Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തിരു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണം സജീവം പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്‌തു

നിയമകാരൃം

കൂടുതല്‍ 

പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി

25/1/2019

കൊച്ചി: പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി. ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം, ടി വി അനിൽകുമാർ എന്നിവരട ങ്ങിയ ബെഞ്ചിനുമുന്നിലാണ് വെള്ളിയാഴ്ച കേസെത്തിയത്. പക്ഷേ, അവർ പിന്മാറുകയാണെന്ന് അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. ഹർജികൾ ഇനി മറ്റൊരു ബെഞ്ച‌് പരിഗണിക്കും.

പിറവം സെന്റ് മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന‌് ആവശ്യപ്പെ ട്ട് ഓർത്തഡോക്‌സ് വിഭാഗവും സമാധാനപരമായി പ്രശ്നംപരിഹരിക്കണമെന്ന‌് ആവശ്യപ്പെട്ട് യാക്കോ ബായ വിഭാഗവും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാ രായ പി ആർ രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഹർജികൾ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കേസിൽ കക്ഷിചേരാൻ എത്തിയ ഒരു ഹർജിക്കാരൻ വ്യക്തമാക്കിയതോടെ 2018 ഡിസംബർ 11ന് ഈ ബെഞ്ച് പിന്മാറി.

പിന്നീട‌് ഹർജികൾ ജസ്റ്റിസുമാരായ വി ചിദംബരേഷ്, ആർ നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ വന്നു. ജസ്റ്റിസ് ചിദംബരേഷും അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ പറഞ്ഞതോടെ ഡിസംബർ 21ന് ഈ ബെഞ്ചും പിന്മാറി. തുടർന്നാ ണ് ജസ്റ്റിസുമാരായ സി കെ അബ്ദുൾ റഹിം, ടി വി അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലേക്ക് ബുധനാഴ്ച ഹർജി എത്തിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലമ്പുഴ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്ക് മൂന്ന് മാസം കഠിനതടവും പിഴയും

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌ന മുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.മല...തുട൪ന്ന് വായിക്കുക


സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം

ന്യൂഡൽഹി: സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം. പാർലമെന്റിന്റെ സ്ഥിരംസമിതി ക്ക‌് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച‌് ഇടതുപക്ഷ പാർടികള...തുട൪ന്ന് വായിക്കുക


തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തൃശ്ശൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന...തുട൪ന്ന് വായിക്കുക


കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ അന്താരാഷ്ട്ര നീതിന്യായ കോടതി

ന്യൂഡൽഹി : പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി.കുല്‍ ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയി...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ:കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി നിർദേശo

കൊച്ചി:ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് കർശനമായി നിയന്ത്രി ക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട‌് ഹൈ ക്കോടതി നിർദേശിച്ചു. ചോദ്യക്കടലാസിൽ അവ്യക്തത പോലുള്ള ഘട്ടങ്ങളിൽ മാത്രമേ ജയി ക്കാൻ വേണ്ട മാർക്...തുട൪ന്ന് വായിക്കുക


രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ

മദ്രാസ്: രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. ആറ് മാസം പരോള്‍ വേണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നതെങ്കിലും 30 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. മകള്‍ അരിത...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ മേഖല പരിഷ‌്കരണo:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാ ക്കുന്ന ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി

ന്യൂഡൽഹി:ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടു ത്തിയതിന‌് അറസ്റ്റ‌് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയ ക്കണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോ...തുട൪ന്ന് വായിക്കുക


കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി

പഞ്ചാബ്: കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗ്രാമത്ത ലവന്‍ സാഞ്ജി റാം, അനന്ദ് ദത്ത,പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ സുരേന്ദര്‍ ...തുട൪ന്ന് വായിക്കുക


വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ...തുട൪ന്ന് വായിക്കുക


റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക


ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി; ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ. തന്റെ കേസ‌് കൂടി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ‌്റ്റിസ‌് നരിമാന്റെ പ്രതികരണം. മെയ‌് ഒന്ന‌ുവരെയുള്ള കണക്ക‌ുപ്രകാര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.