Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

ഓൺലൈൻ വഴി കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് എതിരെ സൈബര്‍ ഡോമും, ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കും

10/6/2019

(ഫോട്ടോ കാപ്ഷന്‍; സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ഇന്റര്‍പോള്‍ ഓഫീസര്‍മാരായ ജോണ്‍ റോസ്, ഗുല്ലിര്‍മോ ഗലാര്‍സ എന്നിവര്‍ക്ക് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം എഡിജിപി മനോജ് എബ്രഹാം വിശദീകരിക്കുന്നു)

തിരു; കുട്ടികള്‍ക്ക് നേരെ ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ കേരള പോലീസിന് കീഴിലെ സൈബര്‍ ഡോമും, രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ സൈബര്‍ഡോം ആസ്ഥാനത്ത് എത്തിയ ഓസ്‌ട്രേലിയയിലെ ക്യൂണ്‍സ് ലാന്റ് പോലീസ് സര്‍വ്വീസിലെ സീനിയര്‍ഡിറ്റക്ടീവ് ജോണ്‍ റോസും, ഐസിഎംഇസി ലാ - എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറ ക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും സൈബര്‍ ഡോം നോഡല്‍ ഓഫീസറും, എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിലവില്‍ ഇന്റര്‍പോളും ,ഐസിഎംഇസിയും കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ രാജ്യത്താകമാനം സഹായങ്ങള്‍ നല്‍കിയിരുന്നു. ആക്കൂട്ടത്തില്‍ കേരള പോലീസിന് നല്‍കിയ സഹായത്തിന്റെ ഫലമായി കേരള പോലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.

സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ഇരുവര്‍ക്കും എഡിജിപി മനോജ് എബ്രഹാം സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് നല്‍കുകയും ഓപ്പറേഷന്‍ പി -ഹണ്ടിന്റെ ഫലമായി സ്വീക രിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തു, തുടര്‍ന്നാണ് ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍പോള്‍ പൂര്‍ണ പിന്‍തുണ നല്‍കിയത്, ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സഹാ യകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ ഡോമിന് കൈമാറും. ഇത് കൂടാതെ കേരള പോലീസിന് ഇന്റര്‍ പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍ പോളിലെ സൈബര്‍ വിഗദ്ധരുടെ സഹായവും ഇന്റര്‍പോള്‍ സംഘം ഉറപ്പ് നല്‍കി. ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ് ഐപിഎസ്, സൈബര്‍ഡോം ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു

റായ്പുര്‍: പ്രമുഖ ബിസ്ക്കറ്റ് നിർമാണ കമ്പിനി പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെതുടർന്ന് സർക്കാരിന്റെ ദൗത്യസേന നടത്തിയ പരിശോധ...തുട൪ന്ന് വായിക്കുക


ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി

തിരു: കൊട്ടാരക്കര വാളകത്ത് കെ എസ് ആർ ടി സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയി ടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു. അപ കടത്തിൽ പൊള്ളലേറ്റ ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശിന് മുഖത്തിന്റെ ഇടതുഭാഗത്ത് ആഴത്തി...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങൾ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരൻ

തിരു:പൊതുമരാമത്ത് വകുപ്പിൻകീഴിൽ നടക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കാൻ ഉദ്യോഗസ്ഥർ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവർസിയർമാരുടെ സംസ്ഥാന സമ്മേളനം ഓവർസി...തുട൪ന്ന് വായിക്കുക


അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു

(ഫോട്ടോ ക്യാപ്‌ഷന്‍:അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ. ശ്യാം ദിവാകര്‍, ഇന്ത്യയിലെ ഇയു ഡെലിഗേഷന്റെ എന്‍വയണ്‍മെന്റ്‌, ട്രാന്‍സ്‌പോര്‍ട്ട്‌,എനര്‍ജി & ക്ലൈമറ്റ്‌ആക്ഷന്‍മേധാവി ഹെന്‍റിറ്റെ ഫെയര്‍ജ്‌മാന്‍ എന്നിവര്‍) തിരു: അമൃത വിശ്വവിദ്യാപീഠവും മറ്റ്‌ പതിനഞ്ച...തുട൪ന്ന് വായിക്കുക


മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നൂറുകണക്കിന് വവ്വാലുകൾ ചത്തൊടുങ്ങി.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നൂറുകണക്കിന് വവ്വാലുകൾ ചത്തൊ ടുങ്ങി. ഗുണ ജില്ലയില്‍ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. വവ്വാലുകള്‍ കൂട...തുട൪ന്ന് വായിക്കുക


ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ‌്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന‌് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരി മുഖ്യമന്ത്രി പിണറായി വിജയന‌് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറി യിച്ചു.കേന്ദ്രമന്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവൽക്കരണത്തിൽ നിന്നും ഒഴിവാക്കി അതിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിന് നൽകണമെന്ന് പ്രധാനമന്ത്രി യോട് ആവശ്യപ്പ...തുട൪ന്ന് വായിക്കുക


ലോബ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഡോ.സുജിത് വര്‍ഗീസ് തോമസും സഞ്ജയ് വിജയകുമാറും ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്‌സ് ബഹുമതികൾ ഏറ്റുവാങ്ങി തിരു: ലൊയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്...തുട൪ന്ന് വായിക്കുക


ഷോപ്പിങ് മാളുകളില്‍ തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി ആരംഭിച്ചു

തിരു: കേരളത്തില്‍ ഷോപ്പിങ് മേഖലകയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗക ര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപക മായി മിന്നല്‍ പരിശോധന നടത്തി. ആകെ 139 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 136 ന...തുട൪ന്ന് വായിക്കുക


ഒഡെപെക് മുഖേന ഒമാനിലെ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നു

ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് നിയമനത്തിനായി അദ്ധ്യാപകരെ തെരഞ്ഞെടു ക്കുന്നതിന് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ സൈക്കോളജി, സോഷ്യോളജി, ഫ്രഞ്ച്, എന്നീ വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ കൊടുത്...തുട൪ന്ന് വായിക്കുക


ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര പുസ്തകപ്രകാശനം ജൂണ്‍ 18ന്

തിരു: എഴുത്തുകാരനും അധ്യാപകനുമായ ഡോ.പി.കെ.പീതാംബരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര എന്ന പുസ്തകം ജൂണ്‍ 18ന് ചൊവ്വാഴ്ച) 5മണിക്ക് നയതന്ത്രജ്ഞനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസന്‍ ...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് റിസ്ക്‌ അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും; സര്‍ക്കാര്‍ ഉത്തരവായി

തിരു: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് (സൂപ്പര്‍വൈസര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പടെ) ദിനംപ്രതി 100 രൂപ എന്ന നിരക്കില്‍ റി...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി:വിജിലൻസ്‌ റെയ്‌ഡ്‌ നടത്തുന്നു

കൊച്ചി : പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ വിജിലൻസ്‌ റെയ്‌ഡ്‌ നടത്തുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ ആർഡിഎസ്‌ പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണൽ ഓഫീസി ലും മാന...തുട൪ന്ന് വായിക്കുക


ജൂൺ 18നു നടത്താൻ തീരുമാനിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ജൂൺ 18നു നടത്താൻ തീരുമാനിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതി ഷേധിച്ചാണ‌് കേരള മോട്ടോര്‍ സംരക്ഷണ സമിതി പണിമുടക്ക് ആഹ്വാനം ചെയ്തത‌്. ജൂണ്‍ 26 ന് വി...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിടരുത്: ഐ.എം.എ.

തിരു: ജീവന്‍രക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനിശ്ചിതകാല സമരങ്ങളിലേക്ക് തള്ളിവിടരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ രോഗികളുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചസംഭവത്തില്‍ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.