Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍ കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ടെന്‍ഷന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

നിയമകാരൃം

കൂടുതല്‍ 

ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി

21/11/2018

കൊച്ചി: ശബരിമലയിൽ യഥാർഥ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി. ആൾക്കൂട്ടത്തിൽ പ്രശ‌്നക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തിനിയമാ നുസൃതം നടപടി സ്വീകരിക്കുന്നതിന‌് തടസമില്ലെന്നും ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേ നോൻ, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച‌് വ്യക്തമാക്കി. നിലവിലെ സാഹചര്യം മുതലെടുക്കാൻ ആരെയും അനുവദിക്കരുതെന്ന‌് കോടതി നിർദേശിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ സാധ്യത പിന്നീട‌് പരിശോധിക്കും. ക്രമസമാധാന ചുമതല യുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക‌് മലയാളം ശരിയായി കൈകാര്യംചെയ്യാൻ അറിയുമോ എന്നും നിരോധനാജ്ഞ ഇംഗ്ലീഷിലേക്ക‌് പരിഭാഷപ്പെടുത്തി ശരിയായി മനസ്സിലാക്കിയാണോ നടപ്പാക്കി യതെന്ന‌് വിശദീകരിക്കാനും കോടതി നിർദേശിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച‌് അഡ്വക്കറ്റ‌് ജനറൽ നടത്തിയ വിശദീകരണം തൃപ‌്തികരമാണെന്ന‌് കോടതി വ്യക്തമാക്കി. ദർശനത്തിനായി മുംബെയിൽനിന്നെത്തിയ 110 ഭക്തർ മടങ്ങിയത‌് പരിതാപകരമാണെന്ന‌് കോടതി പറഞ്ഞു.

കഴിഞ്ഞദിവസം ഒരു പ്രത്യേക രാഷ‌്ട്രീയ പാർടിയുടെ നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചിട്ടും പൊലീസ‌് എന്തുകൊണ്ട‌് നടപടി സ്വീകരിച്ചില്ലെന്ന‌് കോടതി ആരാഞ്ഞു‌. യുഡിഎഫ‌് നേതാക്കൾ നടത്തിയ സമരമാണ‌് കോടതി പരാമർശിച്ചത‌്. നിരോധനാജ്ഞ പുറപ്പെടുവിച്ച സർക്കാർ നടപടി ചോദ്യംചെയ‌്ത‌് സമർപ്പിച്ച ഹർജികളാണ‌് കോടതി പരിഗണിച്ചത‌്. വിശദമായ സത്യവാങ‌്മൂലം സർ ക്കാർ പത്തുദിവസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമലയിൽ യഥാർഥ തീർഥാകർക്ക‌് സമയക്രമം നിശ‌്ചയിച്ച‌് നോട്ടീസ‌് നൽകിയിട്ടില്ലെന്ന‌് സർ ക്കാർ ഹൈക്കോടതിയിൽ. തുലാമാസ പൂജയ‌്ക്കും ചിത്തിര ആട്ടവിശേഷത്തിനും സന്നിധാനത്ത‌് സംഘർഷം ഉണ്ടാക്കിയ കേസിൽ പ്രതികളായവർക്കാണ‌് പൊലീസ‌് നോട്ടീസ‌് നൽകിയതെന്ന‌് അഡ്വ. ജനറൽ സി പി സുധാകരപ്രസാദ‌് വിശദീകരിച്ചു. ഇതുവരെ മണ്ഡലകാലത്ത‌് 1.62 ലക്ഷം പേർ ദർശനം നടത്തിയെന്നും 34 പേർക്ക‌് മാത്രമാണ‌് നോട്ടീസ‌് നൽകിയതെന്നും എ ജി വിശദീ കരിച്ചു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായിട്ടാണ‌് മാർച്ച‌് തടഞ്ഞത‌്. ഒരുവ്യക്തിയെയോ ഒരു കൂട്ടമായെത്തുന്ന തീർഥാടകരെയൊ പൊലീസ‌് തടഞ്ഞിട്ടില്ല.

നിരോധനാജ്ഞ തീർഥാടകരെ തടയാനോ നിയന്ത്രിക്കാനോ ഉള്ളതല്ല. നിയമവിരുദ്ധമായി നട ത്തുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളുമാണ‌് തടയുന്നത‌്.യഥാർഥ തീർഥാടകർക്ക‌് തടസം ഉണ്ടാ കാതിരിക്കാനാണിത്‌. തുലാമാസപൂജയ‌്ക്കും ചിത്തിര ആട്ടവിശേഷത്തിനും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നത‌് കണക്കിലെടുത്ത‌് ഇന്റലിജൻസ‌് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് നിരോ ധനാജ്ഞ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചിദംബരo തിങ്കളാഴ്‌ച വരെ സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഐഎൻഎക്സ്‌ മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48 മണിക്കൂ റും വൈദ്യപരി...തുട൪ന്ന് വായിക്കുക


മലമ്പുഴ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്ക് മൂന്ന് മാസം കഠിനതടവും പിഴയും

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌ന മുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.മല...തുട൪ന്ന് വായിക്കുക


സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം

ന്യൂഡൽഹി: സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം. പാർലമെന്റിന്റെ സ്ഥിരംസമിതി ക്ക‌് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച‌് ഇടതുപക്ഷ പാർടികള...തുട൪ന്ന് വായിക്കുക


തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തൃശ്ശൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന...തുട൪ന്ന് വായിക്കുക


കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ അന്താരാഷ്ട്ര നീതിന്യായ കോടതി

ന്യൂഡൽഹി : പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി.കുല്‍ ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയി...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ:കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി നിർദേശo

കൊച്ചി:ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് കർശനമായി നിയന്ത്രി ക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട‌് ഹൈ ക്കോടതി നിർദേശിച്ചു. ചോദ്യക്കടലാസിൽ അവ്യക്തത പോലുള്ള ഘട്ടങ്ങളിൽ മാത്രമേ ജയി ക്കാൻ വേണ്ട മാർക്...തുട൪ന്ന് വായിക്കുക


രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ

മദ്രാസ്: രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. ആറ് മാസം പരോള്‍ വേണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നതെങ്കിലും 30 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. മകള്‍ അരിത...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ മേഖല പരിഷ‌്കരണo:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാ ക്കുന്ന ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി

ന്യൂഡൽഹി:ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടു ത്തിയതിന‌് അറസ്റ്റ‌് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയ ക്കണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോ...തുട൪ന്ന് വായിക്കുക


കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി

പഞ്ചാബ്: കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗ്രാമത്ത ലവന്‍ സാഞ്ജി റാം, അനന്ദ് ദത്ത,പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ സുരേന്ദര്‍ ...തുട൪ന്ന് വായിക്കുക


വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ...തുട൪ന്ന് വായിക്കുക


റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.