Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന്

26/6/2019

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കൻ ബിസിനസ് അവാർഡുകളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്‌കാരങ്ങൾ ലഭിച്ചു. പതിനേഴാമത് വാർഷിക അവാർഡ് പ്രഖ്യാപനച്ചടങ്ങിലാണ് ബഹുമതി കൾ പ്രഖ്യാപിച്ചത്. ഹ്യൂമൺ റിസോഴ്‌സ് ടീം ഓഫ് ദി ഇയർ വിഭാഗത്തിൽ വെങ്കലവും ടെക്‌നി ക്കൽ പ്രൊഫഷണൽ ഓഫ് ദി ഇയർ വിഭാഗത്തിൽ വെള്ളിയുമാണ് കമ്പനി കരസ്ഥമാക്കിയത്. യു എസ് എ യിലെ ഏറ്റവും പ്രമുഖമായ ബിസിനസ് അവാർഡുകളാണ് അമേരിക്കൻ ബിസിനസ് അവാർഡുകൾ. വിവിധ കമ്പനികളിൽനിന്നായി 3800 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഇരുന്നൂറിലേറെ പ്രൊഫഷണലുകൾ പങ്കാളികളായി. മാനവശേഷി വികസനത്തിൽ ശ്രദ്ധയൂന്നുന്ന യു എസ് ടി ഗ്ലോബലിന്റെ പീപ്പിൾ കേപ്പബിലിറ്റി ഡെവലപ്മെന്റ് ടീമിനാണ് ഈ വർഷത്തെ ഹ്യൂമൺ റിസോഴ്‌സ് ടീം ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത്. ഡിജിറ്റൽ പരിണാമത്തെ മുന്നോട്ടുനയിക്കാനും ഉന്നത നിലവാരത്തിലുള്ള പെർഫോമൻ സ് സംസ്കാരം ഉറപ്പാക്കാനും ഡിജിറ്റൽ മേഖലയിൽ പ്രസക്തമായ പുതിയൊരു പദ്ധതി കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. ഇതിലൂടെ പരമ്പരാഗതമായി നിലവിലുള്ള പെർഫോമൻസ് വിലയിരു ത്തൽ സംവിധാനത്തിന് പകരം വ്യക്തമായ ലക്ഷ്യങ്ങൾ, തത്സമയ പ്രതികരണം, പല തലങ്ങളി ലുള്ള വ്യക്തികളുടെയും ടീമുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ ഉൾപ്പെടുത്തി നിലവാരം നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് പെർഫോമൻസ് മാനേജ്മെന്റ്റ് മോഡലാ ണ് കമ്പനിയിൽ നടപ്പിലാക്കിയിരുന്നത്.

മികച്ച ഹ്യൂമൺ റിസോഴ്‌സ് ടീമിനുള്ള ഈ വർഷത്തെ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർമനുഗോപിനാഥ് അഭിപ്രായപ്പെട്ടു. ലോകമെങ്ങുമുള്ള ഇരുപത്തിമൂവായിരത്തോളം വരുന്ന ജീവനക്കാരുടെ ക്ഷേമ വും ഇന്നോവേഷനും ഉറപ്പുവരുത്താനുള്ള കമ്പനിയുടെ നിരന്തര പ്രയത്നത്തിനുള്ള അംഗീകാര വും സാക്ഷ്യപത്രവുമാണ് ഈ പുരസ്‌കാരങ്ങൾ. നിർബന്ധിതറാങ്കിങ്ങ്, ഇടയ്ക്കിടെയുള്ള ഫീഡ്ബാക്ക് എടുക്കൽ തുടങ്ങിയ കാലഹരണപ്പെട്ട പെർഫോമൻസ് നിർണയ രീതികൾക്ക് പകരം തുടർച്ചയായ, തത്സമയ ഫീഡ്ബാക്കും പരിശീലനവും എന്ന സംസ്കാരത്തിലേക്ക് കമ്പനി മാറി. കമ്പനിയുടെ എച്ച് ആർ ടീമിന്റെ നൂതനമായ പെർഫോമൻസ് മാനേജ്മെന്റ്റ് സമീപനത്തി നു ലഭിച്ച വിശിഷ്ടമായ സ്റ്റീവി പുരസ്‌കാരങ്ങൾ ജീവിതങ്ങളെ പരിവർത്തിപ്പിക്കുക (ട്രാൻസ്‌ഫോ മിങ് ലൈവ്സ്) എന്ന യു എസ് ടി ഗ്ലോബലിന്റെ ദർശനവുമായും സ്ഥാപനത്തിലും ജീവനക്കാരിലും ഗുണകരമായ സ്വാധീനം ചെലുത്തുക എന്ന ദൗത്യവുമായും ചേർന്നുപോകുന്നു, അദ്ദേഹം പറഞ്ഞു.

സാങ്കേതിക രംഗത്തെ മികവിനും ശേഷിക്കുമുള്ള അംഗീകാരവും ഇതോടൊപ്പം യു എസ് ടി ഗ്ലോബലിന് ലഭിച്ചു. കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ് വിഭാഗംചീഫ് ആർകിടെക്റ്റ് അദ്നാൻ മസൂദ് പി എച്ച് ഡി ടെക്നിക്കൽ പ്രൊഫഷണൽ ഓഫ് ദി ഇയർ അവാർഡ് നേടി. നിർമിത ബുദ്ധി മെഷീൻ ലേണിങ് രംഗത്തെ അറിയപ്പെടുന്ന ഗവേഷകനും സ്റ്റാൻഫോഡി ലെ എ ഐ ലാബിൽ വിസിറ്റിംഗ് സ്‌കോളറും ആയ ഡോ. അദ്നാൻ മസൂദ് മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യൂവെബ്ൾ പ്രൊഫഷണലുമാണ്.

പെർഫോമൻസ്, കരിയർ, മാനേജ്മെന്റിലെ പിന്തുടർച്ച ഉൾപ്പെടെ കമ്പനിയിൽ നടപ്പിലാക്കിയ ടാലന്റ്റ് മാനേജ്‌മെന്റ്റ് സമ്പ്രദായവും ടോപ്പ് എംപ്ളോയേഴ്സ് ഇൻസ്റ്റിട്യൂട്ടിന്റെ അംഗീകാരം കരസ്ഥ മാക്കി. ഗവേഷണങ്ങളും പ്രയോഗക്ഷമതാ പരീക്ഷണങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ സൂക്ഷ്മ പരിശോധനകളും ഉൾപ്പെടെ കർക്കശമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഈഅംഗീ കാരമെന്നത് അവാർഡിനെ ഏറെ ശ്രദ്ധേയമാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ ഉന്നത നില വാരത്തിലുള്ള തൊഴിൽ സാഹചര്യത്തെപ്പറ്റി ലോകത്തെ മുൻനിര ഓഡിറ്റ്, ടാക്സ് അഡ്വൈസറി സ്ഥാപനമായ ഗ്രാൻഡ് തോൺടൺ നൽകിയ സ്വതന്ത്രമായ ഓഡിറ്റ് റിപ്പോർട്ട് തിരഞ്ഞെടുക്കപ്പെട്ട ടോപ്പ് എംപ്ലോയർമാർക്കിടയിൽ യു എസ് ടി ഗ്ലോബലിന് തിളക്കമാർന്ന പദവി സമ്മാനിക്കുന്നു. അമേരിക്കൻ ബിസിനസ് അവാർഡുകളെക്കുറിച്ചുള്ള വിശദാംശങ്ങളും 2019 ലെ അവാർഡ് ജേതാക്കളുടെ ലിസ്റ്റും www.stevieAwards.com/ABA എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന

തിരു: വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തോടു ചേർന്നുള്ള അതിസുരക്ഷാ മുറികളിൽ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണു യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ട...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം 28 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരു: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കു മെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമ നിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ...തുട൪ന്ന് വായിക്കുക


നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

കോഴിക്കോട്: നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതിക ശര...തുട൪ന്ന് വായിക്കുക


ഇതരസംസ്ഥാന പ്രവാസികള്‍ക്കും ഇനി ആംബുലന്‍സ് സൗകര്യം

കോഴിക്കോട്: വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബു ലന്‍സ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ അന്യ സംസ...തുട൪ന്ന് വായിക്കുക


പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട് ബീച്ച്, ചുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ചുരം, ബീച്ച് എന്നിവിടങ്ങളിലെ വ്യാപാരി കൾ അവരുടെ സ്ഥാപനത്തിന്റെ 25 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന്റെ പൂര്‍ണ ഉത്തരവാദിത്ത ഏറ്റെടുത്തു മാലിന്യ മുക്തമായി സംരക്...തുട൪ന്ന് വായിക്കുക


ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം

തിരു: ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീ യപതാക സ്ഥിരമായി ഉയർത്തിയിരിക്കുന്ന മന്ദിരങ്ങളിൽ ദേശീയപതാകയ്ക്കൊപ്പം യു.എൻ പതാ കയും ഉയർത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇന്ത്യൻ ഫ്ളാഗ് കോഡ് 2002, പാര 3:36 അനുസരി ച്ചായിരി...തുട൪ന്ന് വായിക്കുക


അധ്യാപകർക്കായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം

തിരു: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നി വയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന പേരിൽ ശാസ്ത്ര പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കു...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

തിരു: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78,എറണാകുളത്ത് 57.9,അരൂരിൽ 80.47, കോന്നി യിൽ 70...തുട൪ന്ന് വായിക്കുക


സംവിധായകനായ ശ്രീകുമാരമേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നു നടി മഞ്ജു വാര്യര്‍

തിരു: സംവിധായകനായ ശ്രീകുമാരമേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും നടി മഞ്ജു വാര്യര്‍ പറഞ്ഞു. തന്നെ നിര ന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്...തുട൪ന്ന് വായിക്കുക


കോരിച്ചൊരിഞ്ഞ മഴ ഉപതെരഞ്ഞെടുപ്പിൽ വൊട്ടെടുപ്പിനെ ബാധിച്ചു: ഏറ്റവും കൂടുതൽ പോളിങ്‌ അരൂർ മണ്ഡലത്തിലും കുറവ്‌ എറണാകുളം

തിരു: അതിരാവിലെമുതൽ കോരിച്ചൊരിഞ്ഞ മഴ ഉപതെരഞ്ഞെടുപ്പിൽ വൊട്ടെടുപ്പിനെ ബാധിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച്‌ അഞ്ച്‌ മണ്ഡലത്തിലും പോളിങ്‌ ശതമാനം കുറഞ്ഞു. ഏറ്റവും കൂടുതൽ പോളിങ്‌ അരൂർ മണ്ഡല ത്തിലും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ രണ്ടുദിവസംകൂടി അതിതീവ്ര മഴ തുടരും: 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ രണ്ടുദിവസംകൂടി അതിതീവ്ര മഴ തുടരും. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 205 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്‌. പത്തനം...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് : 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കി

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി ന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിൽ തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിൽ തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് . ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് സമരം രമ്യമായി പരിഹരിച്ചതിന് തൊഴിൽ വകുപ്പിന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം രമ്യമായി പരിഹരിക്കുന്നതിനു മുൻകൈയെ ടുത്തതിന് തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധ പ്പെട്ട് മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് പ്രശ്‌നം രമ്യമ...തുട൪ന്ന് വായിക്കുക


കോഴിക്കോട് താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്ലാര്‍ക്ക് : താല്‍ക്കാലിക നിയമനം

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയില്‍ ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.