ഷാഭവൻ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷ ൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2018 എസ്. എസ്. എൽ.സി സർട്ടിഫിക്കറ്റുകൾ നിലവി...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

തിരു: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡുംയംഗ് സയന്‍റിസ്റ്റ് കോൺക്ലേവുംകോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

കൊച്ചി: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന്‍റിസ്റ്റ് കോൺക്ലേവും കോയമ്പ ത്തൂർ അമൃതസ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ30,31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെവിവിധപ്രശ്നങ്ങൾക്ക് പരിഹാരംകാണു ന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാ ശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന...തുട൪ന്ന് വായിക്കുക


ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.