Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല

അറിയിപ്പുകള്‍

കൂടുതല്‍ 

ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ 100 രൂപ; മൊബൈൽ ഉപയോഗിച്ചാൽ 1000 രൂപ;ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപ;സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയും പിഴ

11/6/2019

തിരു: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, അവ ഇല്ലെങ്കിൽ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേ ഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹന ങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫി ക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേ ജുകളിൽ കണ്ടക്ടർ ലൈസൻസും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം.അപകടകര മായ വസ്തുക്കൾ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മേൽവിവരിച്ച രേഖ കൾക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങൾ, ടൂൾബോക്‌സ്, മരുന്നുകൾ എന്നിവയും വാഹനത്തിൽ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂർണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തിൽ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ റൂൾ 9 പ്രകാരമുളള ലൈസൻസ് ഉണ്ടായിരി ക്കണം. രജിസ്‌ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹന ത്തിൽ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി. രേഖകൾ കൈവശമില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിർദേശം അവഗണി ക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ. നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്റെ ചുമതലയുളള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം തടവിനോ 500 രൂപ പിഴയ്‌ക്കോ ശിക്ഷിക്കാം. മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 182 പ്രകാരം ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.

അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ മോട്ടോർ വെഹി ക്കിൾ ആക്ട് വകുപ്പ് 184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നു വർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടിയും സ്വീക രിക്കാം. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴ യോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 190 പ്രകാരം വായുമലിനീകരണം, ശബ്ദമലിനീകരണംഎന്നി വ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടു പോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. ഈ നിയമത്തി ലെ 191 ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവ സ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം. രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപ യ്ക്കും 10,000 രൂപയ്ക്കും ഇടയിൽ പിഴയോ ഈടാക്കാം. ചരക്കുവാഹനങ്ങളിൽ ആദ്യത്തെ ഒരു ടൺ വരെയുളള അമിതഭാരത്തിന് 2000 രൂപയും പിന്നീടു ളള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയാണ് ശിക്ഷ. അമിതഭാരം വാഹനത്തിൽ നിന്ന് ഇറക്കിക്കാനും ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടി സ്വീകരിക്കാനും മോട്ടോർവാഹന ആക്ട് വകുപ്പ് 194ൽ വ്യവസ്ഥയുണ്ട്.

ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപയും ഹെൽമെറ്റ് ഇല്ലെങ്കിൽ 100 രൂപയും മൊ ബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയും പിഴ ഈടാക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് വീരാസ്തമനം കവിത

രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജ ലികൾ അർപ്പിച്ചുകൊണ്ട് വീരാസ്തമനം എന്ന അണുകവിത ഹോളിവുഡ് സംവിധായകനും കവിയു മായ സോഹൻ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിരേന്ദ്ര കുമാർ എന്ന നാമത...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും

തിരു: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി ടി പി എല്‍) ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നു. ഇലക്ട്രിക് വാഹ നങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള പ്രധാന അസം...തുട൪ന്ന് വായിക്കുക


വീരേന്ദ്ര കുമാര്‍ സാര്‍ എനിക്ക് ഗുരുതുല്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹ യാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്‌നേഹവും വാത്സല്യവുമാ യിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയ...തുട൪ന്ന് വായിക്കുക


84 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേർക്ക് രോഗമുക്തി, ആറ് പുതിയ ഹോട്ട്സ്പോട്ട് കൂടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്...തുട൪ന്ന് വായിക്കുക


സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം, മഴക്കെടുതി നേരിടാനും ഉപയോഗിക്കും

തിരു: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവി ഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ...തുട൪ന്ന് വായിക്കുക


എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവു൦ മുൻ കേന്ദ്രമന്ത്രിയുമായിരുന്നു എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആ...തുട൪ന്ന് വായിക്കുക


കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക


അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.