Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

വിദ്യാഭ്യാസം

കൂടുതല്‍ 

ഇംഗ്ലീഷ് പേടി മാറ്റാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ക്യാംപ് കണ്ണൂരിൽ

7/1/2019

കണ്ണൂർ: ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും എഴുതാനുമുള്ള പേടിയും മടിയും മാറ്റിയെടുക്കുക യെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗ്ലീഷ് പഠന പോ ഷണ പരിപാടിക്ക് തുടക്കമായി. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെഭാഗമായുള്ള ആദ്യ ക്യാംപ് കൊയ്യം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി.സുമേഷ് ഉദ്ഘാടനം ചെയ്തു.

ഓരോ ജില്ലയിലെയും ഒരു സ്‌കൂളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ പരിശീലന പ്രവര്‍ത്തനങ്ങളിലൂടെ മടിയോ പേടിയോ കൂടാതെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവ് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുകയാണ് ത്രിദിന ക്യാംപിലൂടെ ലക്ഷ്യമിടു ന്നത്. ഇതിനായി ഇംഗ്ലീഷില്‍ സ്‌കിറ്റുകള്‍ തയ്യാറാക്കി അവതരിപ്പിക്കുക, വിവിധ ജീവിത സന്ദര്‍ ഭങ്ങളിലെ ഭാഷാ പ്രയോഗങ്ങള്‍ അവതരിപ്പിക്കുക, ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുക തുടങ്ങി ഒറ്റയ്ക്കും കൂട്ടായുമുള്ള രസകരമായ വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരി ക്കുന്നത്. രാവിലെ 9.30ന് തുടങ്ങി 4.30ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ക്യാംപ് കഴിയുന്ന തോടെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവ് വിദ്യാര്‍ ഥികള്‍ക്ക് ആര്‍ജ്ജിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 40ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ക്യാംപിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കും.

ചടങ്ങില്‍ സമഗ്രശിക്ഷ കേരള പ്രൊജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍അധ്യക്ഷതവഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തി. മൊഡ്യൂള്‍ പ്രകാശനം സംസ്ഥാന ഗവേര്‍ണിംഗ് ബോഡി അംഗം കെ സി ഹരികൃഷ്ണന്‍ നിര്‍വഹിച്ചു. ഡോ. പി കെ ജയരാജ്, പി യു രമേശന്‍, പി ഒ മുരളീധരന്‍, കെ കെ രവി, കെ ആര്‍ അശോകന്‍, റീജ, കെ സി ഗോമതി എന്നിവര്‍ സംസാരിച്ചു. ഡോ. സി എം അസിംസ്വാഗ തവും ടി ഹരിദാസ് നന്ദിയും പറഞ്ഞു. സംസ്ഥാനതല ആര്‍പിമാരായ ഇ വി സന്തോഷ് കുമാര്‍, എം വി അരൂജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്യാംപ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 62...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽഹൈസ്‌കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം

തിരു: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികൾആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവി ന്...തുട൪ന്ന് വായിക്കുക


ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

കൊച്ചി: ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9, ശനിയാഴ്ച നടക്കും. ലോക്ക്ഡൗണ്‍ കാല ത്തു വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുവ...തുട൪ന്ന് വായിക്കുക


ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍: @വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

തിരു: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ജിന്‍ ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ...തുട൪ന്ന് വായിക്കുക


ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ടിസിഎസ് ഇയോണിന്‍റെ കൊറോണവാരിയേഴ്സ് സൗജന്യ കോഴ്സ്

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍കൊറോ ണവാരിയേഴ്സ് എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലു ഷനുമായി ഡികാറ്റിയ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനി യുടെ പുതി...തുട൪ന്ന് വായിക്കുക


പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാക്കനാട്: അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്ത...തുട൪ന്ന് വായിക്കുക


എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ;ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

(ഒന്നാം സ്ഥാനം തൃശ്ശൂരിലെ ദേവ് എൽവിസ് കന്നത്ത് ) തിരു; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ്-1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വന്ത മാക്കി. ഒന്ന് , ര...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.