Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

വിദ്യാഭ്യാസം

കൂടുതല്‍ 

അമൃത സർവകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

18/5/2019

തിരു: അമൃത വിശ്വവിദ്യാപീഠം 33 സ്​പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേ ക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്​സുകൾ നടത്തുന്നത്. ഗേറ്റ് പാസായവർ അല്ലെങ്കിൽ രണ്ട് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ളവർ അല്ലെങ്കിൽ അക്കാദമിക്​സിൽ 8.5 സിജിപിഎ നേടിയവർ അല്ലെങ്കിൽ 7 സിജിപിഎയോടുകൂടി അമൃത വിശ്വ വിദ്യാപീഠത്തിൽനിന്ന് പാസായവർ എന്നിവർക്കാണ് അഡ്മിഷൻ ലഭിക്കുക. മുകളിൽ പറഞ്ഞ യോഗ്യതയില്ലാത്തവർക്ക് അതാത് വകുപ്പുകൾ നടത്തുന്ന ടെലിഫോണിക് ഇന്റർവ്യൂ വിലൂടെ എംടെക് സ്​പെഷലൈസേഷന് അഡ്മിഷൻ നേടാൻ അവസരമുണ്ട്. ഗേറ്റ് പാസായവർക്കുള്ള സ്​കോളർഷിപ്പിന് പുറമെ പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് സംസ്ഥാനതല എൻട്രൻസ് പരീക്ഷയിൽ അല്ലെങ്കിൽ ബിരുദതലത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 5000 രൂപ വരെ സ്​കോളർഷിപ്പായി ലഭിക്കും. എംടെകിന് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ www.amrita.edu/mtech എന്ന വെബ്​പേജിൽ ഇഷ്ടപ്പെട്ട സ്​പൈഷലൈസേഷൻ തെരഞ്ഞെടുത്ത് നാമമാത്രമായ അപേക്ഷാ ഫീ നല്കി രജിസ്​ട്രേഷൻ പൂർത്തിയാക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റെഷൻ & സിഗ്നൽപ്രോസസിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സൈബർ സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് നെറ്റ്​വർക്ക്​സ്, എംബെഡഡ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ, ജിയോഇൻഫർമാറ്റിക്​സ് ആൻഡ് എർത്ത് ഒബ്​സർവേഷൻ, പവർ ആൻഡ് എനർജി (സ്മാർട്ട് ഗ്രിഡ്​സ് ആൻഡ് ഇലക്ട്രിക് വെഹി ക്കിൾസ്), പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്, റോബോട്ടിക്​സ് ആൻഡ് ഓട്ടോമേഷൻ, സിഗ്നൽ പ്രോസസിംഗ് ആൻഡ് എംബെഡഡ് സിസ്റ്റംസ്, സ്മാർട്ട് സെൻസിംഗ് കമ്യൂണിക്കേഷൻ ആൻഡ് നെറ്റ്​വർക്ക് ടെക്​നോളജീസ്, തെർമ്മൽ ആൻഡ് ഫ്​ള്യൂയിഡ് എൻജി നീയറിംഗ്, വയർലെസ് നെറ്റ്​വർക്ക് ആൻഡ് ആപ്ലിക്കേഷൻസ്, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്, ഡേറ്റ സയൻസസ്, എംബെഡഡ് സിസ്റ്റംസ്, മെഷീൻ ഡിസൈൻ ആൻഡ് റോബോട്ടിക്​സ്, പവർ ഇലക്ട്രോണിക് ആൻഡ് ഡ്രൈവ്​സ്, തെർമ്മൽ സയൻസസ് ആൻഡ് എനർജി സിസ്റ്റംസ്, വിഎൽഎസ്​ഐ ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് ഡേറ്റാസയൻസ്, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്​സ്, ഓട്ടോമോട്ടീവ് എൻജിനീയറിംഗ്, ബയോമെഡിക്കൽ എൻജിനീയറിംഗ്, കമ്യൂണിക്കേഷൻ സിസ്റ്റംസ്, കംപ്യൂട്ടേഷണൽ എൻജി നീയറിംഗ് ആൻഡ് നെറ്റ്​വർക്കിംഗ് (ഡേറ്റ സയൻസ്), സൈബർ സെക്യൂരിറ്റി, എൻജിനീയറിംഗ് ഡിസൈൻ, ഇൻഡസ്ട്രിയൽ ഇന്റെലിജന്റ് സിസ്റ്റംസ്, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്, മെറ്റീരി യൽസ് സയൻസ് ആൻഡ് എൻജിനീയറിംഗ്, റിന്യൂവബിൾ എനർജി ടെക്​നോളജീസ്, സ്ട്രക്ചറൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ് എന്നിവയാണ് എംടെക്കിന്റെസ്​പെഷലൈസേഷനുകൾ.

വിജയകരമായ കരിയർ ആഗ്രഹിക്കുന്നവർക്കായ് 230-ൽ അധികം കമ്പനികളുമായുള്ള ബന്ധ ത്തിലൂടെ 95 ശതമാനത്തിലധികം പേർക്കും പ്ലേയ്​സ്​മെന്റും ഇന്റെൺഷിപ്പ് പിന്തുണയുംഅമൃത വിശ്വ വിദ്യാപീഠം ഉറപ്പുനല്കുന്നു. കഴിഞ്ഞ വർഷം അമൃത സർവകലാശാലയിൽനിന്ന് പഠിച്ചി റങ്ങിയവർക്ക് ലഭിച്ച ഏറ്റവും ഉയർന്ന വാർഷികശമ്പളം 26.5 ലക്ഷം രൂപയായിരുന്നു. വിദ്യാർ ത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം തുടരുന്നതിനോ ഗവേഷണം ചെയ്യുന്നതിനോയുള്ള പ്രോത്സാ ഹനം സർവകലാശാല നല്കാറുണ്ട്. അന്താരാഷ്ട്ര എക്​സ്​ചേഞ്ച് പരിപാടികൾക്ക് അവസരം നല്കാ നും ആഗോളതലത്തിൽ അറുപതിലധികം മികച്ച സർവകലാശാലകളുമായി ചേർന്ന് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ചെയ്യുന്നതിനും അവസരമുണ്ട്. ജീവിതത്തിൽ പുരോഗതി നേടാൻ ആഗ്രഹിക്കുന്നവർക്ക് സമഗ്രമായ പഠനസംവിധാനത്തിലൂടെ മൂല്യത്തിൽ അടിസ്ഥാനമായുള്ള വിദ്യാഭ്യാസം നല്കുന്നതിനും യുവതലമുറയുടെ സ്വഭാവരൂപീ കരണത്തിനുമാണ് അമൃത വിശ്വവിദ്യാപീഠം ശ്രദ്ധ നല്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളി...തുട൪ന്ന് വായിക്കുക


ബി.എഫ്.എ. പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർ ക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം. പ്രവേശന...തുട൪ന്ന് വായിക്കുക


പാഠപുസ്തകം തയാറാക്കൽ: ദേശീയ ശിൽപശാല മേയ് 20 മുതൽ

തിരു:സംസ്ഥാനത്ത് 2018-19 അധ്യയന വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്)ലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ദേശീയ ശിൽപശാല എസ്.സി.ഇ.ആർ.ടി കേരളയുടെ നേതൃത്വത്തിൽ ശ്രീകാര്യം കോളേജ് ഓഫ് എഞ്ചി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെ യുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11...തുട൪ന്ന് വായിക്കുക


പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)...തുട൪ന്ന് വായിക്കുക


പ്ലസ‌്ടു: 84.33 % ജയം ; വൊക്കേഷണലിൽ 80.07% വിജയം ; ടെക്‌നിക്കല്‍ സ‌്കൂളിൽ 69.72 % വിജയം

തിരു:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിജയം. പരീക്ഷഎഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്ക‌് ലഭിച്ചു.79 സ്‌കൂ ളുകളിൽ എല്ലാവരും ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും

തിരു: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും. 2017– 18 വർഷത്തിൽ 1.5 ലക്ഷം കുട്ടി കളാണ‌് വർധിച്ചതെങ്കിൽ 2018–19 വർഷ ത്തിൽ 1.80 ലക്ഷം വിദ്യാർഥികളാ ണ‌് വർധിച്ചത‌്. വ്യാഴാഴ‌്ച പ്രവേശന നടപടികൾ തുടങ്ങി. ആദ്യ മൂന്ന...തുട൪ന്ന് വായിക്കുക


ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ

തിരു: ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ ലഭിക്കുo. മലയാളം, ഇംഗ്ലീഷ‌്, തമിഴ‌്, കന്നട‌ എന്നിങ്ങനെ കേരളം പ്രസിദ്ധീകരിക്കുന്ന മുഴുവൻ മീഡിയം പാഠപുസ‌്തകങ്ങും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാ ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റ് അപകടലഘൂകരണം; കാസർകോഡ് ദുരന്തനിവാരണ പരിശീലനം നല്‍കി

കാസർകോഡ് ; ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എന്‍സിആര്‍ എംപി) ഭാഗമായി ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.കാസർകോഡ് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളി ല്‍ സംഘടിപ്പിച്ച പരിശീല...തുട൪ന്ന് വായിക്കുക


ജെ.ഡി.സി. കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു:സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജെ.ഡി.സി കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ജനറൽ/സഹകരണ സംഘം ജീവനക്കാരുടെ പ്രാഥമിക ലിസ്റ്റ് അതത് സഹകരണ പരിശീലന കേന്ദ്രം/കോളേജ്, സംസ്ഥാന സഹകരണ യൂണി യൻ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ പ്രസ...തുട൪ന്ന് വായിക്കുക


ഒ.ഇ.സി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം; ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം

തിരു:സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ. സി.എസ്.ഇ സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്...തുട൪ന്ന് വായിക്കുക


ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരു: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ടുവർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവത്സര എൻജിനീയറിംഗ് ഡിപ്ല...തുട൪ന്ന് വായിക്കുക


ജോയിന്റ‌് എൻട്രൻസ‌് എക‌്സാമിനേഷൻ മെയിൻ ഫലം പ്രസിദ്ധീകരിച്ചു: കോട്ടയത്തെ വിഷ‌്ണു വിനോദ‌് കേരളത്തിൽ മുന്നിൽ

തിരു: നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തിയ ജോയിന്റ‌് എൻട്രൻസ‌് എക‌്സാമിനേഷൻ (ജെഇഇ) മെയിൻ ഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലും ഏപ്രിലിലും രണ്ടു ഘട്ടമായി നടത്തിയ പരീക്ഷയിൽ 24 പേർ 100 ശതമാനം (പേഴ‌്സന്റൈൽ സ‌്കോർ) നേടി‌. ആദ്യഘട്ടത്തിൽ കേരളത്തിലെ ടോപ‌് സ‌...തുട൪ന്ന് വായിക്കുക


ഡോ.ജെ.ലത ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.ലതചുമതലയേറ്റു.ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസ് മേധാവി സ്ഥാനവും അവര്‍ വഹിക്കും. സംസ്ഥാനസാങ്കേ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.