Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല: മന്ത്രി തിരു.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ടോപ്പ് 10 ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തിരു.ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് യു എസ് ടി ഗ്ലോബൽ കൊച്ചി പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യു

അറിയിപ്പുകള്‍

കൂടുതല്‍ 

പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പും; നൂറു മിനുട്ടിനകം പരിഹാരം

15/3/2019

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തന്നെ നേരിട്ട് പരാതിപ്പെടുന്നതിനായി മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സി വിജില്‍ (ര ഢകഏകഘ) എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മാതൃകാ പെരുമാറ്റ ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടു ന്നതിലെ നൂലാമാലകള്‍ ഇതുവഴി ഒഴിവാക്കാമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തുക. ശേഷം വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം.

പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല എന്ന പ്രത്യേകതയും ഉണ്ട്. വെളിപ്പെടുത്തുന്നുവെങ്കില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന മറുപടി ലഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്കു പരാതി ട്രാക്ക് ചെയ്തു നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനവുമുണ്ട്. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. അതിനാല്‍ ചട്ടലംഘനം വ്യക്തമാക്കുന്ന ചിത്രം, വീഡിയോ എടുക്കുന്ന സ്ഥലത്തു നിന്നു തന്നെ ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. പരാതി നല്‍കുന്ന നടപടി ആരംഭിച്ചാല്‍ അഞ്ച് മിനുട്ടിനകം ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്തു കഴിയണം.

ഒരു പരാതി സമര്‍പ്പിച്ചാല്‍ അഞ്ചുമിനുട്ടിനു ശേഷമേ അടുത്ത പരാതി നല്‍കാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റുനകം നടപടി സ്വീകരിക്കും. ഒരാള്‍ നല്‍കുന്ന പരാതി ആദ്യമെത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലാണ്. ഈ പരാതി ലഭിച്ചാല്‍ അഞ്ചു മിനുട്ടിനകം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും പരാതിയില്‍ പറയുന്ന സ്ഥലത്തേക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിയില്‍ പരിശോധന നടത്തി ബന്ധപ്പെട്ട മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കും. കൂടുതല്‍ പരിശോധന ആവശ്യമുള്ള പരാതികള്‍ ജില്ലാ തല സമിതിക്കുള്‍പ്പെടെ മുകള്‍ തട്ടിലേക്കു കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരു: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്ന...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചിവേൾഡ് ട്രേഡ് സെന്ററിൽപ്രവർത്തനംആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താ ക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ ...തുട൪ന്ന് വായിക്കുക


കിറ്റ് കോയെ മുന്നേറ്റത്തിലേക്ക് നയിച്ച മാനേജിങ് ഡയറക്ടർ സിറിയക് ഡേവീസ് വിരമിച്ചു

കൊച്ചി: 1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും ,പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ആശയം മുതൽ കമ്മീഷനിംഗ് വരെ നടപ്പാക്...തുട൪ന്ന് വായിക്കുക


ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ വിഷുദിനത്തില്‍ ദാനം ചെയ്തു

തിരു: വിഷുദിനത്തില്‍ ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ മൂന്നു പേരുടെ ജീവിതത്തിന് ശ്രുതിയും സ്വാതിയും നിറം പകര്‍ന്നു. കൊല്ലം കിളികൊല്ലൂര്‍ മുസലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി.കവിത(48)യുടെ അവയവ ങ്ങളാണ് തിങ്കളാഴ്ച മൂന്നു പേര...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം

(വെല്ലൂർ ഡിഎംകെ സ്ഥാനാർഥിഓഫിസിൽ റെയ്ഡ്) ന്യൂഡൽഹി; കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന‌് തമിഴ്നാ ട്ടിലെ വെല്ലൂർ മണ്ഡല ത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷ ന്റെ തീരുമാനം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ബ...തുട൪ന്ന് വായിക്കുക


97 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡൽഹി : 97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. തമിഴ്നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടക ത്തിൽ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീ...തുട൪ന്ന് വായിക്കുക


സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷിന് ഗവർണർ ആശംസ അറിയിച്ചു


-->






Copyright 2018 Pothujanam Publications. All rights reserved.