Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് തിരു. ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജി.ബിൻസിലാൽ ചുമതലയേറ്റു

കായികം

കൂടുതല്‍ 

കാസര്‍കോടിന്റെ കായികമേഖലയെ മുന്നോട്ട് നയിക്കാന്‍ താരങ്ങളെത്തുന്നു; പ്രതിഭകളെ വാര്‍ത്തെടുത്ത് ടാലന്റ് ഹണ്ട്

30/1/2019

കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി മുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പി ച്ച ടാലന്റ് ഹണ്ടില്‍ ജില്ലയിലെ 90 സ്‌കൂളുകളില്‍ നിന്നായി 450 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെ ടുത്തത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് എ ജി സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കായിക മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിനുള്ള ടാലന്റ് ഹണ്ടിനെ ജില്ലാ പഞ്ചായത്തിന്റെ കായിക വികസന പദ്ധതിയായ കുതിപ്പുമായി കൂട്ടിയി ണക്കുമെന്ന് എ ജി സി ബഷീര്‍ പറഞ്ഞു.

കാസര്‍കോടിനെ ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യെ ഒരുമിപ്പിക്കുന്ന കലാ-കായിക പരിപാടി കള്‍ക്ക് പൊതുസമൂഹം സര്‍വപിന്തുണയും നല്‍കണമെന്നും വരും കാലങ്ങളിലെ കായിക മേള കളില്‍ കാസര്‍കോടിനെ മുന്‍ നിരയിലെത്തിക്കാന്‍ ഇതൊരു ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ടാലന്റ് ഹണ്ടി ല്‍ തിരഞ്ഞെടുക്കപ്പെടുന്ന 42 വീതം ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്ലസ്ടു വരെ ആവ ശ്യമായ എല്ലാവിധ പരിശീലനങ്ങളും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുമെന്നും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തെ സ്‌പോര്‍ട്‌സ് ഹബായി മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു.എച്ച്.എ.എല്‍. സീതാംഗോളി എജിഎം എ സി റാവു മുഖ്യാതിഥിയായി. എച്ച്.എ.എല്ലിന്റെ സാമൂഹിക പ്രതി ബദ്ധത പദ്ധതി (സി.എസ്.ആര്‍.) പ്രകാരം ജില്ലയുടെ കായിക മേഖലയുടെ വികസനത്തിന് 1.83 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും മുനിസിപ്പല്‍ സ്റ്റേഡിയം വിപുലപ്പെടുത്തുന്നതിനായി തുക ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകള്‍ അനന്ത മാണെന്നും അത് തിരിച്ചറിഞ്ഞ് കഠിനാധ്വാനത്തിലൂടെ പുറത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാ റാവണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആവഷ്‌കരിച്ച പതിമൂന്നില്‍ നിന്ന് ഒന്നിലേക്ക് എന്ന കായിക പരിപാടിയുടെ ഭാഗമായാണ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്. കായികാ ധ്യാപകരില്‍ നിന്നും തിരഞ്ഞെടുത്ത പരിശീലകരാണ് ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തുന്ന പ്രതിഭ കള്‍ക്ക് തുടര്‍ പരിശീലനം നല്‍കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വരു കയായിരുന്നു. ഇങ്ങനെ തിരഞ്ഞെടുത്ത 450 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് തുടര്‍പരിശീ ലനം നല്‍കുന്നതിനായി 84 പേരെ തിരഞ്ഞെടുത്തത്. ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനി ജില്ലയുടെ കായികമേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കികാസര്‍കോടിനെ മുന്നോട്ട് നയിക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ പതാകയുയര്‍ത്തി. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ഹുസൂര്‍ ശിസ്തദാര്‍ കെ. നാരായണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെവി. രാഘവന്‍, അച്യുതന്‍ മാസ്റ്റര്‍ സംസാരിച്ചു. കായികാധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ

പൊന്നാനി : മലബാറിലെ ഏറ്റവും വലിയ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ യാഥാർഥ്യമാവുന്നു. 14.2 കോടിയുടെ പദ്ധതിക്ക് കിഫ്ബി പച്ചക്കൊടി വീശി. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി അനുവദിച്ചത്‌. ഈശ്വരമം...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ

നൗകാമ്പ്‌ :ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ സ്‌റ്റേഷൻ കദെന സെർ. അടുത്ത വർഷമാണ്‌ കരാർ അവസാനിക്കുന്നത്‌. 2017ൽ ഒപ്പുവച്ച കരാറാണിത്‌. ക്ലബ്‌ മാനേജ്‌മെന്റുമായി മെസി രസത്തിലല്ല. പരിശീലകൻ ഏണസ്‌റ്റോ വാൽവെർദെയെ പ...തുട൪ന്ന് വായിക്കുക


അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം

ലണ്ടൻ : പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം. ആറാം റൗണ്ട്‌ പരിശോധനയിൽ ആരും പോസിറ്റീവല്ല. 1195 കളിക്കാരെയും ഒഫീഷ്യ ലു കളെയുമാണ്‌ പരിശോധിച്ചത്‌.മൊത്തം 6274 പരിശോധനകളിൽ 13 പേർ മാത്രമാണ്‌ പോസിറ്റീ വായത്‌. അവരെല്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുo

ലണ്ടൻ : ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ആലോചിക്കുന്നു.ടെസ്‌റ്റ്‌ മത്സരങ്ങളിലാണ്‌ ഈപരിഗണന. അഞ്ചുദിവസത്തെ മത്സരങ്ങൾക്കിടെ കളിക്കാർക്ക്‌ കോവിഡ്‌ ബാധിച്ചാൽ പക രക്കാരെ ഇറക്കാനാകും. പന്തേറിൽ പര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.