Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

അറിയിപ്പുകള്‍

കൂടുതല്‍ 

നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ: അംഗണവാടികള്‍ അടിമുടി മാറുന്നു

11/1/2019

തിരു: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍മാതൃ കാ അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന വനിത ശിശു വികസന വകു പ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ഫീഡിങ് സെന്റര്‍ എന്ന പ്രതിഛായ മാറ്റിയെടുക്കാന്‍ അങ്കണവാടികളുടെ ഭൗതികസാഹ ചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അംഗന്‍വാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അംഗണവാടിയ്ക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി.) സമര്‍പ്പിച്ച മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡല്‍ അംഗണ വാടി റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് കൈമാറി. സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അംഗന്‍വാടിയും പുതുതായി നിര്‍മ്മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് സ്ഥലം ഒരുക്കുന്നത്. 10 സെന്റ് സ്ഥലമാണ് അംഗണവാടികള്‍ നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതെങ്കിലും 3 സെന്റ്,5 സെന്റ്, ഏഴരസെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷ ത്തോടെയാണ് അംഗണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമസ്ഥലം,ഭക്ഷ ണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍കഴിയുന്ന സ്റ്റോര്‍, കളിക്കാനുള്ള സ്ഥലം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ വിപുല മായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോ ഡല്‍ അംഗണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

6 വയസുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ഊന്നല്‍ നല്‍കി ക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സി.ഡി.സി. നല്‍കിയിട്ടുള്ളത്. മോഡല്‍ അങ്കണവാടിയിലെ ജീവ നക്കാരുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അനുയോജ്യവും സന്തോഷപ്രദവുമാകുന്ന ലളിത വ്യായാമ പരിപാടികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി തീം ബേസ്ഡ് കരിക്കുലം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ ബുദ്ധിവികാസത്തിനനുസരിച്ച് ഓരോ മേഖലകളിലുമുള്ളപരി ശീലനം ലക്ഷ്യമിടുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ മുഖേനയായിരിക്കും നല്‍കുക.

എഴുതാനും വായിക്കാനും പ്രാപ്തരായ കുട്ടികള്‍ക്ക് അതിനുള്ള പരിശീലനം അങ്കണവാടിയില്‍ലഭ്യ മാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി അങ്കണപ്പൂമഴ എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന് ഒരു രണ്ടാം ഭാഗം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അങ്കണവാടിയിലെ പ്രീസ്‌കൂള്‍ ക്ലാസ്മുറി എങ്ങനെ സജ്ജീകരിക്കണമെന്നും എന്തൊക്കെ സാമഗ്രി കള്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള വിശദമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കു ന്നു. അങ്കണവാടിയിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു യുണിഫോമും നിര്‍ദേശിച്ചിട്ടുണ്ട്.കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് മോഡല്‍ അംഗണവാടി രൂപകല്‍പന ചെയ്തിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിംഗ് നടത്തുന്നു ആദ്യഭാഗം തൃശ്ശൂർ വി.എസ്.സുനിൽകുമാർ

കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം

തിരു : കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം. ഊർജകേരള മിഷന്റെ ഭാഗമായി പുരപ്പുറത്ത‌് സൗരോർജ പാനൽ സ്ഥാപിച്ച‌് വീടുകളെ വൈദ്യുത നിലയങ്ങളാ ക്കാൻ കഴിഞ്ഞദിവസംവരെ അപേക്ഷിച്ചത‌് 40000 ഗാർഹിക ഉപയോക്താക്കൾ. പദ്ധതിയിലേക്ക‌് മൊത്തം 52000 അ...തുട൪ന്ന് വായിക്കുക


മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

പട‌്ന : മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബുധനാഴ‌്ച വൈകിട്ടോടെയാണ‌് അഞ്ചു പേരെ മോഷണം ആരോപിച്ച‌് ഒരു സംഘം ആളുകൾ വടിയുപയോഗിച്ച‌് രണ്ടുമണിക്കൂറോ‌ളം മർദിച്ച‌ത‌്. മൂന്നു പേർ അടുത്തുളള ആരോഗ്യ കേന്ദ്രത്തിലേക്ക‌് ഓടിരക...തുട൪ന്ന് വായിക്കുക


ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി

തിരു:ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യ...തുട൪ന്ന് വായിക്കുക


റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം

തിരു:റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ ജനുവരി 15നകം...തുട൪ന്ന് വായിക്കുക


നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ; ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യാതിഥിയാകും

തിരു: ഗവ. നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് 18 ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മെഡിക്കല്‍ കോളേജ് ഡോ സി ഒ കരുണാകരന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി:യുവപ്രതിഭകളാകാന്‍ അപേക്ഷ ക്ഷണിക്കുന്നു

തിരു: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്...തുട൪ന്ന് വായിക്കുക


ആദി ദ്രാവിഡ നാഗ ഗോത്ര അത്യപൂര്‍വ്വ പൂജകള്‍ക്ക് കോന്നി കല്ലേലി കാവ് ഉണര്‍ന്നു

പത്തനംതിട്ട : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക്പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) ഉണര്‍ന്നു.999 മലകളെ ഉണര്‍ത്തി പ്ര...തുട൪ന്ന് വായിക്കുക


ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം; സ്വച്ഛ് സുന്ദര്‍ ശൗചാലയ മത്സരം

പാലക്കാട് :കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റ് എന്ന പേരില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണ കുടുംബങ്ങളിലെ ശൗചാലയങ്ങളില്‍ വൃത്തി നിലനിര്‍ത്തി മനോഹരമാക്കുക എന്ന ലക്ഷ്യത്...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍: 17 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീ കരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജനുവരി 17-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു : കാനം രാജേന്ദ്രന്‍

തിരു: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് സമ്പ്രദായം വരുന്നു

തിരു: ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ നിങ്ങൾക്കെവിടെയാണ് ശസ്ത്രക്രിയ വേണ്ടതെന്നു ചോദിച്ചാൽ ഇതൊന്നുമറിയാതെയാണോ ശസ്ത്രക്രിയ നടത്താൻ പോകുന്നതെന്ന് തിരിച്ചു ചോദിക്കാൻ വരട്ടെ. ലോകാരോഗ്യ സംഘടന അംഗീകരിച്ച സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് നടപ്പാക്കുന്നതിന്റെ ...തുട൪ന്ന് വായിക്കുക


അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശിപാര്‍ശകള്‍ പരിശോധിക്കും: എക്‌സൈസ് വകുപ്പു മന്ത്രി

തിരു:ചികിത്സാ സഹായമുള്‍പ്പെടെ കാലാനുസൃതവര്‍ധനവിനായി അബ്ക്കാരി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുന്ന ശിപാര്‍ശകള്‍ പരിശോധിക്കുമെന്ന് എക്‌സൈ സ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ . സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ബോര്‍ഡിന്റെ...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ആനുകൂല്യമുറപ്പാക്കാന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണം: തൊഴില്‍മന്ത്രി

തിരു:തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാനാകുന്ന വിധത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍...തുട൪ന്ന് വായിക്കുക


തൊഴില്‍നഷ്ടപ്പെട്ട ബാര്‍തൊഴിലാളികള്‍ക്കായി സുരക്ഷ സ്വയംതൊഴില്‍ പദ്ധതി

തിരു : 2014-15 ലെ മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികള്‍ ക്കായി സുരക്ഷ സ്വയംതൊഴില്‍പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ചുവര്‍ഷ കാലയളവില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പനല്‍കും....തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.