Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം: കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

നിയമകാരൃം

കൂടുതല്‍ 

കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി

22/1/2019

കൊച്ചി : ടൂറിസ്റ്റ് ബസ് അടക്കമുള്ള കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര- സംസ്ഥാന മോട്ടോർവാഹന ചട്ടങ്ങൾക്കുവിരുദ്ധമായ സൗന്ദര്യവൽക്കരണം ഒഴി വാക്കാൻ ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി യിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ഉത്തരവ്.

വാഹനങ്ങൾക്കുപുറത്തെ ഫ്ലക്‌സിബിൾ എൽഇഡിയും ബഹുവർണഎൽഇഡിലൈറ്റുകളുംനീക്കണം, അകത്ത‌ുള്ള മിന്നുന്ന കളർ ലൈറ്റുകൾ, ഡിജെയ്ക്കുവേണ്ടിയുള്ള എൽഇഡി ലൈറ്റുകൾ, ലേസർ ലൈറ്റ‌് എന്നിവയും നീക്കണം. ശക്തിയേറിയ ശബ്ദ‌സംവിധാനം പാടില്ല. മൾട്ടിപ്പിൾ ബൂസ്റ്റർ, പവർ ആംപ്ലിഫയർ, സ്പീക്കറുകൾ, സബ് വൂഫർ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. സേഫ്റ്റി ഗ്ലാസിൽ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാനാകുന്ന തുണി കർട്ടനുകളും ടിന്റഡ് ഫിലിമുകളും ഉപയോഗിക്കരുത‌്, ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ക്രമീകരണങ്ങൾ ഒഴിവാക്ക ണം, പൊതുജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഇത്തരം ബസുകളിൽ ബഹുവർണചിത്രങ്ങളും എഴുത്തുകളും പാടില്ല. വാഹനങ്ങൾക്ക‌ുപുറത്ത് മോട്ടോർവാഹന ചട്ടപ്രകാരമുള്ള ഇൻഡിക്കേറ്റർ, റിഫ്ലക്ടർ എന്നിവ നിലനിർത്തണം, യാത്രക്കാർക്ക് വെളിച്ചത്തിന‌് ആവശ്യമായ ലൈറ്റുകൾ സ്ഥാപി ക്കണം.

വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലുമുതൽ ആറുവരെ സ്പീക്കറുകളും ഇതിനനുസരിച്ച് മിതമായ ശബ്ദമുള്ള സംവിധാനം ഉപയോഗിക്കാം. ചട്ടപ്രകാരം വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരടക്കമുള്ളവ ചട്ടം അനു ശാസിക്കുന്നവിധം പ്രദർശിപ്പിച്ചിരിക്കണമെന്നും കോടതി നിർദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ എത്രയുംവേഗംവിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതിവിധി. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുമുമ്പായിപ്രൊടെം സ്‌പ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും. സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച്‌ ഗവർണർ നൽകിയ ...തുട൪ന്ന് വായിക്കുക


മഹാരാഷ്‌ട്രയിൽ ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്‌ക്ക്‌ ക്ഷണിച്ച ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി. ഇവ പരിശോധിച്ചശേഷo വിശ്വാസവേ...തുട൪ന്ന് വായിക്കുക


ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാ നുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക


നാഷണൽ ലോക് അദാലത്ത് ഡിസംബർ 14 ന് തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും

തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക


അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാo: സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി നൽകണo: സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക


തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി

തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌ പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക


സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക


അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയാക്കി.മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച ചേംബറിൽ റിപ്പോ ർട്ട്‌ പരിഗണി...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌

ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ഇന്ന്‌ വാദം കേൾക്കലിന്റെ 39– ദിവസo. 40– ദിനo വാദം കേൾ ക്കൽ പൂ...തുട൪ന്ന് വായിക്കുക


പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.