Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി

സിനിമ

കൂടുതല്‍ 

കുട്ടികളോടൊപ്പം ഉയരെ സഞ്ചരിച്ച് മന്ത്രിയും പാര്‍വതിയും

3/5/2019

തിരു: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നഉയരെ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പാ ണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. കുട്ടികളോടൊപ്പം സിനിമ കാണാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍,പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്ക ളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ,മറ്റ് അണിയറ പ്രവര്‍ത്തകര്‍എന്നിവരുമുണ്ടാ യിരുന്നു. ഇവര്‍ കുട്ടികളുമായി സംവദിച്ചു.

ഈ സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവും തോന്നി യെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവു മായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മ വിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേ യയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചുംപിന്‍വാങ്ങിഅവ ഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെ ഴുന്നേല്‍ക്കുന്ന തിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈ ര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പക രുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് സധൈര്യം മുന്നോട്ട് കാമ്പയിന്റെ ഭാഗമാ യി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

അഭിനേത്രി എന്ന നിലയില്‍ പാര്‍വതി വലിയ പ്രകടനമാണ് കാഴ്ചവച്ചത്.എന്നു നിന്റെ മൊയ്തീനി ലെ കാഞ്ചനമാലയില്‍ നിന്നും ഉയരെയിലെ പല്ലവിവരെ യുള്ള പാര്‍വതിയുടെ വേഷപ്പകര്‍ച്ച വലിയ കൗതുകത്തോടെയാണ് നോക്കി ക്കണ്ടത്. ഇതിനിടയില്‍ പാര്‍വതി ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചെ ങ്കിലും അതെല്ലാം പല്ലവിയിലൂടെ അതിജീവിച്ചു. സമൂഹത്തില്‍ ദുരിതമനു ഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെ കരുത്ത് പകരുന്നതാണ് പല്ലവി. വല്ല പ്പോഴും മാത്രമേ സിനിമ കാണാന്‍ അവസരം ലഭിക്കുകയുള്ളൂ. ചില സിനിമ കള്‍ കണ്ടപ്പോള്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന ഒരു കൊടുങ്കാറ്റായി ഈ സിനിമ മാറി. ഹോമിലെ കുട്ടികള്‍ക്ക് വലിയ ആവേശവും ആശ്വാസവുമായിരിക്കും ഈ സിനിമയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സിനിമ എല്ലാവരും ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷ മുണ്ടെന്ന് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരു വോത്ത് പറഞ്ഞു. മോശം സമയത്തും എനിക്കുവരുന്ന നല്ലതും മോശവുമായ എല്ലാ മെസേജുകളും ഞാന്‍ വായിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടി കളും അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും അതിലൂടെ തിരിച്ചറിഞ്ഞു. പല്ലവി എന്ന കഥാപാത്രം ഒരു നിമിത്തമാണ്. ഗോവിന്ദ് എന്ന കഥാപാത്രം എങ്ങനെ അങ്ങനെ യായെന്ന് ചിന്തിക്കണം. ഇനിയൊരു ഗോവിന്ദന്‍മാര്‍ ഉണ്ടാകരുതെന്നും പാര്‍വതി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഉറുമ്പുകൾ കഥാപാത്രങ്ങളായി, ഉറുമ്പുകളുടെ ജീവിതത്തിലേക്ക്.... ഹ്രസ്വചിത്രം

കൊച്ചി: സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻ ബലമില്ലാതെ ജീവനുള്ള ചോണനുറുമ്പുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ കാസർഗോഡ് ചീമേനി പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ. സിനിമയിൽ 10 വർഷമായി ...തുട൪ന്ന് വായിക്കുക


കയറ്റം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് -കയറ്റം-. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ

ആലപ്പുഴ : ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ലോക്‌ഡൗൺ- എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്ര ഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അ...തുട൪ന്ന് വായിക്കുക


ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദി...തുട൪ന്ന് വായിക്കുക


അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്...തുട൪ന്ന് വായിക്കുക


കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താല...തുട൪ന്ന് വായിക്കുക


തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയി...തുട൪ന്ന് വായിക്കുക


സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദി...തുട൪ന്ന് വായിക്കുക


പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസ...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സ...തുട൪ന്ന് വായിക്കുക


ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സി...തുട൪ന്ന് വായിക്കുക


Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന...തുട൪ന്ന് വായിക്കുക


പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌...തുട൪ന്ന് വായിക്കുക


മറക്കാനാകാത്ത സിനിമകളെ കുറിച്ച് ശോഭന

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്,തേൻ മാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് ശോഭന പരാമർശിച്ചു. മണിച്ചിത്ര ത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത...തുട൪ന്ന് വായിക്കുക


അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴി ലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻ എൻഐവിഎസ്എ) അധ്യക്ഷനായി നിയ മിച്ചു. നിലവിലുള്ള ചെയർമാൻ ആർ ഹരികുമാറിന്റെ നിയമനകാലാവധി പൂർത്തിയായതിനെ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.