ന്യൂഡൽഹി:സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചീഫ്ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയത്. സമിതിറിപ്പോർട്ട് സീനിയോറിറ്റി പ്രകാരം യോഗ്യനായ സുപ്രീംകോടതി ജഡ്ജിക്ക് കൈമാറിയതായി സുപ്രീംകോട തി സെക്രട്ടറി ജനറൽ അറിയിച്ചു. നാലാമത്തെ മുതിർന്ന ജഡ്ജിയായ അരുൺമിശ്രയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്. ചീഫ്ജസ്റ്റിസിനും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറി.
ചീഫ്ജസ്റ്റിസ് കഴിഞ്ഞാൽ ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് മുതിർന്ന ജഡ്ജി.അന്വേഷണം ബോ ബ്ഡെയുടെ നേതൃത്വത്തിലായതിനാൽ മൂന്നാമനായ ജസ്റ്റിസ് എൻ വി രമണയായിരുന്നു റിപ്പോർ ട്ട് പരിഗണിക്കേണ്ടിയിരുന്നത്. പരാതിക്കാരിയുടെ വിയോജിപ്പിനെത്തുടർന്ന് അന്വേഷണ സമിതി യിൽനിന്ന് രമണ പിന്മാറിയിരുന്നു. ഇതിനാലാണ് ജസ്റ്റിസ് അരുൺമിശ്രയ്ക്ക് റിപ്പോർട്ടിന്റെ പകർ പ്പ് കൈമാറിയത്.
2003ലെ ഇന്ദിരാ ജയ്സിങ് – സുപ്രീംകോടതി കേസിലെ ഉത്തരവുപ്രകാരം ആഭ്യന്തര നടപടിക്രമങ്ങ ളുടെ ഭാഗമായി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. 2003ൽ കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോ പണം സംബന്ധിച്ച് അന്വേഷണം നടത്തിയ ആഭ്യന്തരസമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണ മെന്ന മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. റിപ്പോർട്ട് സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് മാത്രമാണുള്ളതാണെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര സമിതിയുടെ കണ്ടെ ത്തലിനെ ചോദ്യംചെയ്യാനുള്ള നിയമപരമായ സാധ്യതയും പരിമിതമാണ്.
ഏപ്രിൽ 19നാണ് ചീഫ്ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് സുപ്രീംകോടതി മുൻജീവനക്കാ രി 22 ജഡ്ജിമാർക്ക് പരാതി നൽകിയത്. ഏപ്രിൽ 26, 29, 30 തീയതികളിൽ ആഭ്യന്തരസമിതി മുമ്പാകെ ഹാജരായി മൊഴി നൽകി. തുടർന്ന്, സമിതിയുടെ നടപടികളിൽ അവിശ്വാസം രേഖ പ്പെടുത്തി യുവതി അന്വേഷണത്തിൽനിന്ന് പിൻമാറി.
സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: പരാതിക്കാരി
നീതിയെന്ന ആശയത്തിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെട്ടെന്ന് പരാതിക്കാരിയായ യുവതി പ്രതിക രിച്ചു. പരമോന്നത കോടതിയിൽ അർപ്പിച്ച എല്ലാ വിശ്വാസങ്ങളും തകർക്കുന്നതാണ് സമിതി റിപ്പോർട്ട്. താൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണ് തള്ളിയതെന്ന് അറിയണമെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ലഭിക്കണം. എന്നാൽ, റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കില്ലെന്നാണ് ഔദ്യോഗിക അറിയിപ്പിൽനിന്ന് മനസ്സിലാക്കുന്നത്. അഭിഭാഷകരുമായിആലോ ചിച്ചശേഷം ഭാവി നടപടികൾ തീരുമാനിക്കുമെന്നും യുവതി പറഞ്ഞു.
കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് എപ്പോൾ വേണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച പകൽ 10.30ന് ഉത്തരവിടും. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ദേവേന്ദ്ര ഫഡ്നാവിസ് സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച് ഗവർണർ നൽകിയ ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്ച രാവിലെ 10.30ന് മുമ്പ് ഹാജരാക്കണമെന്ന് സുപ്രീം കോടതി. ഇവ പരിശോധിച്ചശേഷo വിശ്വാസവേ...തുട൪ന്ന് വായിക്കുക
തൃശൂർ : പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാ നുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാ...തുട൪ന്ന് വായിക്കുക
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു.
മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക
തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്റ്റിന് ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക
തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്പിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ് പെൻഡ് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്, റഫേൽ കേസ് തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്താവിച്ചേക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കുമെന്നതിനാലാണിത്. ഈ മാസം 25 മുതൽ നവംബർ നാല് വ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്ച പൂർത്തിയായാക്കുമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. വ്യാഴാഴ്ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ഇന്ന് വാദം കേൾക്കലിന്റെ 39– ദിവസo. 40– ദിനo വാദം കേൾ ക്കൽ പൂ...തുട൪ന്ന് വായിക്കുക