Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല: മന്ത്രി തിരു.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ടോപ്പ് 10 ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തിരു.ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് യു എസ് ടി ഗ്ലോബൽ കൊച്ചി പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യു

അറിയിപ്പുകള്‍

കൂടുതല്‍ 

ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

15/3/2019

ആകാശവാണി തൃശൂര്‍ നിലയം ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ത്രിദിന സംഗീതോ ത്സവം സംഘടിപ്പിക്കുന്നു. പാലക്കാട്‌, തൃപ്പുണിത്തുറ, തൃശൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 22, 23, 24 തീയതികളില്‍ സംഗീതക്കച്ചേരികള്‍ നടക്കും.

മാര്‍ച്ച്‌ 22 വൈകിട്ട്‌ 6.30 ന്‌ പാലക്കാട്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ സൊസൈറ്റിയുടെ സഹകരണത്തോടെ പാലക്കാട്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ഹാളില്‍ ഡോ. ജി ബേബിയുടെ സംഗീതക്കച്ചേരി നടക്കും. എന്‍ സമ്പത്ത്‌ വയലിനിലും ജി ചന്ദ്രശേഖരന്‍ നായര്‍ മൃദംഗത്തിലും ഹരിപ്പാട്‌ എം എസ്‌ രാജശേഖരന്‍ ഘടത്തിലും കെ ഹരികൃഷ്‌ണന്‍ മുഖര്‍ശംഖിലും പക്കമേളം ഒരുക്കും.

23 ന്‌ വൈകിട്ട്‌ 6.30 ന്‌ തൃപ്പുണിത്തുറ ശ്രീ പൂര്‍ണത്രയീശ സംഗീത സഭയുടെ സഹകരണത്തോടെ തൃപ്പുണിത്തുറ കളിക്കോട്ട പാലസില്‍ എം കെ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി.ഇടപ്പള്ളി എ അജിത്‌ കുമാര്‍-വയലിന്‍, പാലക്കാട്‌ എ ഗണേശന്‍ -മൃദംഗം, മാഞ്ഞൂര്‍ ഉണ്ണികൃഷ്‌ണന്‍-ഘടം, പയ്യന്നൂര്‍ ടി ഗോവിന്ദപ്രസാദ്‌-മുഖര്‍ശംഖ്‌.

24 ന്‌ വൈകിട്ട്‌ 6 ന്‌ തൃശ്ശൂര്‍ ത്യാഗബ്രഹ്മ സംഗീത സഭ യുടെ സഹകരണത്തോടെ തൃശ്ശൂര്‍ ചിന്മയ നീരാഞ്‌ജലി ഹാളില്‍ എസ്‌ ആര്‍ മഹാദേവശര്‍മ, എസ്‌ ആര്‍ രാജശ്രീ എന്നിവര്‍ ചേര്‍ന്ന്‌ വയലിന്‍ കച്ചേരി അവതരിപ്പിക്കും. ഡോ. കെ ജയകൃഷ്‌ണന്‍-മൃദംഗം, വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്‌-ഘടം. ആകാശവാണി അഖിലേന്ത്യാ തലത്തില്‍ നടത്തിയ സംഗീത മത്സരത്തില്‍ ഘടത്തില്‍ രണ്ടാം സമ്മാനം നേടിയ ബിജയ്‌ ശങ്കറിനുള്ള സമ്മാനദാനം പ്രശസ്‌ത വയലിന്‍ വിദ്വാന്‍ സി രാജേന്ദ്രന്‍ ഈ അവസരത്തില്‍ നിര്‍വഹിക്കും. ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ആകാശ വാണിയു ടെ തിരുവനന്തപുരം, തൃശ്ശൂര്‍ ,കോഴിക്കോട്‌, കണ്ണൂര്‍ നിലയങ്ങള്‍ അവതരിപ്പിക്കുന്ന കച്ചേരികള്‍ ഉള്‍പ്പെടെ ആകാശവാണിയുടെ കേരളം നിലയങ്ങള്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയുള്ള ദിവസങ്ങ ളില്‍ രാത്രി 9 .30 ന്‌ പ്രക്ഷേപണം ചെയ്യും. ജയന്തി ദിവസമായ ഏപ്രില്‍ 20 ന്‌ രാവിലെ 8.30 മുതല്‍ തിരുവനന്തപുരം ലേവി ഹാളില്‍ നിന്നുമുള്ള തത്സമയ കച്ചേരികളുടെ പ്രക്ഷേപണവും ഉണ്ടായിരിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരു: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്ന...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചിവേൾഡ് ട്രേഡ് സെന്ററിൽപ്രവർത്തനംആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താ ക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ ...തുട൪ന്ന് വായിക്കുക


കിറ്റ് കോയെ മുന്നേറ്റത്തിലേക്ക് നയിച്ച മാനേജിങ് ഡയറക്ടർ സിറിയക് ഡേവീസ് വിരമിച്ചു

കൊച്ചി: 1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും ,പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ആശയം മുതൽ കമ്മീഷനിംഗ് വരെ നടപ്പാക്...തുട൪ന്ന് വായിക്കുക


ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ വിഷുദിനത്തില്‍ ദാനം ചെയ്തു

തിരു: വിഷുദിനത്തില്‍ ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ മൂന്നു പേരുടെ ജീവിതത്തിന് ശ്രുതിയും സ്വാതിയും നിറം പകര്‍ന്നു. കൊല്ലം കിളികൊല്ലൂര്‍ മുസലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി.കവിത(48)യുടെ അവയവ ങ്ങളാണ് തിങ്കളാഴ്ച മൂന്നു പേര...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം

(വെല്ലൂർ ഡിഎംകെ സ്ഥാനാർഥിഓഫിസിൽ റെയ്ഡ്) ന്യൂഡൽഹി; കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന‌് തമിഴ്നാ ട്ടിലെ വെല്ലൂർ മണ്ഡല ത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷ ന്റെ തീരുമാനം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ബ...തുട൪ന്ന് വായിക്കുക


97 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡൽഹി : 97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. തമിഴ്നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടക ത്തിൽ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീ...തുട൪ന്ന് വായിക്കുക


സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷിന് ഗവർണർ ആശംസ അറിയിച്ചു


-->


Copyright 2018 Pothujanam Publications. All rights reserved.