Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യത്തിന് വോട്ടുമായി പ്രകടനപത്രിക നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

1/4/2019

തിരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്‍തുണ നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ കാലയള വുകളില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ആരോ ഗ്യ മേഖലക്ക് വിഹിതം നല്‍കിയിരുന്നുള്ളൂ. ഇത് കുറഞ്ഞ പക്ഷം 5 ശതമാനത്തിന് മുകളില്‍ ആക്കുന്നവര്‍ക്ക് മാത്രം ഇത്തവണ വോട്ട് നല്‍കിയാല്‍ മതിയെന്നാണ് ഐ.എം.എ തീരുമാനം.

ഭാരതത്തിലെ 3 ലക്ഷം ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും വനിതാ മെമ്പര്‍മാരും മറ്റു മെഡിക്കല്‍ അസോസിയേഷനുകളുമായി ചേര്‍ന്നുകൊണ്ട് മറ്റൊരു അഞ്ചുലക്ഷം മെമ്പര്‍ മാരുടെയും വോട്ടുകള്‍ സമാഹരിച്ചുകൊണ്ട് ആദ്യം ആരോഗ്യം എന്ന പ്രകടനപത്രികയില്‍ അധി ഷ്ഠിതമായി ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുവാ നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം.ആദ്യം ആരോഗ്യം എന്ന നയംഅംഗീ കരിക്കുന്നവര്‍ക്കായിരിക്കും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഡോക്ടര്‍മാരുടെയും,മെഡി ക്കല്‍ വിദ്യാര്‍ത്ഥികളുടെയും, വനിതാ മെമ്പര്‍മാരുടെയും, ആശുപത്രിയുമായി ബന്ധപ്പെട്ടു കഴി യുന്ന ആള്‍ക്കാരുടെയും വോട്ടുകള്‍. ഇന്ത്യയിലാകമാനം നേരിട്ട് 8 ലക്ഷത്തോളം വോട്ടുകളും, പരോക്ഷമായി മറ്റൊരു 12 ലക്ഷം വോട്ടുകളും കേന്ദ്രീകരിച്ച് 20 ലക്ഷത്തോളം വോട്ടുകള്‍ സമാ ഹരിച്ച് ആദ്യം ആരോഗ്യം എന്ന നയം നടപ്പിലാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥി കളെയും വിജയിപ്പിക്കുക എന്ന നയമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വീകരിക്കു ന്നത്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രധാനമായും 7 ആവശ്യങ്ങളാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉന്നയിക്കുന്നത്. 1) ആരോഗ്യ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തുക 2) എല്ലാവര്‍ക്കും ആരോഗ്യം സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുക 3) സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്തം സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപ്പിലാക്കുക 4) പ്രാഥമികാരോഗ്യത്തിനും ഗ്രാമങ്ങളിലെ ആരോഗ്യമേഖലയിലും കൂടുതല്‍ ഊന്നല്‍ നല്‍കുക 5) ത്രിതല സംവിധാനത്തിലൂടെ പ്രാഥമികദ്വിതീയമൂന്നാംഘട്ട കരുതല്‍ കൂടുതല്‍ ദൃഢമാക്കുക 6) ആരോഗ്യ രംഗത്തെ അക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുക 7) ഉന്നതനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസം സ്വയംഭരണ അനുമതിയോടുകൂടി നടപ്പിലാക്കുക എന്നിവയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യങ്ങള്‍.

ജി.ഡി.പി. ആരോഗ്യമേഖലയില്‍

ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഒരു ശതമാനത്തിനു ചുറ്റുവട്ടമാണ് ജി.ഡി.പി. അനുവദിച്ചിരിക്കുന്നത്. ഇത് 5 ശതമാനമാക്കി ഉയര്‍ത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. ലോകാരോഗ്യ സംഘടനയും അത്തരമൊരു നിലപാട് സ്വീകരിച്ചുവെങ്കിലും അതിലേക്ക് കാലാകാലങ്ങളിലുള്ള സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തിയിട്ടില്ല. അതിനാല്‍ത്തന്നെ പ്രഥമിക ചികിത്സയ്ക്കും, രോഗപ്രതിരോധ ചികിത്സയ്ക്കും, മെഡിക്കല്‍ വിദ്യാഭ്യാസത്തിനും, മെഡിക്കല്‍ ഗവേഷണത്തിനും കൂടുതല്‍ ധനം സമാഹരിക്കേണ്ടതായിട്ടുണ്ട്. ഈ ധനം ആരോഗ്യമേഖലയ്ക്ക് നല്‍കുമ്പോള്‍ത്തന്നെ കൂടുതല്‍ രോഗികള്‍ വരുന്ന ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്കുതന്നെയാകണം പ്രാധാന്യം നല്‍കേണ്ടത്. അനുവദിക്കപ്പെടുന്ന തുക കൃത്യമായി ഉപയോഗിക്കുന്നുവെന്നും അതിന്റെ പരിണിത ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നുവെന്നും ഉറപ്പാക്കപ്പെടേണ്ടതായിട്ടുണ്ട്.

എല്ലാവര്‍ക്കും ആരോഗ്യം

എല്ലാവര്‍ക്കും ആരോഗ്യം എന്ന നയം നടപ്പിലാക്കുമ്പോള്‍ സാമ്പത്തികസാമൂഹ്യ സ്ഥിതിവിശേഷങ്ങള്‍ക്കപ്പുറമുള്ള കാഴ്ചപ്പാടുകള്‍ ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇത്തരം ആരോഗ്യ പദ്ധതികള്‍ക്ക് ഒരു തടസ്സാമാകാന്‍ പാടില്ല. 2025ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുവാനായി ആരോഗ്യമേഖലയിലേക്ക് ഇടനിലക്കാരില്ലാതെ സാമ്പത്തിക സഹായം ഏത്തിച്ചേരേണ്ടതായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും പ്രഗത്ഭരായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും ഇതില്‍ ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയെ ആരോഗ്യമേഖലയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ നേരിട്ട് ആരോഗ്യമേഖലയില്‍ ഇടപെടണമെന്നുമുള്ളത് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഈ മേഖലയില്‍ ആരോഗ്യം പ്രാഥമിക അവകാശമായി മാറ്റപ്പെടേണ്ടതായിട്ടുണ്ട്.

പ്രാഥമികാരോഗ്യവും ഗ്രാമീണമേഖലയിലെ ചികിത്സയും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പതിനായിരം ആള്‍ക്കാര്‍ക്ക് ഒന്ന് എന്നുള്ള രീതിയില്‍ സബ് സെന്ററുകളും ഗ്രാമാന്തരങ്ങളിലും ഉള്‍നാടന്‍ മേഖലയിലും അയ്യായിരം ആള്‍ക്കാര്‍ക്ക് ഒരു സബ് സെന്ററും ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് മൂവായിരം പേര്‍ക്ക് ഒരു സബ്‌സെന്ററും ഉണ്ടാകേണ്ട തായിട്ടുണ്ട്. വെല്‍നെസ് സെന്റര്‍ എന്നുള്ള ആശയം തന്നെ മാറ്റിമറിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യമേഖലയിലുണ്ടാകുന്ന ഇത്തരം വെല്‍നെസ് സെന്ററുകളില്‍ ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. ആരോഗ്യമേഖലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ജനാരോഗ്യത്തിലെ പൊതുവായ ഉന്നമനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. സുരക്ഷിതമായി കുടിവെള്ളം ലഭ്യമാക്കുക സമീകൃതാഹാരം ആരോഗ്യപരമായ ചുറ്റുപാടു കളില്‍ എത്തിക്കുക, സാനിട്ടേഷന്‍ രംഗത്ത് ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുക, വ്യക്തമായ ആഹാരനയം നടപ്പിലാക്കുക എന്നിവ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആഹാരത്തിലെ മായംകലര്‍ത്തലും ഒഴിവാക്കപ്പെടേണ്ടതാണ്. ആരോഗ്യത്തിന് ജങ്ക് ഫുഡ്ഡുകള്‍ക്കും, സിഗററ്റിനും, മദ്യത്തിനും ഹെല്‍ത്ത് ടാക്‌സ് നടപ്പിലാക്കുക, ശാസ്ത്രീയമായിട്ടുള്ള സ്ലോട്ടര്‍ ഹൗസുകള്‍ ഉണ്ടാക്കുക, കീടനാശിനികള്‍ ഉപയോഗിക്കുന്നതില്‍ ശാസ്ത്രീയത ഉറപ്പാക്കുക എന്നിവ അടിസ്ഥാനപരമായി നടപ്പിലാക്കേണ്ടതായിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസം

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കേരളത്തില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ ആവശ്യമില്ല എന്നിരിക്കിലും, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് നിലവിലുള്ളതിനാല്‍ അത്തരം സംസ്ഥാനങ്ങളില്‍ മാത്രം പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുക എന്ന നയം സ്വീകരിക്കേണ്ടതായിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണ്ണയ രീതികളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകേണ്ടിയിരിക്കുന്നു. അതാതു സംസ്ഥാനങ്ങള്‍ സ്വന്തം സംസ്ഥാനങ്ങളിലുള്ള ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം കണക്കിലാക്കുകയും അതിന് അനുസൃതമായ രീതിയില്‍ പുതിയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടതും ആവശ്യമാണ്. ശാസ്ത്രീയപരമായ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് അശാസ്ത്രീയമായ മറ്റു ചികിത്സാരീതികളെ ഉള്‍പ്പെടുത്തുക എന്നുള്ളത് പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുക എന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മെഡിക്കല്‍ രംഗത്തെ ഗവേഷണം

മെഡിക്കല്‍ ഗ്രാന്റ്‌സ് കമ്മീഷന്‍ നിലവിലാക്കിക്കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ഗവേഷണത്തിനും കൂടുതല്‍ തുക അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ചെലവ് നിയന്ത്രിക്കുവാനായി മരുന്നുകളുടെയും ഇംപ്ലാന്റുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കുകയും അതിനുള്ള നികുതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു മരുന്നിന് ഒരു വില എന്നുള്ള നയം പൊതുവേ സ്വീകരിക്കപ്പെടേണ്ടതുമാണ്.

ആരോഗ്യമേഖലയിലെ അക്രമണങ്ങള്‍ ഏറെക്കാലമായി തുടര്‍ന്നുവരികയാണ്. കേന്ദ്രനിയമം കൊണ്ടുവരികയും, ആശുപത്രിയും ആരോഗ്യസ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകേണ്ടി യിരിക്കുന്നു. ചികിത്സാരംഗത്തേക്ക് കടന്നുവരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതുല്‍ പ്രോത്സാഹനം നല്‍കുകയും ഇത്തരക്കാര്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുന്ന തരത്തിലുള്ള നയങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ആരോഗ്യമേഖലയിലെ മരണങ്ങള്‍ക്ക് ക്രിമിനല്‍ കേസുകള്‍ ഉണ്ടാകുന്നത് ഒട്ടുംതന്നെ ഗുണകരമാവില്ല.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ ഒരുമിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുവാനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ സേവനം ക്ഷയരോഗ ചികിത്സയില്‍ ഉണ്ടായിട്ടുള്ളതുപോലെ ഏകീകരിക്കേണ്ടതാണ്. ആയുഷ്മാന്‍ ഭാരത് പ്രോഗ്രാമിലുള്ള ഒട്ടും പ്രായോഗികമല്ലാത്ത ചികിത്സാ നിരക്കുകള്‍ ഒഴിവാക്കിക്കൊണ്ട്, ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഇതില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് ചികിത്സാരംഗം ഉടച്ചുവാര്‍ത്തുകൊണ്ടിരിക്കുകയാണ്. ബ്രിഡ്ജ് കോഴ്‌സുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും വിവിധ ചികിത്സാരീതികളെ സങ്കര ചികിത്സാരീതിയിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള നയങ്ങളും പരിപൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്. ചെറുകിട ആശുപത്രികള്‍ കേരളത്തിലെയും ഭാരതത്തിലെയും ചികിത്സാരംഗത്തിന് നല്‍കിയിരുന്ന സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് അവയെ നിലനിര്‍ത്തുന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമായി പരിഗണിക്കപ്പെടേണ്ടതാണ്. ചെറുകിട ആശുപത്രികള്‍ക്ക് നികുതി നിരക്കുകളില്‍ ഇളവ് നല്‍കുകയും അവയെ പ്രോത്സാഹിപ്പിക്കുവാനുള്ള മറ്റ് നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മെഡിക്കല്‍ പ്രൊഫഷനെ മൊത്തത്തില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റൂളില്‍ നിന്നും മാറ്റിക്കൊണ്ട് ചികിത്സാരംഗത്തെ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. നയരൂപീകരണ വേളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള ശക്തമായ സംഘടനകളുടെ പങ്ക് ഉറപ്പാക്കേണ്ടതായിട്ടുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും വയോജനങ്ങളുടെയും ചികിത്സയിലും ആരോഗ്യ പരിപാലനത്തിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക


ശബരിമല: എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപ...തുട൪ന്ന് വായിക്കുക


ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

തിരു: കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശങ്കപ്...തുട൪ന്ന് വായിക്കുക


മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരളസാമൂ ഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായ...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി

തിരു: ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃക യാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വ്യത്യ സ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയവിജയം കൈവരിക്കും. ആരോഗ്യമുള്ള ജ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി

(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.