 തിരു:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിജയം. പരീക്ഷഎഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്ക് ലഭിച്ചു.79 സ്കൂ ളുകളിൽ എല്ലാവരും വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86.04%, ഹ്യൂമാനിറ്റീസിൽ 79.82 %, കൊമേഴ്സ് വിഭാഗത്തിൽ 84.65 % പേർ ഉന്നത പഠനാർഹരായി.
വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ഫലപ്രഖ്യാപനം നടത്തി.
വിജയശതമാനത്തിൽ മുന്നിൽ കോഴിക്കോടും(87.44 %) പിന്നിൽ പത്തനംതിട്ട(78 %) ജില്ലയു മാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ (845) തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ 802 പേർ ഉപരിപഠനത്തിന് അർഹരായി. മലപ്പുറം ജില്ലയിലെ പാലേ മാട് എസ്വി ഹയർസെക്കൻഡറി സ്കൂളിൽ 712 പേരിൽ 640 പേരും കല്ലിങ്ങൽപറമ്പ് എം എസ്എം ഹയർസെക്കൻഡറി സ്കൂളിലെ 706 പേരിൽ 668 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. പരീക്ഷ എഴുതിയ 1,95,577 പെൺകുട്ടികളിൽ 1,78,264 പേരും(91.15 %) 1,75,159 ആൺകുട്ടികളിൽ 1,34,174 പേരും(76.60%) വിജയിച്ചു.
എസ്സി വിഭാഗത്തിൽ 66.1 ശതമാനവും എസ്ടി വിഭാഗത്തിൽ 65.24 ശതമാനവും ഒഇസി വിഭാഗ ത്തിൽ 76.89 ശതമാനവും ഉപരിപഠനയോഗ്യരായി. ഒബിസി വിഭാഗത്തിൽ വിജയം 85.81 ആണ്. സർക്കാർ സ്കൂളുകളിൽ 83.04 ശതമാനം പേരും എയ്ഡഡ് സ്കൂളിലെ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിലെ 77.34 ശതമാനവുo വിജയിച്ചു. 220 പേർ പരീക്ഷയെഴുതിയ സ്പെഷ്യൽ സ്കൂളിൽ 98.64 ശതമാനം വിജയത്തോടെ 217 വിദ്യാർഥികൾ ഉപരിപഠനയോഗ്യരായി.
മുഴുവൻ എ പ്ലസ് 14,244 പേർക്ക്
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 14,244 വിദ്യാർഥികളാണ്. ഇതിൽ 10,637 ആൺകുട്ടികളും 3,607 പെൺകുട്ടികളും ഉൾപ്പെടുന്നു. സയൻസ് വിഭാഗത്തിൽ 10,093 പേരും ഹ്യൂമാനിറ്റീസിൽ 1,034 പേരും കൊമേഴ്സ് വിഭാഗത്തിൽ 3,117 പേരും മുഴുവൻ എ പ്ലസ് നേട്ടം കൈവരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്താണ് (1865). 28,581 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ 40,766 പേർക്ക് ബി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചു. 58,586 പേർ ബി ഗ്രേഡോ അതിനു മുകളിലോ സ്കോർ കരസ്ഥമാക്കി. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.07 ശതമാനമാണ് വിജയം. ടെക്നിക്കൽ സ്കൂളിൽ 69.72 ശതമാനം.
വൊക്കേഷണലിൽ വിജയം 80.07% ; മുന്നിൽ വയനാട്;കുറവ് പത്തനംതിട്ട സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറികളിൽ 80.07 ശതമാനoവിജയം.കഴിഞ്ഞ വർഷം 80.32 ശതമാനമായിരുന്നു. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായി 28673 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. 22878 പേർ ഉപരിപഠനയോഗ്യത നേടി. ഉയർന്ന വിജയശതമാനം വയനാടിനും (85.57) കുറവ് പത്തനംതിട്ടയിലുമാണ് (67.79). പാർട് ഒന്നിനും രണ്ടിനും യോഗ്യ ത നേടുന്നവർ ട്രേഡ് സർട്ടിഫിക്കറ്റിനും സ്കിൽ സർട്ടിഫിക്കറ്റിനും അർഹരാണ്. ഇവർക്ക് തൊഴിൽ നേടാനും അപ്രന്റിസ്ഷിപ്പിനും കഴിയും.
മൂന്ന് പാർട്ടും ജയിച്ചവർക്ക് ഉന്നതപഠനത്തിന് അർഹത ലഭിക്കും. 24897 പേർ പാർട്ട് ഒന്നുംരണ്ടും 22878 പേർ മൂന്ന് പാർട്ടുകളും ജയിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് 63 പേർക്കുണ്ട്. 25 സർക്കാർ സ്കൂളുകളും ആറ് എയ്ഡഡ് സ്കൂളുകളും പാർട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി. 18 സർക്കാർ സ്കൂളുകളും അഞ്ച് എയ്ഡഡ് സ്കൂളുകളും മൂന്നുവിഭാഗങ്ങളിലും 100 ശതമാനം വിജയം നേടി.
പ്ലസ് വണ്ണിന് 3,61,763 സീറ്റ്
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിലുള്ളത് 3,61,763 പ്ലസ് വൺ സീറ്റ്. ലഭ്യമായ 3,61,763 സീറ്റിൽ 3,06,050 സീറ്റ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 5,57,13 സീറ്റ് അൺഎയ്ഡഡ് മേഖലയിലുമാണ്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെകമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട ഒഴികെയുള്ള 1,75,111 സീറ്റുകളിലാണ് ഏകജാലക പ്രവേശത്തിനായുള്ളത്. ഇതിൽ സയൻസ് വിഭാഗത്തിൽ 116868 സീറ്റാണുള്ളത്. ഹ്യുമാനിറ്റീസ് സീറ്റ് 51151ഉം കൊമേഴ്സ് സീറ്റുകൾ 70927ഉം ആണ്.മാനേജ്മെന്റ്/ കമ്യൂണിറ്റി ക്വോട്ട/ അൺഎയ്ഡഡ് വിഭാഗങ്ങളിലും സ്പോർട്സ് ക്വോട്ടയിലുമായി 69100 സീറ്റും സയൻസ് കോമ്പിനേഷനിലുണ്ട്.
17265 ഹ്യുമാനിറ്റീസ് സീറ്റും 33041 കൊമേഴ്സ് സീറ്റുമുണ്ട്. ഹയർസെക്കൻഡറിക്ക് പുറമെവിഎച്ച്എ സ്ഇ യിലെ 28000 സീറ്റും ഉപരിപഠനത്തിനുള്ള അവസരമാണ്.പോളി ടെക്നിക്കുകളിൽ14000സീറ്റും അത്രതന്നെ ഐടിഐകളിലുമുണ്ട്.
ടെക്നിക്കല് സ്കൂളിൽ 69.72 % വിജയം
ഹയർസെക്കൻഡറി സിലബസ് പിന്തുടരുന്ന 15 ടെക്നിക്കൽ സ്കൂളുകളിൽനിന്നായി പരീക്ഷ എഴുതിയ 1420 വിദ്യാർഥികളിൽ 990 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 69.72 ശതമാനo വിജയശതമാനം. കഴിഞ്ഞവർഷം ഇത് 76.77 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 33 വിദ്യാർഥികൾ.
സ്കോൾ കേരളയിൽ 43.48 ശതമാനം
സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത 58895 പേരിൽ 25610 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 43.48. ഇതിൽ 140 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. സയൻസ് വിഭാഗത്തിൽ 991 പേരും ഹ്യൂമാനിറ്റീസിൽ 14658 പേരും കൊമേഴ്സിൽ 9961 പേരും യോഗ്യത നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്.
|