Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

നിയമകാരൃം

കൂടുതല്‍ 

രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ

5/7/2019

മദ്രാസ്: രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. ആറ് മാസം പരോള്‍ വേണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നതെങ്കിലും 30 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നളിനി പരോള്‍ ആവശ്യപ്പെട്ട് ഹൈ ക്കോടതിയെ സമീപിച്ചത്. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരായി വാദി ക്കാന്‍ മദ്രാസ് ഹൈക്കോടതി നളിനിക്ക് അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.

ഇരുപത്തിയേഴ് വർഷങ്ങൾക്കിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവ സം മാത്രo നളിനി ജയിലിന് പുറത്തിറങ്ങി. ജയിലില്‍ വച്ച് നളിനി പ്രസവിച്ച മകൾ, അരിത്ര ഇപ്പോൾ ലണ്ടനിലാണ്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്ന് കോടതി അനുവദിച്ചതോടെയാണ് മൂന്ന് കൊല്ലത്തിന് ശേഷം നളിനി ജയിലിന് പുറത്തെത്തു ന്നത്.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് നിയമപ്രകാരം രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍, 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനി ശ്രീഹരൻ കോടതിയിൽ ഉന്നയിച്ച പരാതി. ജയില്‍ സൂപ്രണ്ടിന് നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസു മാരായ എംഎം സുന്ദരേശ്, എം.നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നളിനിയുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചത്..

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടി ഇയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 16പേർക്ക് ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധ ശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു.റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവ പര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടു. 2000ത്തിൽ സോണിയാ ഗാന്ധിയുടെഅപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നി വരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തൃശ്ശൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന...തുട൪ന്ന് വായിക്കുക


കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ അന്താരാഷ്ട്ര നീതിന്യായ കോടതി

ന്യൂഡൽഹി : പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി.കുല്‍ ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയി...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ:കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി നിർദേശo

കൊച്ചി:ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് കർശനമായി നിയന്ത്രി ക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട‌് ഹൈ ക്കോടതി നിർദേശിച്ചു. ചോദ്യക്കടലാസിൽ അവ്യക്തത പോലുള്ള ഘട്ടങ്ങളിൽ മാത്രമേ ജയി ക്കാൻ വേണ്ട മാർക്...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ മേഖല പരിഷ‌്കരണo:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാ ക്കുന്ന ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി

ന്യൂഡൽഹി:ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടു ത്തിയതിന‌് അറസ്റ്റ‌് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയ ക്കണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോ...തുട൪ന്ന് വായിക്കുക


കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി

പഞ്ചാബ്: കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗ്രാമത്ത ലവന്‍ സാഞ്ജി റാം, അനന്ദ് ദത്ത,പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ സുരേന്ദര്‍ ...തുട൪ന്ന് വായിക്കുക


വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ...തുട൪ന്ന് വായിക്കുക


റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക


ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി; ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ. തന്റെ കേസ‌് കൂടി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ‌്റ്റിസ‌് നരിമാന്റെ പ്രതികരണം. മെയ‌് ഒന്ന‌ുവരെയുള്ള കണക്ക‌ുപ്രകാര...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി രംഗത്ത‌്. ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, എൻ വി രമണ, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായതാണ‌് സമിതി. ചീഫ‌്ജസ‌്റ്റിസു മായി...തുട൪ന്ന് വായിക്കുക


ചീഫ് ജസ്റ്റിസിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ കേസില്‍ കോടതി വിധി പറഞ്ഞില്ല. നാളെ രാവിലെ 10. 30 ന് കേസ് ...തുട൪ന്ന് വായിക്കുക


പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ

തിരു;മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരുവിക്കര കടമ്പനാട‌് മുറിയിൽ മണമ്പൂർ അജിത‌് ഭവനിൽ ബാബുവിനെയാണ‌് സ‌്ത്രീകൾക്കുംകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണി ക്കു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.