Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

രാഷ്ട്രീയം

കൂടുതല്‍ 

തമിഴ‌്നാട‌് നിയമസഭയിലെ 22 മണ്ഡലങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

24/5/2019

ചെന്നൈ: തമിഴ‌്നാട‌് നിയമസഭയിലെ 22 മണ്ഡലങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി. എഐഎഡിഎംകെ സർക്കാരിന‌് ഭീഷണിയില്ല. 234 അംഗ നിയമസഭയിൽ 118 സീറ്റാണ‌് കേവല ഭൂരിപക്ഷത്തിന‌് ആവശ്യം. നില വിൽ 113 സീറ്റുണ്ടായിരുന്ന എഐഎഡിഎംകെ മുന്നണിക്ക‌് ഒൻപത‌് സീറ്റ‌് ലഭിച്ചപ്പോൾ 122 സീറ്റായി. എഐഎഡിഎംകെയിൽ നിന്ന‌് പുറത്താക്കപ്പെട്ട ടി ടി വി ദിനകരന‌് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ‌് 18 എഐഎഡിഎംകെ എംഎൽമാരെ അയോഗ്യരാക്കിയത‌്. ഡിഎംകെ നേതാവ‌് എം കരുണാനിധിയുടെ മരണത്തെ തുടർന്ന‌് തിരുവാരൂർ മണ്ഡലത്തിലും എഐഎഡിഎംകെ എംഎൽ എമാരായ എ ബോസ‌്, ആർ കനകരാജ‌് എന്നിവരുടെ മരണത്തെ തുടർന്ന‌് യഥാക്രമം തിരുപ്പുറം കുൺട്രം, സൂളൂർ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവന്നു. മന്ത്രിയായിരിക്കെ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ‌്ണ റെഡ്ഡി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ‌് ഹൊസൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ‌് നടത്തിയത‌്.

നംഗുനേരി എംഎൽഎയും കോൺഗ്രസ‌് നേതാവുമായ എച്ച‌് വസന്തകുമാർ കന്യാകുമാരി ലോക‌്സഭാ മണ്ഡലത്തിൽ നിന്ന‌് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന‌് അവിടെ ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു...തുട൪ന്ന് വായിക്കുക


മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. ...തുട൪ന്ന് വായിക്കുക


എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്...തുട൪ന്ന് വായിക്കുക


കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്...തുട൪ന്ന് വായിക്കുക


വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബ...തുട൪ന്ന് വായിക്കുക


ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത...തുട൪ന്ന് വായിക്കുക


കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍...തുട൪ന്ന് വായിക്കുക


ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്തു. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴു വന്‍ ഇത...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖല യ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. കേരളത്തിന...തുട൪ന്ന് വായിക്കുക


പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധ സംഗമം ശനിയാഴ്ച

തിരു: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയക്കട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന...തുട൪ന്ന് വായിക്കുക


ഭരണഘടനയിലെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലൻ

തിരു: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിദ്യാഭ്യാസ വകു പ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യ...തുട൪ന്ന് വായിക്കുക


കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്...തുട൪ന്ന് വായിക്കുക


പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും ; മുഖ്യമന്ത്രി

തിരു;രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാ ണ്‌....തുട൪ന്ന് വായിക്കുക


സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

(ഫോട്ടോ കാപ്ഷൻ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം എ.കെ.ജി ഹാളിൽ സി പിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനംചെയ്...തുട൪ന്ന് വായിക്കുക


സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം.

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.