Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

വിശന്നു വലയുന്നവര്‍ ഇല്ലാത്ത തൊടുപുഴ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിആരംഭിച്ചു

2/5/2019



തൊടുപുഴ; വിശന്നു വലയുന്നവര്‍ ഇല്ലാത്ത തൊടുപുഴ എന്ന സ്വപ്നം യാഥാര്‍ ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതി തൊടു പുഴയില്‍ ആരംഭിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജോയിന്റ് കമ്മീഷണറും മുന്‍ ഇടുക്കി ജില്ലാ കള ക്ടറുമായ ജീവന്‍ ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച് ദിനേശന്‍ അദ്ധ്യ ക്ഷത വഹിച്ചു. ജില്ലയുടെ മറ്റു മേഖലകളിലേക്കും അന്നപൂര്‍ണം പദ്ധതി കടന്നു ചെന്ന് വിശപ്പ് രഹിത ഇടുക്കി ആയി മാറുമെന്നും കേരളം കണ്ട മാനുഷിക മുഖമുള്ള ഏറ്റവും വലിയ പദ്ധതി യാവട്ടെ ഇതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജീവന്‍ ബാബു പറഞ്ഞു. പ്രശസ്ത സിനിമാ താരം ഭാമ ആദ്യ കൂപ്പണ്‍ വിതരണം ചെയ്തു. കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതി യുടെ ലക്ഷ്യം. ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതി വിവിധ ഘട്ട ങ്ങളിലായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ഉദ്ദേശം.

കേരള സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പോലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്ന ത്. തൊടുപുഴയിലെ 3 പ്രധാന പോലീസ് എയ്ഡ് പോസ്റ്റുകളായ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ ഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ്, തൊടുപുഴ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിലുള്ള മൈമൂണ്‍ ഹോട്ടല്‍, മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പ്രതിഭ ഹോട്ടല്‍, മങ്ങാട്ടുകവല മുഗള്‍ ഹോട്ടല്‍ എന്നീ ഹോട്ടലുകളിലേതെങ്കിലുമൊന്നില്‍ സൗജന്യ മായി ഊണുകഴിക്കാം.12 മുതല്‍ രണ്ടരവരെയാണ് ഹോട്ടലുകളില്‍ നിന്നും ഊണ് നല്‍കുന്ന സമയം. അന്നപൂര്‍ണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ സോണറ്റ് പോള്‍ നിര്‍വഹിച്ചു.

അന്നപൂര്‍ണം പദ്ധതിയുടെ രൂപം, പുരോഗതി, സംഭാവന എന്നിവയുടെ വിശദാംശങ്ങള്‍ വെബ്‌ സൈറ്റിലൂടെ അറിയുവാന്‍ സാധിക്കും. തുടര്‍ന്ന് അന്നപൂര്‍ണം കൂപ്പണ്‍ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിനു മുന്നില്‍ ജില്ലാ കളക്ടര്‍ എച് ദിനേശന്‍, ഇലക്ഷന്‍ കമ്മീഷന്‍ ജോയിന്റ് കമ്മീഷണര്‍ ജീവന്‍ ബാബു എന്നിവര്‍ എ.എസ്.പി മുഹമ്മദ് ഷാഫിക്ക് കൈമാറി. യോഗത്തില്‍ തൊടുപുഴ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.റെജി ജോസ്,എ.എസ്.പി മുഹമ്മദ് ഷാഫി, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ സോണറ്റ് പോള്‍, ആര്‍ ഡി ഒ എം.പി.വിനോദ് , തഹസീല്‍ ദാര്‍ വിനോദ് രാജ്, ഡിവൈഎസ്പി കെ.പി.ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവീസ്, തൊടുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി എം.ഡി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം : ഡോ:എ.വി.രാംദാസ്

കാസര്‍കോട് : ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാ ഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ:എ.വി.രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ...തുട൪ന്ന് വായിക്കുക


സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു

തിരു : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആർകൈവ്സ് വിപുലമാക്കുന്നതിന്റെ ഭാഗമായി അപൂർവ ദൃശ്യങ്ങൾ വില നൽകി ശേഖരിക്കുന്നു. സംസ്ഥാന ചരിത്രം, സംസ്‌കാരം, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്മാരകങ്ങൾ തുടങ്ങിയവ സംബന്ധിച്ച അപൂർവദൃശ്യങ്ങൾ കൈവശമു ള്ളവരിൽ നിന്നും അവ...തുട൪ന്ന് വായിക്കുക


ആകാശയാത്രാസംഘം ഗവർണറെ സന്ദർശിച്ചു

തിരു: സ്വന്തം വീടും സ്‌കൂളുമെന്നതിനപ്പുറം മറ്റൊരു ലോകം കാണാത്ത ഒരു കൂട്ടം കുട്ടികൾക്കും അവരുടെ അമ്മമാർക്കും പുതിയ അനുഭവമായി ആകാശയാത്ര. 3500 ഓളം കുട്ടികൾ പഠിക്കുന്ന പയ്യോളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായകുട്ടികൾ ക്കും അവരുട...തുട൪ന്ന് വായിക്കുക


ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo

തിരു: ആയുര്‍വേദ ഔഷധ രംഗത്തെ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സംസ്ഥാനത്തുടനീളം ആയുര്‍വേദ ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനം. ആയുഷ് വകുപ്പിലേയും കൃഷി വകുപ്പിലേയും ഔഷധ സസ്യകൃഷിക്ക് ലഭ്യമായ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഇത് സാധ്യമാക്കുo. ഇത...തുട൪ന്ന് വായിക്കുക


ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം

കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകീട്ടോടെ ഉണ്ടായ തീ പിടുത്തംപൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി. ഇന്നലെ വൈകീട്ട് 3.15ഓടെ മാലിന്യ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതി നെ തുടര്‍ന്ന് ജില്ലയിലെ ഏഴ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 110 അഗ്നിശമ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാല: വൈദ്യുത അപകടങ്ങൾ ഒഴിവാക്കാനുളള മാർഗനിർദ്ദേശങ്ങൾ

തിരു: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത ലൈറ്റുകളുടെയും അനുബന്ധ ഉപകര ണങ്ങളുടെയും സമീപത്ത് പൊങ്കാല അർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ട റേറ്റ് വകുപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ...തുട൪ന്ന് വായിക്കുക


സ്ത്രീസുരക്ഷ-ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം :കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ ക്കാര്‍,അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധ മായും രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അ...തുട൪ന്ന് വായിക്കുക


അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദ്വിദിന സാങ്കേതിക ശില്‍പ്പശാല

വയനാട് : ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വിപുലീകരണം, ആധുനിക വല്‍ക്കരണം, വൈ വിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും വേണ്ടി വൈത്തിരി താലൂക്ക് വ്യവസായ ഓഫീ സിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രത്യേക പദ്ധതി

പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെ യുള്ള ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം : മന്ത്രി എ.സി മൊയ്തീന്‍

വയനാട് : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാ നതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്...തുട൪ന്ന് വായിക്കുക


വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരി ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജ...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കും:പത്ത് വനിതകളെആദരിക്കുo

മലപ്പുറം : ലോക വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആലോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

കോട്ടയം : മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍വിദ്യാര്‍ ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ കൂള്‍ എക്‌സാം കൗണ്‍സിലിംഗ് പരിപാടി. സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് ;സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാല...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.