Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം കഴക്കൂട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇംഗ്ലണ്ടിന‌് ലോകകപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി

13/5/2019

(നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാതൃയാനംപദ്ധതിയുടെ ഫ്ലാഗ‌് ഓഫ‌് ആരോ​ഗ്യ കേരളം ജില്ലാപ്രോ​ഗ്രാം മാനേജർ ഡോ.പി വി അരുൺ, ആശുപത്രി സൂപ്രണ്ട് ഡോ.ദിവ്യ സദാശിവൻ എന്നിവർ നിർവഹിക്കുന്നു)

നെയ്യാറ്റിൻകര: സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം തിങ്കളാഴ്ച നെയ്യാറ്റിൻ കര ജനറൽ ആശുപത്രിയിൽ നടന്നു. നിർധന കുടുംബങ്ങൾക്ക‌് ആശ്വാസമാകുന്ന പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ആരോ​ഗ്യ കേരളം ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ.പി.വി.അരുൺ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ദിവ്യ സദാശിവൻ എന്നിവർ ഫ്ലാ​ഗ് ഓഫ് ചെയ്തു. പുല്ലുവിളസ്വദേ ശിനി രാജിയും കു‍ഞ്ഞും മാതൃയാനത്തിന്റെ കന്നിയാത്രക്കാരായി. ദേശീയ ആരോ​ഗ്യദൗത്യത്തിനു കീഴിലുള്ള ജെഎസ്എസ‌്‌കെ പദ്ധതിയിലുൾപ്പെടുത്തിയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ടാക്സി ഡ്രൈവർമാർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പ്രസവശേഷം ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ആകുമ്പോൾ നിർദിഷ്ട ഫോറം പൂരിപ്പിച്ചു നൽകിയാൽ അമ്മയ്ക്കും കു‍ഞ്ഞിനും ടാക്സി സേവനം ലഭ്യമാകും. മുമ്പ‌് സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീക്ക‌് യാത്രാച്ചെലവായി 500 രൂപ നൽകിയിരുന്നു. പലപ്പോഴും ഈ തുക മതിയാകാ തെ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഴുവൻ യാത്രാച്ചെലവും സർക്കാർ വഹിക്കു ന്ന പദ്ധതിക്ക് രൂപംനൽകിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരു: ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷ ന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസംരംഗത്ത് സ്ത്രീശാക്തീ കരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും അ...തുട൪ന്ന് വായിക്കുക


ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

(ഫോട്ടോ ക്യാപ്ഷന്‍: ജോയ് ആലുക്കാസ് ഫോണ്ടേഷന്റെ തിളക്കം പദ്ധതി കേരള വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോളി ജോയ് ആലുക്കാസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍ പ്പറേഷന്‍ ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കാക്കനാട്: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളു ടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണ...തുട൪ന്ന് വായിക്കുക


സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും

തിരു:സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 18ന് ഉച്ചയ്ക്ക് 2.30ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും.യോഗ ത്തിൽ തിരുവന...തുട൪ന്ന് വായിക്കുക


സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

തിരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്ആർഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. വിക്ഷേപണ വാഹനമായ ജിഎസ‌്എൽവി മാർക്ക‌്–3ലെ ഇന്ധന ചോർച്ചയാ...തുട൪ന്ന് വായിക്കുക


കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി പദ്ധതി സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം:ലോട്ടറി വിൽപനക്കാരിയാണെന്ന് സംശയിക്കുന്നതായി പൊലീസ്

കോട്ടയം: മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വിൽപനക്കാരി പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സി ടി...തുട൪ന്ന് വായിക്കുക


ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു

(പുറം ലോകം കണ്ടിട്ട് 50 വര്‍ഷം: ചുവരുകളല്ലാതെ മറ്റൊരു ലോകവുമില്ല) തിരു: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ക്കുന്നത്. അപ്പോഴേക്കും ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെ...തുട൪ന്ന് വായിക്കുക


മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരു:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷു ബ്ധമോ അതിപ്രക്ഷുബ്ധമോ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററി...തുട൪ന്ന് വായിക്കുക


പി.കെ.വി. പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

തിരു: പതിമൂന്നാമത് പി.കെ.വി. പുരസ്‌കാരം ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അവാര്‍ഡ് തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിക്ക് നല്‍കും. കിടങ്ങൂര്‍ എല്‍.പി.ബി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ...തുട൪ന്ന് വായിക്കുക


പ്രതിക്ഷേധ പ്രകടനവും യോഗവും

കോന്നി:കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ വരുത്തി തീർത്ത ഇരുട്ടടിയായ ഇന്ധന വിലവർദ്ധനയ്ക്കും വൈദ്യുതിചാർജ്ജ് വർദ്ധനയ്ക്കുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ ചൂട്ട്കറ്റ കത്തിച...തുട൪ന്ന് വായിക്കുക


വനിത എ.ബി.എ തെറാപിസ്റ്റുകൾക്ക് കുവൈറ്റിൽ അവസരം

തിരു: മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാ റാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം രൂപ) പ്രതിമാസ ശമ്പളം. എ.ബി.എ തെറാപ്പി യ...തുട൪ന്ന് വായിക്കുക


പോക്‌സോ കേസുകൾക്ക് പ്രത്യേക കോടതി

തിരു: പോക്‌സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവായി. പോക്‌സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. 13 തസ്തികകളായിരിക്കും കോടതിയിൽ ഉണ്ടാകുക. ഇതിൽ പത്തെണ്ണം പുനർവിന്യാസത്തില...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.