Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല: മന്ത്രി തിരു.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ടോപ്പ് 10 ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തിരു.ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് യു എസ് ടി ഗ്ലോബൽ കൊച്ചി പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യു

അറിയിപ്പുകള്‍

കൂടുതല്‍ 

ഒറ്റപ്പെടല്‍: കുട്ടികളെ ലഹരിയിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ്

15/3/2019

പെരിയാര്‍: താളം തെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സമയം ചെലവഴിക്കാന്‍ സാധിക്കാത്തതും കുട്ടികള്‍ സ്വന്തം ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്നതുമാണ് കുട്ടികളില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് കാരണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സിംഗ് പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതം തേക്കടി ബാംബൂഗ്രൂവില്‍ നടത്തിയ പെരിയാര്‍ ടോക്‌സിന്റെ മുഖ്യപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാംക്ഷ, പിരിമുറു ക്കം, ഭയം, തുടങ്ങിയവയും കുട്ടികളെ ലഹരിമരുന്നുകളിലേക്ക് അടുപ്പിക്കുന്നു. ദോഷഫലങ്ങ ളെക്കുറിച്ചുള്ള അറി വില്ലായ്മകൊണ്ടോ തമാശകൊണ്ടോ ജിജ്ഞാസകൊണ്ടോ അനുകരിക്കാനുള്ള വ്യഗ്രതകൊണ്ടോ സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ടോ ലഹരിക്കടിമപ്പെ ടുന്നവരാണ് ഭൂരി പക്ഷവും.

കുഞ്ഞുങ്ങള്‍ ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് മനസ്സിലാക്കിയാല്‍ അവ രെ ശിക്ഷിക്കുന്ന തിന് പകരം കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവഴിച്ച് അവരെ പിന്തിരിപ്പിച്ച് ലഹരിയില്‍ നിന്ന് മുക്തിനേടുന്നതിനായി ഡി അഡി ക്ഷന്‍ സെന്ററില്‍ എത്തിക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ ക്കുറിച്ച് ബോധവാന്‍മാരാക്കി ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. കുട്ടി ആരുടെ കൂടെയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നറിഞ്ഞ് അവരുടെ രക്ഷിതാക്കളെ കൂടി അറിയിക്കുകയും കുട്ടികളില്‍ ഇവ എത്തുന്ന വഴിക ളെക്കുറിച്ച് വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം. ലഹരി മരുന്നിനോടുള്ള അടിമത്വം രോഗമായി കണ്ട് വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും കോട്ടം തട്ടാതെയുള്ള ചികിത്സയാണ് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

സതേണ്‍ റീജിയണല്‍ കണ്‍സര്‍വേറ്റര്‍ (ഐ ആന്റ് ഇ) ഐ.സിദ്ദിഖ് ഉദ്ഘാട നംനിര്‍വഹിച്ചു.പെരി യാര്‍ കടുവാസങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടിഡയ റക്ടര്‍ ശില്പ വി കുമാര്‍ അധ്യക്ഷത വഹി ച്ചു. ചടങ്ങില്‍ കുമളി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹൈദ്രോസ് മീരാന്‍, മെമ്പര്‍ ഉഷ രാജന്‍, റ്റി.റ്റി. തോമസ്, ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് വടക്കേല്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.കെ വിപിന്‍ദാസ് തുടങ്ങിയവര്‍പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരു: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്ന...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചിവേൾഡ് ട്രേഡ് സെന്ററിൽപ്രവർത്തനംആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താ ക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ ...തുട൪ന്ന് വായിക്കുക


കിറ്റ് കോയെ മുന്നേറ്റത്തിലേക്ക് നയിച്ച മാനേജിങ് ഡയറക്ടർ സിറിയക് ഡേവീസ് വിരമിച്ചു

കൊച്ചി: 1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും ,പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ആശയം മുതൽ കമ്മീഷനിംഗ് വരെ നടപ്പാക്...തുട൪ന്ന് വായിക്കുക


ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ വിഷുദിനത്തില്‍ ദാനം ചെയ്തു

തിരു: വിഷുദിനത്തില്‍ ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ മൂന്നു പേരുടെ ജീവിതത്തിന് ശ്രുതിയും സ്വാതിയും നിറം പകര്‍ന്നു. കൊല്ലം കിളികൊല്ലൂര്‍ മുസലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി.കവിത(48)യുടെ അവയവ ങ്ങളാണ് തിങ്കളാഴ്ച മൂന്നു പേര...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം

(വെല്ലൂർ ഡിഎംകെ സ്ഥാനാർഥിഓഫിസിൽ റെയ്ഡ്) ന്യൂഡൽഹി; കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന‌് തമിഴ്നാ ട്ടിലെ വെല്ലൂർ മണ്ഡല ത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷ ന്റെ തീരുമാനം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ബ...തുട൪ന്ന് വായിക്കുക


97 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡൽഹി : 97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. തമിഴ്നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടക ത്തിൽ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീ...തുട൪ന്ന് വായിക്കുക


സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷിന് ഗവർണർ ആശംസ അറിയിച്ചു


-->


Copyright 2018 Pothujanam Publications. All rights reserved.