Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

കല്ല്യോട്ട് ശാശ്വത സമാധാനത്തിന് ഉഭയകക്ഷി തീരുമാനം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

20/5/2019

കാസർകോഡ് : പെരിയ കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ പ്രത്യേകയോഗം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കല്ല്യോട്ട് കൊലപാതകത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ ഫെബ്രുവരി 26ന് ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിലും അതിനുശേഷം ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, ഡിവൈഎസ്പി തുടങ്ങി യ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തീരുമാനമാകത്തതിനാലാണ് ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗം ജില്ലാ കളക്ടര്‍ പ്രത്യേകം വിളിച്ചുചേര്‍ത്തത്. കല്ല്യോട്ട് പ്രദേശത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ ഇരുപാര്‍ട്ടികളുടെയും സംയുക്ത യോഗം ശക്തമായി അപലപിച്ചു. നാടിന്റെ സമാധാനവും സൗഹൃദ അന്തരീക്ഷവും നിലനിര്‍ ത്തുന്നതിനായി പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ട് നിയമപരമായ നടപടികള്‍ക്കായി ഏവരും ശ്രമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള അക്രമസംഭവങ്ങളും ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതല്‍ എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകും. പോലീസിന്റെ ഇടപെടല്‍ നിഷ്പക്ഷവും നീതിപൂര്‍വവുമാക്കി സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനു പൂര്‍ണ്ണസഹകരണം ഇരുപാര്‍ട്ടി നേതാക്കളും വാഗ്ദാനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന പുല്ലൂര്‍-പെരിയ പഞ്ചായത്ത് തലത്തില്‍ ഇരുപാര്‍ട്ടികളുടേയും പ്രാദേശികതലത്തിലെ നേതാക്കളെ മാത്രം ഉള്‍പ്പെ ടുത്തി പ്രത്യേകയോഗം ചേരുവാനും തീരുമാനിച്ചു. പരസ്പരം വിശ്വാസം വളര്‍ത്തുവാനുള്ള നട പടികള്‍ ഉണ്ടാക്കും. ഇതിനോട് അനുബന്ധമായി ജില്ലാ കളക്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇരു പാര്‍ട്ടികളും പാര്‍ട്ടിതലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനം അറിയിക്കുമെന്നുനേതാക്കള്‍വ്യക്തമാക്കി.

കല്ല്യോട്ട് പ്രദേശത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഈ വിവരങ്ങള്‍ ജില്ലാ പോലീ സ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി ഇരുപാര്‍ട്ടികളുടേയും പ്രാദേശിക തലത്തിലെ മൂന്നു നേതാക്കളെ വീതം ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപികരിക്കും. സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് കല്ല്യോട്ട് സ്ഥാപിക്കും. ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശക്തമായ നിയമനടപടികള്‍ക്കു വിധേയമാക്കി സമാധാന അന്തരീക്ഷത്തിലേക്കു കൊണ്ടുവരും. നിസാരപ്രശ്നങ്ങള്‍ പര്‍വതീകരിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ശക്തമായ നട പടി സ്വീകരിക്കും. ഇതിനായി സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കുവാന്‍ പോലീ സിനു നിര്‍ദേശം നല്‍കി. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ സഹായിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കല്യോട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെയും മുന്നാട് പീപ്പിള്‍സ് കോളേജിലേയും അധ്യാപക രക്ഷകര്‍ ത്തൃ സമിതി പ്രതിനിധികളുടേയും ജീവനക്കാരുടെയും അടിയന്തര യോഗം വിളിക്കും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ നടപടിസ്വീകരിക്കും.

കാസർകോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, അഡീഷണല്‍ എസ്പി:പി.ബി പ്രശോഭ്,ഡി വൈ എസ് പി (എസ്എസ്ബി ) പി.ബാലകൃഷ്ണന്‍ നായര്‍, ( രാഷ്ട്രീയ കക്ഷിപ്രതിനിധികളായ പി.കരുണാകരന്‍ എംപി, എം.വി ബാലകൃഷ്ണന്‍, കെ.പി സതീഷ് ചന്ദ്രന്‍, ഹക്കിംകുന്നില്‍, എ.ഗോവിന്ദന്‍നായര്‍, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് 19: കുന്നംകുളം നഗരസഭ അടച്ചു

കുന്നംകുളം : നഗരസഭ ജീവനക്കാർ ഉൾപ്പെടെ നഗരസഭാ പ്രദേശത്ത് കോവിഡ് രോഗ സ്ഥിരീകരി ച്ചതോടെ നഗരസഭ അടച്ചു. നഗരസഭ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കോവിഡ് സ്ഥിരീകരണ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കു കയായിരുന്നു. തുടർന്ന് എല്ല...തുട൪ന്ന് വായിക്കുക


മുട്ടക്കോഴി വിതരണം: രണ്ട് ഘട്ടങ്ങളായി 23,000 ത്തോളം കുഞ്ഞുങ്ങളെ 23 വാര്‍ഡുകളിലായി വിതരണം ചെയ്യും

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് വാര്‍ഡ് തലത്തില്‍ മുട്ടക്കോഴി വിതരണം നടന്നു. ശ്രീരാമപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സിന്ധു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പദ്ധതി ഉദ...തുട൪ന്ന് വായിക്കുക


ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം :എല്‍.എല്‍.ബി.പഠനത്തി നാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചു

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാ വശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതാ യി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാ...തുട൪ന്ന് വായിക്കുക


നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂ ക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കിഡ്‌നി, ക്യാന്‍സര്‍ അസുഖംബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായതിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്...തുട൪ന്ന് വായിക്കുക


സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; കൊച്ചിയിലെത്തിച്ചു

തിരു: തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് ഞായറാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. കരകുളത്തെ വാടകവീട്ടിലെ പരിശോധനക്ക് ശേഷമാണിത്. മഹരാഷ്ട്ര റെജിസ്ട്രേഷനുള്ള കാര് സ്വര്‍ണ കടത്തിന് ഉപയോഗിച്ച...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (13/7/20) ഇന്ന് 858 കേസുകള്‍; 900 അറസ്റ്റ്; പിടിച്ചെടു ത്തത് 241 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 5776 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ച യായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തി യ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു:മുഖ്യമന്ത്രി

തിരു: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെ ന്നും ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ധനകാ...തുട൪ന്ന് വായിക്കുക


സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.