Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആമയിഴഞ്ചാൻ തോട് ശുചീകരണ യജ്ഞം ഈ മാസം 11, 12 തീയതികളിൽ

7/5/2019



തിരു: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 11,12തീയതികളിൽ ആമയിഴഞ്ചാൻ തോട് ശുചീകരണയജ്ഞം സംഘടിപ്പി ക്കുന്നു. വരുന്ന ശനി, ഞായർ ദിവസങ്ങ ളിൽ രാവിലെ 7 മണി മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആമയിഴഞ്ചാൻ തോടിന്റെ കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗമാണ് ശുചീകരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷ തയിൽ ചേർന്ന അവലോകനയോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ആർമി, ഫയർഫോഴ്‌സ്, സി.ആർ.പി.എഫ്, പോലീസ്, എൻ.സി.സി, വിവിധ രാഷ്ട്രീയ കക്ഷികൾ, ബഹുജന-സർവ്വീസ് സംഘടനകൾ, നഗരസഭ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടക്കം വൻ ജനകീയ പങ്കാളിത്തത്തോടു കൂടി ആമയിഴഞ്ചാൻ തോട് ശുചീകരണ യജ്ഞം സംഘടിപ്പി ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

തിരുവനന്തപുരം റെയിൽവേ കനാൽ മേജർ ഇറിഗേഷൻ വകുപ്പ് റെയിൽവേയുടെ അനുമതി വാങ്ങി വൃത്തിയാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്‌ മെന്റിന്റെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോടിന്റെ ഇരുകരയിലുള്ള കൈയ്യേറ്റങ്ങൾ കണ്ടു പിടിച്ച് ബണ്ട് റോഡ് മാർക്ക് ചെയ്യും. ഈ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം താലൂക്ക് തഹ സിൽദാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശി ച്ചു. ആമയിഴഞ്ചാൻ തോടിലുള്ള മാലിന്യവും മണലും നീക്കം ചെയ്യുന്നതിന് മൈനിംഗ് & ജിയോ ളജി വകുപ്പിന് നിർദ്ദേശം നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നഗരസഭ പള്ളിത്തുറ പാലം ഉൾ പ്പെടുന്ന പ്രദേശങ്ങൾ വൃത്തിയാക്കും. ഒഴുക്ക് തടസപ്പെടുത്തുന്ന മുഴുവൻ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും മുറിക്കാനും നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് വിഭാഗം)-ന്റെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി റോഡുകളിലുള്ള മുഴുവൻ ഓടകളും വൃത്തിയാക്കും.

ശുചീകരണ യജ്ഞത്തിന് ആവശ്യമായ ടിപ്പർ, ജെ.സി.ബി, ഹിറ്റാച്ചി എന്നിവ ബന്ധപ്പെട്ട സംഘ ടനകളുടെ സഹകരണത്തോടെ വിന്യസിക്കണമെന്നും തീരുമാനിച്ചു. ശുചീകരണ ചുമതലഏരിയ തിരിച്ച് നൽകും. ശുചീകരണത്തോടനുബന്ധിച്ച് നീക്കം ചെയ്യുന്ന മാലിന്യം സംഭരിക്കുന്നതിന് നഗരസഭ സ്ഥലം കണ്ടെത്തി നൽകണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാലചന്ദ്രൻ.പി.കെ കൺവീനറായും, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ ജോയിന്റ് കൺവീനറായു മുള്ള കമ്മിറ്റിക്ക് രൂപം നൽകി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു

തിരു: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു. മണക്കാട് ശാസ്താ നഗർ ടി സി 40 / 1444 -ൽ വത്സല ( 56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് സുഹൃത്തി നൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുക യായി ...തുട൪ന്ന് വായിക്കുക


കെ എസ് ആർ ടി സി ബസിനടിയിൽപെട്ട് വൃദ്ധ മരിച്ചു

തിരു: ബസിൽ കയറുന്നതിനിടെ വീണ് ചക്രം കാലിൽ കയറിയിറങ്ങി വൃദ്ധ മരിച്ചു. ഒറ്റ ശേഖര മംഗലം മണ്ഡപത്തിൻ കടവ് പുല്ലാന്നി വിളവീട്ടിൽ വിജയമ്മ (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച യ്ക്ക് ഒന്നരയോടെ കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലാണ് അപകടം. ബസിൽ കയ റുന...തുട൪ന്ന് വായിക്കുക


പൊതുജന പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 17

കാട്ടാക്കട താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 17 രാവിലെ പത്തു മുതൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ നടക്കുമെന്ന് തഹസിൽദാർ എ. ഹരിശ്ചന്ദ്രൻ നായർ അറി യിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും ജില്ലാ കളക്ടർ പൊതുജനങ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ നഗരവാസികൾക്ക് നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം

ആറ്റിങ്ങൽ നഗരവാസികൾക്ക് നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം. കുടുംബശ്രീയും കൂടുംബശ്രീ ജില്ലാ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായി നഗരസഭ അങ്കണ ത്തിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിലൂടെ മിതമായ നിരക്കിൽ നാടൻ രുചി നുകരാം. ആറ്റിങ്ങൽ കുടുംബശ്രീയുട...തുട൪ന്ന് വായിക്കുക


ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ.

തിരു: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭ വത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം...തുട൪ന്ന് വായിക്കുക


ഓണോത്സവത്തെ നെഞ്ചോട് ചേർത്ത് നെടുമങ്ങാട്

നെടുമങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് നെടുമങ്ങാട് വിവിധ കലാപരിപാടികൾക്ക് തിരശീല വീണു. സമാപന ദിവസമായ സെപ്റ്റംബർ 15 വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എൻ.എസ് സിദ്ധമർമ്മ കടത്തനാടൻ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റായിരുന്നു സമാപനദിവസത്തെ ആദ്യ ഇനം. തുടർന്ന് ...തുട൪ന്ന് വായിക്കുക


100 കലാരൂപങ്ങൾ., 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ;ഓണം ഘോഷയാത്രപൊടിപൊടിക്കും

തിരു: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ സെപ്റ്റംബർ 16 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർ ത്തണിയിക്കാൻ നഗരത്തിലെത്...തുട൪ന്ന് വായിക്കുക


സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തിരു: കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പു വരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃ ത്വത്തിൽ നൂറോളം പോലീസ് ഉ...തുട൪ന്ന് വായിക്കുക


ഉത്സവാഘോഷത്തിന് തീരശീല;സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങിതിരു.നഗരം

തിരു: ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബള മായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുo. മഹാപ്രളയ ത്തെ ഒറ്റക്കെട്ടായി അതിജീവിച്ച...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം

തിരു:ഓണാഘോഷത്തിനു തിരശീലവീഴുന്ന സെപ്റ്റംബർ 16 തിരു.ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പ...തുട൪ന്ന് വായിക്കുക


സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ

തിരു: ഓണാഘോഷത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാ ഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാ പന സമ്മേളനവും തുടർന്ന് 7.30 മുതൽ ...തുട൪ന്ന് വായിക്കുക


വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

തിരു: ഗാനമേള ആസ്വദിക്കാൻ വിവിധ വേദികളിൽ സെപ്റ്റംബർ 16 ന് അവസരം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറുമുതൽ സച്ചിൻ വാര്യർ, മൃദുല വാര്യർ എന്നിവർ അവതരിപ്പി ക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതൽ പൂജപ്പുര മൈതാനത്ത് അൻവർ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ...തുട൪ന്ന് വായിക്കുക


2019 ടൂറിസം വാരാഘോഷം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ മാസം 16 ന് നടക്കുന്ന ഘോഷ യാത്ര മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ കൃത്യതയാര്‍ന്ന ആസൂത്രണങ്ങ ളോടെ പൂര്‍ത്തിയായി വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത...തുട൪ന്ന് വായിക്കുക


കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് :സീതക്കളിയും അർജുന നൃത്തവും

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറി യത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം ഉണ്ടാകും. ഏഴിന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്നും തുടർന്ന് നവ്യാ നായരുടെ നൃത്തവും അരങ്ങ...തുട൪ന്ന് വായിക്കുക


ഓണമേളം തിരു.നഗരത്തിനു പുറത്തും

തിരു: ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.