Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

സിനിമ

കൂടുതല്‍ 

ഉയരെ- സാമൂഹമൊന്നാകെ കാണേണ്ട സിനിമ: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

29/4/2019

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാ ണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവി ക്കാന്‍ കഴിയേണ്ടത് പൂര്‍ണ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അവസരങ്ങള്‍ ഓരോ പൗരനും തുല്യമായി ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം പുലരുക. എന്നാല്‍ നമ്മു ടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വ സമീപനം പെണ്‍കുട്ടികയുടെയും സ്ത്രീകളു ടെയും അത്മാഭിമാനത്തിന് നേരെ കടുത്ത വെല്ലു വിളികള്‍ ഉയര്‍ത്താറുണ്ട്. ലളിതമായ പ്രതി പാദനത്തിലൂടെ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിന്റെ വാത്മീക ങ്ങളാണ് ഈ സിനിമയില്‍ തകര്‍ന്ന് വീഴുന്നത്. ആസിഡ് ആക്രമണത്തിന് വിധയയായഒരുപെണ്‍ കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോ കുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അനുഭവമാണ് ചിത്രത്തില്‍ വിശദീകരി ക്കുന്നത്.

സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഉര്‍ജം സമൂഹത്തിന് കൈമാറാം എന്ന തിന്റെ തെളിവാണ് ഉയരെ. ഇതോടൊപ്പം വര്‍ത്തമാനകാല സമൂഹത്തില്‍ പടര്‍ന്നുവരുന്ന ഉപരി പ്ലവവും സ്വാര്‍ത്ഥ താല്‍പര്യത്തിലധിഷ്ടിതവുമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെഅപകടങ്ങള്‍അനാ വരണം ചെയ്യുകയും മറുവശത്ത് അന്തസുറ്റ സ്ത്രി പുരഷ സൗഹൃദത്തിന്റെ ആര്‍ദത പകര്‍ന്ന് നല്‍കുകയും ചെയ്യുന്നത് ആശ്വാസകരമായ അനുഭവമായി മാറുന്നു. പണം വരാന്‍ ഉദ്ദേശിക്കുന്ന ചില സിനിമകളിലൂടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ഭീകര ദ്യശ്യങ്ങളും മനുഷ്യ ശരീര ത്തെ ക്രൂരമായി ആക്രമിക്കുമ്പോള്‍ ലഭ്യമാകുന്ന സാഡിസവും വഴി യുവതലമുറയുടെ മസ്തിഷ്‌ കത്തില്‍ വിരസതയും വെറുപ്പും പകയും സ്ഷ്ടിക്കുമ്പോള്‍ അപൂര്‍വമായെങ്കിലും തികഞ്ഞ മാനുഷികത സമൂഹത്തിന് ലഭ്യമാകുന്നത് ഒരു സൗഭാഗ്യം തന്നെയാണ്.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു. കൗമാരത്തിന്റെ നിഷ്‌കളങ്കതയും ജിവിതത്തിന്റെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹി ക്കുന്ന പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളും കൃത്യമായി പകര്‍ത്താന്‍ കഴിയുന്നതിലൂടെ പാര്‍വ്വ തി സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് തെളിയി ക്കുന്നു. സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അവഹേളനങ്ങള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മരൂപീ കരിച്ചു കൊണ്ട് ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചപ്പോള്‍ പലരും ഭയന്നത് അവസര ങ്ങള്‍ ലഭ്യമാകാതെ ഈ പ്രതിഭകള്‍ തമസ്‌കരിക്കപ്പെടുമോ എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രതി ഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കളും സമൂഹവും കാണിക്കുന്ന അലസത ക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രശംസാര്‍ഹമായ രീതിയിലാണ് ഈ നെഗറ്റീവ് ക്യാരക്ടറിനെആസിഫ ലി പകര്‍ത്തിക്കാട്ടിയത്. മിതമായ മികച്ച അഭിനയത്തിലൂടെ ടോവിനോ ഹ്യദ്യമായൊരു സൗഹൃ ദത്തിന്റെ പ്രതീകമായി മാറുന്നു.

തിരക്കഥ തയ്യാറാക്കിയ ബോബി സഞ്ജയ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.അന്തസുറ്റമേദസി ല്ലാത്ത ഭാഷാ പ്രയോഗങ്ങളും തിരക്കഥയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

കുട്ടികളും രക്ഷിതാക്കളും ഈ സിനിമ നിര്‍ബന്ധമായും കാണണം. സര്‍ക്കാര്‍ ഹോമിലെ കുട്ടി കള്‍ക്കായി വനിതാശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് സിനിമയുടെ ഒരു പ്രദര്‍ശനം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഈ സിനിമ നിര്‍മ്മിച്ച ഷെനുഗ,ഷെഗ്‌ന, ഷെര്‍ഗ (പി.വി. ഗംഗാധരന്റെ മക്കള്‍) എന്നിവര്‍ക്കും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹാസ്യം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

തിരു: സംവിധായകൻ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമ യാണ് ഹാസ്യം. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ...തുട൪ന്ന് വായിക്കുക


വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം

കോവിഡ് ഭീതിയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധി യാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം. ഒരു വെബിനാറിൽ റിലയൻസ് എൻർടെെൻമിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സർക്കാറ...തുട൪ന്ന് വായിക്കുക


ഉറുമ്പുകൾ കഥാപാത്രങ്ങളായി, ഉറുമ്പുകളുടെ ജീവിതത്തിലേക്ക്.... ഹ്രസ്വചിത്രം

കൊച്ചി: സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻ ബലമില്ലാതെ ജീവനുള്ള ചോണനുറുമ്പുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ കാസർഗോഡ് ചീമേനി പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ. സിനിമയിൽ 10 വർഷമായി ...തുട൪ന്ന് വായിക്കുക


കയറ്റം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് -കയറ്റം-. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ

ആലപ്പുഴ : ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ലോക്‌ഡൗൺ- എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്ര ഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അ...തുട൪ന്ന് വായിക്കുക


ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദി...തുട൪ന്ന് വായിക്കുക


അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്...തുട൪ന്ന് വായിക്കുക


കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താല...തുട൪ന്ന് വായിക്കുക


തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയി...തുട൪ന്ന് വായിക്കുക


സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദി...തുട൪ന്ന് വായിക്കുക


പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസ...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സ...തുട൪ന്ന് വായിക്കുക


ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സി...തുട൪ന്ന് വായിക്കുക


Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന...തുട൪ന്ന് വായിക്കുക


പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.