Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് തിരു. ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജി.ബിൻസിലാൽ ചുമതലയേറ്റു

നിയമകാരൃം

കൂടുതല്‍ 

ശബരിമല;ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു

6/2/2019

ന്യൂഡല്‍ഹി : ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി കോടതി പിന്നീട് അറിയിക്കും. രാവിലെ പത്തര യോടെ ആരംഭിച്ച വാദം മൂന്ന് മണിക്കാണ് അവസാനിച്ചത്.65 ഹര്‍ജികള്‍ കോടതി മുന്‍പാകെ എത്തി. വാദിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്ക് ഏഴുദിവസത്തിനകം എഴുതി നല്‍കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

വാദം തുടങ്ങിയ ഉടന്‍ തന്നെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തു കൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്‍എസ്എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരന്‍ ആദ്യം ഹാജരായി. ഭരണ ഘട നയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് പരാശരന്‍ വാദിച്ചു. വിധിയില്‍ പിഴവുണ്ട്. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല. പൊതുഇടങ്ങളി ലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ വാദിച്ചു. 15(2) അനുച്ഛേദ പ്രകാരമാണ് തന്റെ വിധിയെന്ന് ആര്‍.എഫ് നരിമാന്‍ പറഞ്ഞു.

തന്ത്രി കണ്‌ഠരര് രാജീവര്‍ക്കായി വി.ഗിരി ഹാജരായി. മതാചാരപ്രകാരമാണ് ശബരിമലയില്‍ യുവതികളെ മാറ്റിനിര്‍ത്തുന്നതെന്ന് വി.ഗിരി വാദിച്ചു. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധ പ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തന്ത്രിക്ക് പ്രത്യേകമായ അവകാശം ശബരിമലയിലുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്ര ആചാരo ചോദ്യം ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലെ വ്യാഖ്യാനം പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗിരി വാദിച്ചു.

പ്രയാര്‍ ഗോപാലകൃഷ്‌ണനുവേണ്ടി മനു അഭിഷേക് സിംഗ്വി പിന്നീട് ഹാജരായി. നേരത്തെ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിട്ടുള്ള സിംഗ്‌വി പ്രയാറിനുവേണ്ടി ഹാജരാകുന്നതിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ഡൈ്വവെടി എതിര്‍ത്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് സിംഗ്‌വിക്ക് വാദിക്കാന്‍ അനുമതി നല്‍കി. നൈഷ്ഠിക ബ്രഹ്മചര്യം പ്രത്യേകമായ അവകാശ മെന്ന് സിംഗ്വി വാദിച്ചു. 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം. നൈഷ്ഠിക ബ്രഹ്മചര്യം ശബരി മലയുടെ മാത്രം പ്രത്യേകതയാണ്. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രം ആണെന്നും സിംഗ്‌വി വാദിച്ചു.

ബ്രാഹ്മണസഭയ്‌‌ക്കുവേണ്ടി അഭിഭാഷകന്‍ ശേഖര്‍ നാഫഡെയ് ഹാജരായി. നൂറ്റാണ്ടുകള്‍ പഴക്ക മുള്ള ആചാരങ്ങളാണ് റദ്ദാക്കിയതെന്ന് നാഫഡെയ് വാദിച്ചു. വിശ്വാസം തീരുമാനിക്കാന്‍ ആക്ടി വിസ്റ്റുകള്‍ക്ക് അവകാശമില്ല. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയം അല്ലെന്നും നാഫ്ഡെ വാദിച്ചു.പന്തളം രാജ കുടുംബത്തിന് വേണ്ടി സായി ദീപകും, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണനും വാദിച്ചു.വെങ്കട്ട് രാമനും വെങ്കട്ട് രമണിയും മോഹന്‍ പരാശരനും വാദിച്ചു. വ്യത്യസ്‌‌ത മതത്തില്‍ പെട്ടവരാണെങ്കിലും അയ്യപ്പനെ ആരാധിക്കുന്നവരെയെല്ലാം പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്ന് മോഹന്‍ പരാശരന്‍ വാദിച്ചു. ആര്‍ത്തവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രമല്ല, ഈജിപ്തിലടക്കം ആര്‍ത്ത വത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് വെങ്കട്ട് രാമന്‍ വാദിച്ചു.

ഹര്‍ജിക്കാര്‍ എല്ലാം ഉന്നയിക്കുന്നത് ഒരേകാര്യമാണെന്നും എതിര്‍വാദത്തിനായി അരമണിക്കൂര്‍ സമയമേ നല്‍കൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.അയ്യപ്പ സേവാ സമാജത്തിനു വേണ്ടി കൈലാസ നാഥ പിള്ളയും വാദിച്ചു.സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ പുനപരിശോധന ആവശ്യമില്ല. പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിധിക്ക് ആധാരം തുല്യതയാണെന്നും ജയ്ദീപ് ഗു‌പ്‌ത‌ വാദിച്ചു. പുനപരിശോധന യ്ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. തുല്യത യാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്മ അല്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

ഒരുമണിക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി രണ്ട് മണിക്ക് പുനരാരംഭിച്ചു. ദേവസ്വം ബോര്‍ ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം പ്രധാനപ്പെട്ട വിഷയമാ ണെന്ന് രാകേഷ് ദ്വിവേദി വാദിച്ചു. ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ല. എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും മതത്തില്‍ തുല്യ അവകാശമുണ്ടെന്നും ദ്വിവേദി വാദിച്ചു.

എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. കാലം മാറുന്നതിനനുസ രിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകള്‍ക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. യുവതി പ്രവേശന വിധിയില്‍ പുനപരിശോധന വേണ്ടെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ബിന്ദു കനക ദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിര ജയ് സിങ് ഹാജരായി. കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായെന്നും ഇരുവരും സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണെ ന്നും ഇന്ദിര ജയ് സിങ് വാദിച്ചു. ബിന്ദു ദളിത് സ്ത്രീയാണ്. അവര്‍ ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തി. ഇത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിന്റെ തെളിവാണ്. ശബരിമല പൊതുക്ഷേത്രം ആണ്. യുവതീ പ്രവേശന വിലക്ക് വിവേചനം ആണ്. ദൈവത്തിനു ലിംഗ വിവേചനം ഇല്ലെന്നും ഇന്ദിര ജയ് സിങ് വാദിച്ചു.

10 വയസ്സുള്ള പെണ്‍ കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കും എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് കോടതി അലക്ഷ്യ നടപടികളില്‍ ഹാജരായ പി.വി.ദിനേശ് പറഞ്ഞു. പുനഃ പരി ശോധന ഹര്‍ജികള്‍ നല്‍കിയവര്‍ കോടതി അലക്ഷ്യം നടത്തിയവരാണെന്നും പി.വി.ദിനേശ് വാദിച്ചു.

നിശ്ചയിച്ച സമയത്തിനുള്ളില്‍ വാദങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. നേരത്തെ ഹര്‍ജിക്കാരില്‍ ഒന്നോ രണ്ടോ പേരെ കൂടി ഇനി കേള്‍ക്കുകയുള്ളുവെന്നും കൂടുതല്‍ വാദം ഉള്ളവര്‍ക്ക് എഴുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കും വാദിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് മറ്റ് അഭിഭാഷകര്‍ ബഹളം വെച്ചു. ബഹളം വെച്ച അഭിഭാഷകരോട് മര്യാദ പാലി ച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹൈക്കോടതിയിൽ തിങ്കളാഴ്ച്ച മുതൽ പകുതി ജീവനക്കാർ

കൊച്ചി : തിങ്കളാഴ്ച മുതൽ ജോലിക്കെത്തുന്ന ഹൈക്കോടതി ജീവനക്കാരുടെ എണ്ണം അൻപത് ശത മാനമായി പരിമിതപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഓഫീ സിൽ എത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഹൈക്കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ ...തുട൪ന്ന് വായിക്കുക


ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി

കൊച്ചി: പ്രവാസികള്‍ മടങ്ങുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരി ശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നത്തില്‍ ഹൈക്കോടതി കേന്ദ്രനിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രംനിലപാടറിയി ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാ ര്യവൽക്കരണം സംബ...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പ് ഡയറക്ടർ നൂറു മരം നടട്ടെയെന്നു ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് അനുസരിക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു നൂറു മരം നടട്ടെയെന്നു ഹൈക്കോടതി വിധിച്ചു. ചെറുകിട വ്യവ സായ യൂണിറ്റിന് വിൽപ്പന നികുതിയിളവ് നിഷേധിച്ചതിനെതിരായ അപ്പീൽ തീർപ്പാക്കാനാണ് ഹൈക്കോടതിആവർത്തിച്ചവശ്യപ്പെട്ടത്. അപ്പീൽ തീർപ...തുട൪ന്ന് വായിക്കുക


കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

തൃശൂർ : വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവ കാശ ലംഘനം ക...തുട൪ന്ന് വായിക്കുക


ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെ ടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യു...തുട൪ന്ന് വായിക്കുക


നാഷണല്‍ ലോക് അദാലത്ത് എട്ടിന്

പാലക്കാട് : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേശവ്യാപക മായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ല, താലൂക്ക് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നത...തുട൪ന്ന് വായിക്കുക


എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്...തുട൪ന്ന് വായിക്കുക


ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.