Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല

അറിയിപ്പുകള്‍

കൂടുതല്‍ 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം:ജൂണ്‍ 1 മുതല്‍ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിന്‍

14/5/2019

തിരു: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയു ന്നതിന് വനിത ശിശുവികസന വകുപ്പ് കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വിക സന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗ്ലോബല്‍ പാരന്റിംഗ് ദിനമായ 2019 ജൂണ്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിനും നടത്തുമെ ന്ന് മന്ത്രി വ്യക്തമാക്കി. ബാല സുരക്ഷയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്നഏക ദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ്, വിദ്യാഭ്യാസം, 42 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍, 66,000 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍.മാര്‍, എന്‍.എസ്.എസ്., വിവിധ എന്‍.ജി.ഒ.കള്‍, വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങി വിവി ധ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് മെഗാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.സ്‌കൂളു കള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്ക് പാരന്റിംഗിനെ കുറിച്ച് പ്രത്യേക ക്യാമ്പയിന്‍ നടത്തും. കുട്ടി കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് മാത്രമായുള്ള ചൈല്‍ഡ് റൈറ്റ്‌സ് ക്ലബുകള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും അടുത്തിടെ ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജുവ നല്‍ ജസ്റ്റിസ് കമ്മിറ്റിസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെഅധ്യ ക്ഷതയിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിന് തീരുമാനിക്കു കയും അവര്‍ക്കായി ഒരു ഗൈഡ്‌ലൈന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടി കളുടെ സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ കമ്മിറ്റികളും ഇതോടൊപ്പം ശാക്തീകരിക്കും.

ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലയ് മാസത്തില്‍ അംഗന്‍വാടി തല ത്തില്‍ വള്‍ണറബിലിറ്റി സര്‍വേ നടത്താന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍, കുടുംബം, കുട്ടികള്‍ എന്നീ 3 വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സര്‍വേ നടത്തുന്നത്.

ഇതോടൊപ്പം എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി കള്‍ക്ക് ശില്‍പശാലയില്‍ അന്തിമ രൂപം നല്‍കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയു ള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. ഉത്തരവാദിത്വമുള്ള രക്ഷി താക്കള്‍ എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്.,വനിത ശിശുവിക സന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി,ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗം സി.ജെ.ആന്റണി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

മയക്കുമരുന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും എന്ന വിഷയത്തെപ്പറ്റി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസും ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളെപ്പറ്റി ഐ.ജി. പി. വിജയന്‍ ഐ.പി.എസും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി മുന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ഗുഡ് പാരന്റിംഗിനെപ്പറ്റി ഡോ. അരുണ്‍ ബി. നായര്‍, ഡോ. ടി.വി. വേണുഗോപാല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള ക്യാമ്പയിനെപ്പറ്റി അര്‍ജുന്‍ എസ്. രവീന്ദ്രന്‍, ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെകുറിച്ചുള്ള പഠനത്തെപ്പറ്റി മീന കുരുവിള, ചൈല്‍ഡ് ലൈന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണം, ഗുഡ് പാരന്റിംഗ്, ഗുഡ് പാരന്റിംഗ് ക്ലിനിക്, ദുരിതം അനുഭവിക്കുന്ന/സാധ്യതയുള്ള കുട്ടികളെ കണ്ടെത്തല്‍, കാമ്പയിനില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.

ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗങ്ങള്‍, മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗംഡോക്ടര്‍ മാര്‍, ഡെല്‍സ പ്രതിനിധി, ജില്ല ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ലൈന്‍ പ്രതി നിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫാര്‍മസ്യൂട്ടിക്കല്‍- മെഡിക്കല്‍ ഡിവൈസസ് വ്യവസായ ഹബ്ബായി കേരളം മാറും: സി ഐ ഐ

തിരു: കൊവിഡാനന്തര കേരളത്തെ ഫാര്‍മസ്യൂട്ടിക്കല്‍- മെഡിക്കല്‍ ഡിവൈസസ് വ്യവസായ ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമെന്ന് രാജ്യത്തെ മുന്‍നിര വ്യവസായികള്‍ അഭിപ്രായപ്പെട്ടു. ചേമ്പര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ) അംഗങ്ങള്‍ വ്യവസായ മന്ത്രി ഇ പി ജയരാജനുമായി ...തുട൪ന്ന് വായിക്കുക


ഡോ എം കെ അജയകുമാറിന് യാത്രയയപ്പ് നല്‍കി

(ചിത്രം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാറിന് എസ് എ ടി ആശു പത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ വരദരാജന്‍) തിരു: സര്‍വീസില്‍ നിന്നും വിരമിക്കുന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയ കു...തുട൪ന്ന് വായിക്കുക


മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് വീരാസ്തമനം കവിത

രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജ ലികൾ അർപ്പിച്ചുകൊണ്ട് വീരാസ്തമനം എന്ന അണുകവിത ഹോളിവുഡ് സംവിധായകനും കവിയു മായ സോഹൻ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിരേന്ദ്ര കുമാർ എന്ന നാമത...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും

തിരു: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി ടി പി എല്‍) ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നു. ഇലക്ട്രിക് വാഹ നങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള പ്രധാന അസം...തുട൪ന്ന് വായിക്കുക


വീരേന്ദ്ര കുമാര്‍ സാര്‍ എനിക്ക് ഗുരുതുല്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹ യാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്‌നേഹവും വാത്സല്യവുമാ യിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയ...തുട൪ന്ന് വായിക്കുക


84 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേർക്ക് രോഗമുക്തി, ആറ് പുതിയ ഹോട്ട്സ്പോട്ട് കൂടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്...തുട൪ന്ന് വായിക്കുക


സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം, മഴക്കെടുതി നേരിടാനും ഉപയോഗിക്കും

തിരു: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവി ഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ...തുട൪ന്ന് വായിക്കുക


എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവു൦ മുൻ കേന്ദ്രമന്ത്രിയുമായിരുന്നു എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആ...തുട൪ന്ന് വായിക്കുക


കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.