Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

അറിയിപ്പുകള്‍

കൂടുതല്‍ 

പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്‌കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി

25/6/2019

തിരു: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആര്‍.ഐ.ഒ.യിലാണ് തുടര്‍ ചികിത്സ നടത്തുന്നത്. പഴയതുപോലെ സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് സോനമോളും കുടുംബവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സന്തോഷം പങ്കു വച്ചു.

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനാമോളെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായത്. ഇതറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഭവത്തിലിട പെടുകയും മെഡിക്കല്‍ ശാസ്ത്രത്തിലൂടെ കാഴ്ച തിരിച്ച് കിട്ടാന്‍ കഴിയുമെങ്കില്‍ എവിടെ കൊണ്ടു പോയും ചികിത്സിക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഇന്ത്യയിലെ പ്രധാന ആശുപത്രികളു മായി തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. പുരുഷോത്തന്‍ എന്നിവര്‍ ബന്ധപ്പെട്ടു. നേത്ര ചികിസ്തയ്ക്കു പ്രശസ്തമായ ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍ പൂരസമയമായതിനാല്‍ പോലീസ് അകമ്പടിയോടു കൂടിയാണ് കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഡോ. യു.ആര്‍. രാഹുല്‍ ചികിത്സയ്ക്കായി ഹൈദരബാദില്‍ കുട്ടിയെ അനുഗമിച്ചു. എല്‍.വി പ്രസാദ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സിച്ച് നിരവധി ശത്രക്രിയകള്‍ നടത്തി. 40 ദിവസത്തോളം പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട കുട്ടിേെയയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരം ആര്‍.ഐ.ഒ.യിലാണ് നടത്തു ന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ചയും ഹൈദ്രാബാദില്‍ പോയി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയെന്ന് വ്യക്തമായത്. ഹൈദ്രാബാദിലേക്കുള്ള വിമാന ചാര്‍ജ്, ഹൈദ്രാബാദിലെ താമസം അടക്കം എല്ലാ ചെലവുകളും സാമൂഹ്യ സുരക്ഷ മിഷനാണ് വഹിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം: ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്‌

തിരു:സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും...തുട൪ന്ന് വായിക്കുക


ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരു: ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി

തിരു:സംസ്ഥാനത്ത‌് മഴ ശക്തം. കെടുതിയിൽ വിവിധ ഭാഗങ്ങളിൽ മൂന്നു പേർ മരിച്ചു. വിഴി ഞ്ഞത്തും നീണ്ടകരയിൽനിന്നും കടലിൽ പോയ ഏഴുപേരെയും കോട്ടയത്ത‌് മീനച്ചിലാറ്റിൽ ഒരാ ളെയും കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. നേവിയുംതീരദേശസേനയും രംഗത്തുണ്ട‌്. ഇട...തുട൪ന്ന് വായിക്കുക


ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരു: ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീ യ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ജൂലൈ 18 മുതൽ 21 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

തിരു: ജൂലൈ 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, 21ന് കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപി ച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില...തുട൪ന്ന് വായിക്കുക


അശാസ്ത്രീയ കരിമണല്‍ ഖനനം ; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്

ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയു മായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയംനടത്തി. അശാസ്ത്രീയമായ കര...തുട൪ന്ന് വായിക്കുക


ശക്തമായ മഴയ്ക്ക് സാധ്യത:തിരു.ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരു: ജൂലൈ 19 ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോര്‍ട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാല്‍ നടപ്പാക്കേണ്ട എല്ലാ മുന്...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു.

ന്യൂഡൽഹി: കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രണ്ടു സംഘ ങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര...തുട൪ന്ന് വായിക്കുക


തിരു.യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി: കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

തിരു: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ആണ്‌.അതേസമയം സംഘർഷത്തെ തുടർന്ന്‌ അടച്ചിട്ട കോളേജിന്‌ രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ്‌ തിങ്കളാഴ്‌ച തുറക്കും. ക...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത

തിരു:സാങ്കേതിക തകരാർമൂലം മാറ്റിയ ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌്സെന്ററിൽനിന്ന‌് ഉച്ചകഴിഞ്ഞ‌് വിക്ഷേപണം നടത്താനാണ‌് ഐഎസ‌്ആർഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴ‌ാഴ‌്ച ചേരും....തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം- കാലത്തേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന പുസ്തകം: എം പി ജോസഫ്

കൊച്ചി: എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം എം പി ജോസഫ്, ഐഎഎസ് (റിട്ട.) മുൻ ഗവണ്മെന്റ് ഉപദേഷ്ടാവ്, ജൂലൈ 17 ന് വൈകുന്നേരം 5:30 ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നിർവഹിച്ചു. പുസ്തകം അതിന്റെ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യല്‍ ഡ്രൈവില്‍;ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

തിരു:ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗ ങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിന ത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്‌ട്രേഷനില്‍ 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി. കൊല്ല...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി.

തിരു:ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി. സങ്കീർണ മായ ക്രയോജനിക‌് ഘട്ടത്തിലെ വലിയ ഇന്ധന ടാങ്കിന‌് മുകളിലുള്ള ഹീലിയം ഗ്യാസ‌്ബോട്ടിലി ലാണ‌് തകരാർ കണ്ടെത്തിയത‌്. നിയന്ത്രണ വാൽവുകളെ പ്രവർത്തനസജ്ജമാക്കി ക്രയോഘട്ടത്തെ ജ്വലിപ്പി...തുട൪ന്ന് വായിക്കുക


ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.