Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

തൊഴിലാളികളുടെ മക്കള്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

12/6/2019

തിരു:നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ അഭിനന്ദിക്കുന്നതി നായി നടത്തിയ വിജയോത്സവം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ കുട്ടികളും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് . അഭിരുചിക്കനുസരി ച്ചുള്ള പഠനമേഖല തെരഞ്ഞെടുക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്താല്‍ ജീവിതത്തി ല്‍ വിജയം കൈവരിക്കാന്‍ കഴിയും. അതിന് അവരെ പ്രാപ്തരാക്കുകയാണ് സംസ്ഥാന സര്‍ക്കാ രിന്റെ ലക്ഷ്യം. കിലെ വഴി കേരള സര്‍ക്കാര്‍ അതാണ് നടപ്പാക്കുന്നതും. ധാരാളം അവസരങ്ങ ളും അതോടൊപ്പം കടുത്ത മത്സരവും ജീവിതത്തില്‍ കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍ത്തുകൊണ്ട് ഭാവി രൂപപ്പെടുത്തുക എന്നതാണ് പ്രധാനം. ശരിയായ ജീവിതവീക്ഷണവും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ അടിത്തട്ടു വരെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നേടാന്‍ എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമല്ല എന്ന തെറ്റിദ്ധാരണ നമ്മുടെ കുട്ടികള്‍ തിരുത്തിക്കൊണ്ടിരിക്കുക യാണ്. തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി കിലെയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രം ആരംഭിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. പരിശീലനകേന്ദ്രം എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ കിലെയ്ക്ക് കഴിയണം. ഇതോടൊപ്പം ബാങ്ക്, റെയില്‍വെ, പിഎസ്‌സി പരീക്ഷകള്‍ക്കുള്ള പരിശീലനക്ലാസുകളും കിലെ സംഘടിപ്പിക്കും. കിലെയെ അന്താരാഷ്ട്ര നില വാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതിനു പകരം തുടര്‍ച്ചയായി വിദ്യാര്‍ഥി പരിശീലന-ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കിലെ മുന്‍കൈയെടുക്കണം. തൊഴിലാളികളുടെ മക്കളില്‍ എത്രപേര്‍ക്ക് അവസരങ്ങള്‍ ലഭിച്ചെന്ന് കണ്ടെത്തുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കിലെ സീനിയര്‍ ഫെല്ലോ ജെ.എന്‍.കിരണ്‍ സ്വാഗതവും ഫെല്ലോ (എംപ്ലോയ്‌മെന്റ്) ആര്‍.ബൈജു ചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

കുട്ടികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥികളും സാമൂഹ്യ നവമാദ്ധ്യ മങ്ങളും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ എസ്.രതീഷ്‌കുമാര്‍, എന്‍.രതീഷ്, ഡോ. അരുണ്‍.ബി.നായര്‍, എം.പ്രഭാത് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു

റായ്പുര്‍: പ്രമുഖ ബിസ്ക്കറ്റ് നിർമാണ കമ്പിനി പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെതുടർന്ന് സർക്കാരിന്റെ ദൗത്യസേന നടത്തിയ പരിശോധ...തുട൪ന്ന് വായിക്കുക


ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി

തിരു: കൊട്ടാരക്കര വാളകത്ത് കെ എസ് ആർ ടി സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയി ടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു. അപ കടത്തിൽ പൊള്ളലേറ്റ ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശിന് മുഖത്തിന്റെ ഇടതുഭാഗത്ത് ആഴത്തി...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങൾ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരൻ

തിരു:പൊതുമരാമത്ത് വകുപ്പിൻകീഴിൽ നടക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കാൻ ഉദ്യോഗസ്ഥർ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവർസിയർമാരുടെ സംസ്ഥാന സമ്മേളനം ഓവർസി...തുട൪ന്ന് വായിക്കുക


അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു

(ഫോട്ടോ ക്യാപ്‌ഷന്‍:അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ. ശ്യാം ദിവാകര്‍, ഇന്ത്യയിലെ ഇയു ഡെലിഗേഷന്റെ എന്‍വയണ്‍മെന്റ്‌, ട്രാന്‍സ്‌പോര്‍ട്ട്‌,എനര്‍ജി & ക്ലൈമറ്റ്‌ആക്ഷന്‍മേധാവി ഹെന്‍റിറ്റെ ഫെയര്‍ജ്‌മാന്‍ എന്നിവര്‍) തിരു: അമൃത വിശ്വവിദ്യാപീഠവും മറ്റ്‌ പതിനഞ്ച...തുട൪ന്ന് വായിക്കുക


മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നൂറുകണക്കിന് വവ്വാലുകൾ ചത്തൊടുങ്ങി.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നൂറുകണക്കിന് വവ്വാലുകൾ ചത്തൊ ടുങ്ങി. ഗുണ ജില്ലയില്‍ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. വവ്വാലുകള്‍ കൂട...തുട൪ന്ന് വായിക്കുക


ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ‌്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന‌് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരി മുഖ്യമന്ത്രി പിണറായി വിജയന‌് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറി യിച്ചു.കേന്ദ്രമന്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവൽക്കരണത്തിൽ നിന്നും ഒഴിവാക്കി അതിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിന് നൽകണമെന്ന് പ്രധാനമന്ത്രി യോട് ആവശ്യപ്പ...തുട൪ന്ന് വായിക്കുക


ലോബ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഡോ.സുജിത് വര്‍ഗീസ് തോമസും സഞ്ജയ് വിജയകുമാറും ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്‌സ് ബഹുമതികൾ ഏറ്റുവാങ്ങി തിരു: ലൊയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്...തുട൪ന്ന് വായിക്കുക


ഷോപ്പിങ് മാളുകളില്‍ തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി ആരംഭിച്ചു

തിരു: കേരളത്തില്‍ ഷോപ്പിങ് മേഖലകയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗക ര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപക മായി മിന്നല്‍ പരിശോധന നടത്തി. ആകെ 139 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 136 ന...തുട൪ന്ന് വായിക്കുക


ഒഡെപെക് മുഖേന ഒമാനിലെ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നു

ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് നിയമനത്തിനായി അദ്ധ്യാപകരെ തെരഞ്ഞെടു ക്കുന്നതിന് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ സൈക്കോളജി, സോഷ്യോളജി, ഫ്രഞ്ച്, എന്നീ വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ കൊടുത്...തുട൪ന്ന് വായിക്കുക


ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര പുസ്തകപ്രകാശനം ജൂണ്‍ 18ന്

തിരു: എഴുത്തുകാരനും അധ്യാപകനുമായ ഡോ.പി.കെ.പീതാംബരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര എന്ന പുസ്തകം ജൂണ്‍ 18ന് ചൊവ്വാഴ്ച) 5മണിക്ക് നയതന്ത്രജ്ഞനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസന്‍ ...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് റിസ്ക്‌ അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും; സര്‍ക്കാര്‍ ഉത്തരവായി

തിരു: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് (സൂപ്പര്‍വൈസര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പടെ) ദിനംപ്രതി 100 രൂപ എന്ന നിരക്കില്‍ റി...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി:വിജിലൻസ്‌ റെയ്‌ഡ്‌ നടത്തുന്നു

കൊച്ചി : പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ വിജിലൻസ്‌ റെയ്‌ഡ്‌ നടത്തുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ ആർഡിഎസ്‌ പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണൽ ഓഫീസി ലും മാന...തുട൪ന്ന് വായിക്കുക


ജൂൺ 18നു നടത്താൻ തീരുമാനിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ജൂൺ 18നു നടത്താൻ തീരുമാനിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതി ഷേധിച്ചാണ‌് കേരള മോട്ടോര്‍ സംരക്ഷണ സമിതി പണിമുടക്ക് ആഹ്വാനം ചെയ്തത‌്. ജൂണ്‍ 26 ന് വി...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിടരുത്: ഐ.എം.എ.

തിരു: ജീവന്‍രക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനിശ്ചിതകാല സമരങ്ങളിലേക്ക് തള്ളിവിടരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ രോഗികളുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചസംഭവത്തില്‍ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.