Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം കഴക്കൂട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇംഗ്ലണ്ടിന‌് ലോകകപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം:സൗജന്യമായി ഡൗൺലോഡു ചെയ്യാം

13/5/2019

തിരു; സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടറുകളിൽ വിന്യസിക്കുന്നതിനായിഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04 എന്ന പേരിൽ പരിഷ്‌ക്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) പുറത്തിറക്കി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽ.ടി.എസ്. പതിപ്പ് അടിസ്ഥാനമാക്കിയാണിത്. സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപറേറ്റിങ്ങ് സിസ്റ്റം എന്ന നിലയിൽ മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്‌കുകൾ, സോഫ്റ്റ്വെയർ നിർമ്മാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കമ്പ്യൂട്ടർ സേവന ദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഓപറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാനാകും.

ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്വെയറുകളും പുതിയ സോഫ്റ്റ്‌വെയർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റു ചെയ്യുകയും, സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരം തന്നെ ഇതിൽ സജ്ജീകരിച്ചിട്ടുമുണ്ട്. സ്‌കൂൾ ഐ.സി.ടി പാഠപുസ്തകങ്ങളിൽ നിർദ്ദേശിക്കുന്ന സോഫ്റ്റ്വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബൃഹത്തായ ഒരു ശേഖരം തന്നെ ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04 ൽ അടങ്ങിയിട്ടുണ്ട്.

ഓഫീസ് പാക്കേജുകൾ, ഭാഷാഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡി.ടി.പി-ഗ്രാഫിക്‌സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ,സൗണ്ട് റിക്കോർഡിങ്-വീഡിയോ,എഡിറ്റിങ്- ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ ജിയോ ജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജീപ്ലെയ്റ്റ്‌സ്,ഗെമിക്കൽ, ജികോ മ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷൻലാബ്, തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈ സ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൈറ്റ് വിക്ടേഴ്‌സ്, സമഗ്ര പോർട്ടൽ, സ്‌കൂൾ വിക്കി സൈറ്റുകളിലേക്ക് നേരിട്ടുതന്നെ ഊ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നുമെത്താം.

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കിൽ കമ്പ്യൂട്ടർ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടി വരുമായിരുമായിരുന്നു. കാലാകാലങ്ങളായുള്ള അപ്‌ഡേഷനുകൾ വേണ്ടി വരുന്ന അധിക ചെലവ് ഇതിനു പുറമെയാണ്. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണിൽ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്‌കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിന്യാസം അടുത്ത അദ്ധ്യന വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു. രണ്ടു ലക്ഷ ത്തിലധികം കമ്പ്യൂട്ടറുകളിൽ ഒന്നരലക്ഷം രൂപ കണക്കാക്കി മൂവായിരം കോടി രൂപയുടെസാമ്പ ത്തിക ലാഭം ഇതുവഴി ലഭിക്കും. സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവക്കാ നും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്വെയർ കൊണ്ട് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം.

ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ (ഇപ്പോൾ കൈറ്റ്) നേതൃത്വത്തിൽ നടന്നുവരുന്ന ഐ.സി.ടി പ്രവർ ത്തനങ്ങൾ ലോകത്തിലെതന്നെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെ യർ വിന്യാസ പദ്ധതിയായി മാറിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ് സ്‌കൂൾ തലത്തിൽ ഇത്ര വിപുലമായ ഐ.ടി.പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താ ൻ സാധിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങ ളും സ്വതന്ത്ര സോഫ്റ്റ്വെയറിൽ തന്നെ പഠനവും പരിശീലനവും നിർബന്ധമാക്കി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്.

കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റിൽ നിന്നും സർവീസസ്- ഡൗൺലോഡ് ലിങ്ക് വഴി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി വിപുലമായ തോതിൽ പൊതുജനങ്ങൾക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകാൻ കൈറ്റ് സംവിധാനമൊരുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരു: ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷ ന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസംരംഗത്ത് സ്ത്രീശാക്തീ കരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും അ...തുട൪ന്ന് വായിക്കുക


ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

(ഫോട്ടോ ക്യാപ്ഷന്‍: ജോയ് ആലുക്കാസ് ഫോണ്ടേഷന്റെ തിളക്കം പദ്ധതി കേരള വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോളി ജോയ് ആലുക്കാസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍ പ്പറേഷന്‍ ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കാക്കനാട്: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളു ടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണ...തുട൪ന്ന് വായിക്കുക


സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും

തിരു:സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 18ന് ഉച്ചയ്ക്ക് 2.30ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും.യോഗ ത്തിൽ തിരുവന...തുട൪ന്ന് വായിക്കുക


സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

തിരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്ആർഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. വിക്ഷേപണ വാഹനമായ ജിഎസ‌്എൽവി മാർക്ക‌്–3ലെ ഇന്ധന ചോർച്ചയാ...തുട൪ന്ന് വായിക്കുക


കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി പദ്ധതി സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം:ലോട്ടറി വിൽപനക്കാരിയാണെന്ന് സംശയിക്കുന്നതായി പൊലീസ്

കോട്ടയം: മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വിൽപനക്കാരി പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സി ടി...തുട൪ന്ന് വായിക്കുക


ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു

(പുറം ലോകം കണ്ടിട്ട് 50 വര്‍ഷം: ചുവരുകളല്ലാതെ മറ്റൊരു ലോകവുമില്ല) തിരു: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ക്കുന്നത്. അപ്പോഴേക്കും ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെ...തുട൪ന്ന് വായിക്കുക


മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരു:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷു ബ്ധമോ അതിപ്രക്ഷുബ്ധമോ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററി...തുട൪ന്ന് വായിക്കുക


പി.കെ.വി. പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

തിരു: പതിമൂന്നാമത് പി.കെ.വി. പുരസ്‌കാരം ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അവാര്‍ഡ് തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിക്ക് നല്‍കും. കിടങ്ങൂര്‍ എല്‍.പി.ബി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ...തുട൪ന്ന് വായിക്കുക


പ്രതിക്ഷേധ പ്രകടനവും യോഗവും

കോന്നി:കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ വരുത്തി തീർത്ത ഇരുട്ടടിയായ ഇന്ധന വിലവർദ്ധനയ്ക്കും വൈദ്യുതിചാർജ്ജ് വർദ്ധനയ്ക്കുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ ചൂട്ട്കറ്റ കത്തിച...തുട൪ന്ന് വായിക്കുക


വനിത എ.ബി.എ തെറാപിസ്റ്റുകൾക്ക് കുവൈറ്റിൽ അവസരം

തിരു: മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാ റാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം രൂപ) പ്രതിമാസ ശമ്പളം. എ.ബി.എ തെറാപ്പി യ...തുട൪ന്ന് വായിക്കുക


പോക്‌സോ കേസുകൾക്ക് പ്രത്യേക കോടതി

തിരു: പോക്‌സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവായി. പോക്‌സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. 13 തസ്തികകളായിരിക്കും കോടതിയിൽ ഉണ്ടാകുക. ഇതിൽ പത്തെണ്ണം പുനർവിന്യാസത്തില...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.