Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

വിദ്യാഭ്യാസം

കൂടുതല്‍ 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും

14/5/2019

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെ യുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11, 12 ക്ലാസുകളുടെ നടത്തിപ്പ‌് ചുമതലക്കാരായ ഹയർ സെക്കൻഡറി ഡയറക്ടർ എന്നിവർ അന്നുമുതൽ ഉണ്ടാകില്ല. പകരം പ്രീ പ്രൈമറി മുതൽ പ്ലസ‌് ടു വരെയുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഡയറക്ടർ ഓഫ‌് ജനറൽ എഡ്യൂക്കേഷൻ (ഡിജിഇ) നയിക്കും. പൊതുവിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നി വരായിരിക്കും തലപ്പത്ത‌്.

ഏകീകരണം വിശദമായി ചർച്ച ചെയ്യാനും അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കാനുമുള്ള അധ്യാപക സംഘടനാ നേതാക്കളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ 20ന‌് ചർച്ച നടത്തും.

വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ‌്കരണത്തിന‌് ഡോ. എം എ ഖാദർ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ സർക്കാർ നേരത്തെ തത്വത്തിൽ അംഗീകരിച്ചതാണ‌്. തുടർന്ന‌്, ഏകീകരണം എങ്ങനെ വേണമെന്നതിനെക്കുറിച്ച‌് പഠിക്കാൻ പൊതുവിദ്യാഭ്യാസ സ‌്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. അവർ ഉദ്യോഗസ്ഥ പുനഃക്രമീകരണങ്ങളെക്കുറിച്ച‌് രൂപരേഖ തയ്യാറാക്കുകയും ചെയ‌്തിട്ടുണ്ട‌്‌. 20 ന‌് ചേരുന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ നടപടികൾ റിപ്പോർട്ടു ചെയ്യുകയും അവരുടെ ഭേദഗതി ഉൾ‌ക്കൊള്ളിച്ചായിരിക്കും അന്തിമ റിപ്പോർട്ട‌് സർക്കാരിന‌് സമർപ്പിക്കുക.ഏകീകരണത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കും ഹെഡ‌്മാസ‌്റ്റർമാർക്കുമുള്ള ആശങ്കകൾക്ക‌് അടിസ്ഥാനമി ല്ലെന്ന‌് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ‌്.

പൊതുവിദ്യാഭ്യാസ സംരക്ഷണയ‌ജ്ഞത്തിന്റെ ഭാഗമായി ഹൈടെക‌് ആയിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ കാലോചിതമായി നവീകരിക്കേണ്ടുന്നതിന്റെ ഭാഗംകൂടിയാണ‌് ഏകീകരണം. ഡിപിഐയും ഹയർ സെക്കൻഡറി ഡയറക്ടറും ഇല്ലാതാകുകയും ഡയറക്ടർ ഓഫ‌് ജനറൽ എജ്യൂക്കേഷൻ ചുമതലയേൽക്കുകയും ചെയ്യുന്നതോടെ ഏകീകരണത്തിന‌് തുടക്കമാകും. പുതിയ അധ്യയന വർഷാവസാനത്തോടെയേ ലയനം പൂർത്തിയാകൂ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഓഫീസുകളായി തുടരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പിജി,ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

തിരു: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മികച്ച അക്കാദമിക് പഠനം ഉറപ്പുവരുത്താന്‍ വിദ്യാര്‍ ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിഫെലോ ഷിപ്പ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ,ഗവേഷണവിദ്യാര്‍ത്ഥികള...തുട൪ന്ന് വായിക്കുക


ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് ഗവൺമെന്റ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എന്റർ പ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച് കോഴി ക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിൽ എത്തി. ലോക മെമ്പാടുമുള്ള 23 ടീമുകളിൽ ...തുട൪ന്ന് വായിക്കുക


ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കു ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതി നുള്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം

തിരു: കേരള ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേര്‍ വിജയിച്ചു. 2019 ല്‍ 84.33 ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി,...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 10 ചില്...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്

കൊച്ചി: കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്,ലോക്ക്ഡൗൺ കാലത്ത് പഠിതാക്കളെ പിന്തുണയ്ക്കാനായി നൂതനമായ അസസ്മെൻ്റ് (വിലയിരുത്തൽ), പ്രിപ്പറേ ഷൻ (തയ്യാറെടുപ്പ്) പാക്കേജുകൾ അവതരിപ്പിച്ചു. ഓൺ ലൈനിലും ഇവ ലഭ്യമാണ്.അനിതര സാധാരണമായ ഈ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

തിരു : ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. പൊതുജനാരോഗ്യ സംര ക്ഷണത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനും സഹായകരമാകുന്ന രീതിയിൽ കോഴ്‌സുകൾ തയ്യാറാക്കുo. കോഴ്‌സുകളെപ്പറ്റിയുള്ള റിപ്പോർട്ട്‌ നൽകാൻ സർവകലാശാലാ പഠനവകുപ്പുകളുടെ മേധാവികളെ വൈസ്‌ ച...തുട൪ന്ന് വായിക്കുക


കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ

തിരു: കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈ നർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റ ഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി: ഉച്ചഭക്ഷണം 20 രൂപ

ചിറ്റാര്‍ : കുടുംബശ്രീ ചുമതലയില്‍ ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സംസ്ഥാ ന സര്‍ക്കാരിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നട പ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെനിന്നും ലഭിക്കും.ഉച്ചഭക്ഷണം 20 രൂപ നിരക്ക...തുട൪ന്ന് വായിക്കുക


ഫസ്റ്റ്ബെൽ ക്ലാസുകളുടെ ജൂൺ 1 ടൈംടേബിൾ

തിരു: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ജൂൺ 1 വിഷയം തിരിച്ചുള്ള ടൈം ടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേ ഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാ...തുട൪ന്ന് വായിക്കുക


കോളേജുകളിൽ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

തിരു: കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരു വനന്തപുരം സംസ്‌കൃത കോളേജിലെഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കുo. ഈ ക്ലാസ് ഒ...തുട൪ന്ന് വായിക്കുക


സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

തിരു : സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃത മായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 62...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.