Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

കാര്ഷികം

കൂടുതല്‍ 

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

1/2/2019

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായിവിവിധവകുപ്പു കള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ഉത്സവമേഖ ലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും,നിര്‍മ്മാണപ്രവര്‍ ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, സ്വിവറേജ് ശുചീകരണം നടത്താനും ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പൊങ്കാല ഉത്സവത്തിന്റെ സുഗമ മായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി എ ഡി എം വി.ആര്‍ വിനോദിനെ ചുമതലപ്പെടുത്തി.

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി അന്നദാനവും കുടി വെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍നിര്‍ബ ന്ധമാക്കും. പൊങ്കാല ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജന ങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കു ന്നതിന് ബോധവല്‍ക്കരണം നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശംനല്‍കി.ഇതിനാ യി പരസ്യ പ്രചാരണം നടത്തും. 3500 പോലീസുകാരെ പൊങ്കാല ഉത്സവദിന ത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പോലീസുകാര്‍ ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുo.

മോഷണം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍വഴിയുംനിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലംപി.ആര്‍.എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേ ഡുകള്‍ സ്ഥാപിച്ച് സുരക്ഷാ പാതയാക്കും. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ നിയോഗിക്കുമെ ന്ന് മേയര്‍ വി.കെ പ്രശാന്ത് യോഗത്തില്‍ വ്യക്തമാക്കി. 60 ടിപ്പര്‍ ലോറികള്‍ കൂടി ശുചീകരണത്തിനായി വാടകയ്ക്ക് എടുക്കും. ഇഷ്ടികകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് നല്‍കുന്നതിന് ഇത്തവണയുംക്രമീ കരണമുണ്ടാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ വര്‍ഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ 8 വീടുകള്‍ നിര്‍മ്മിക്കുന്ന തിന് ഉപയോഗിച്ചു.

പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതി ന് ബയോ ടോയ് ലറ്റുകളും, പോര്‍ട്ടബിള്‍ ടോയ് ലറ്റുകളും സ്ഥാപിക്കും. ഉച്ച ഭാഷിണി ഉപയോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗി ക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. പോലീസിന്റെ അനുവാദം കൂടാതെയും നിശ്ചിത പരിധിയില്‍ കൂടുതല്‍ ശബ്ദത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫയര്‍ഫോഴ്സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്നി ശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് കൂടി പരിശീലനം നല്‍കും. അടിയന്തിരവൈദ്യസഹാ യം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും.ആറ്റുകാല്‍പൊങ്കാ ല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും.

ആറ്റുകാല്‍ ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നട ത്തും. പ്രത്യേക ട്രെയിന്‍ സര്‍വീസുകളും, കൂടുതല്‍ സ്റ്റോപ്പുകളുംആറ്റുകാല്‍ പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്കങ്ങള്‍ വില യിരുത്തുന്നതിന് നടത്തിയ മൂന്നാമത്തെ അവലോകന യോഗമാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വി.കെ പ്രശാന്ത്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുo: മന്ത്രി വി.എസ് സുനില്‍കുമാര്‍

കല്‍പ്പറ്റ : കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റപുള...തുട൪ന്ന് വായിക്കുക


അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായ ണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പ...തുട൪ന്ന് വായിക്കുക


കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന ...തുട൪ന്ന് വായിക്കുക


പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

തൃശൂർ : കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേ ക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽ ക്കാലി കമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10...തുട൪ന്ന് വായിക്കുക


സ്വയംതൊഴിൽ സംരംഭകർക്ക് കടമുറിയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ...തുട൪ന്ന് വായിക്കുക


കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ ഫയൽ അദാലത്ത് നടത്തി

തിരു:കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഒക്ടോബർ രണ്ടിന് രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുo ഫയൽ അദാലത്ത് നടത്തി. രാവിലെ 10.30 മുതൽ ഒരുമണി വരെ ഫിസിക്കൽ ഫയലുകളും 2.15 മുതൽ അഞ്ച്...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പ് ഫയൽ അദാലത്ത് നടത്തും : -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു : കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്ഒക്ടോബർ രണ്ടിന് ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിരിക്കും ഫയൽ...തുട൪ന്ന് വായിക്കുക


കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

തിരു: കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുൻനിർത്തിയുള്ള പാഠങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷി യെക്കുറിച്ചും കാർഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാർത്ഥിക്കും ആവശ്യമാണ്. പഠനം ...തുട൪ന്ന് വായിക്കുക


പൂക്കളമൊരുക്കാൻ കയ്പമംഗലം ഫിഷറീസ് സ്‌കൂളിന്റെ ചെണ്ടുമല്ലി

തൃശൂർ : ഓണത്തിന് പൂക്കളമൊരുക്കാൻ പൂ കൃഷിയുമായി സ്‌കൂൾ വിദ്യാർത്ഥികൾ. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇരുനൂറോളം വിദ്യാർത്ഥികളാണ് ചെണ്ടുമല്ലി വിരിയിച്ച് വിസ്മയം തീർക്കുന്നത്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വ ത്തിലാണ് ക...തുട൪ന്ന് വായിക്കുക


സംരംഭകത്വ പരിശീലന ക്യാമ്പ് നടന്നു

പാറശ്ശാല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംരംഭകത്വ പരിശീലനക്യാമ്പ് നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശീയ നൈപുണി വികസന പദ്ധതി പ്രകാരം ആരംഭിച്ച കോഴ്‌സുകളിലെ പഠിതാക്കള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നുദി...തുട൪ന്ന് വായിക്കുക


വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന

തിരു: സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരി ത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും പ്രവർത്തന പദ്ധതികളും തയ്യാറാക്കുന്നത് തിരുവന ന്തപുരം ആസ്ഥാനമായി പ്...തുട൪ന്ന് വായിക്കുക


പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ...തുട൪ന്ന് വായിക്കുക


പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണം - മുഖ്യമന്ത്രി

കോഴിക്കോട് :നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലുംസ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാ നാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷ ത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവ നക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ര ട്...തുട൪ന്ന് വായിക്കുക


കാസര്‍കോട് തെങ്ങിന് തടം തുറക്കാന്‍ സഹായം

കാസര്‍കോട്: ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനു ബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാപരിധി യിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കുവിധേ യമായി ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.