Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമലയില്‍ മണ്ഡല-മകര വിളക്ക് കാലത്ത് 3000 ആരോഗ്യ വകുപ്പ് ജീവനക്കാര്‍: എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങള്‍

8/11/2018

തിരു: ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍ പ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തി ല്‍ തീരുമാനം. മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വന്‍ തീര്‍ത്ഥാടകരെത്തുമെന്നതി നാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കുന്നതാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരുനോ ഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുo.

പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയ സ്തംഭനം വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യ വകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കു ന്നതാണ്.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി. നിലയ്ക്കല്‍, സി.എച്ച്.സി. എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ഡോ ക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായ് നിയമിക്കും.സന്നിധാനം,അപ്പാച്ചിമേട്,നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു. സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോ ടൊപ്പം നിലയ്ക്കലും പമ്പയിലും 4 സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കുന്നതാണ്.

ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമിഅയ്യ പ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും.

ജില്ലാ കളക്ടര്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവരുടെസഹായ ത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുളള 16 വഴിയോര കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറു കളും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറക്കുന്നതാണ്.

തീര്‍ത്ഥാടകരെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അംബു ലന്‍സ് സേവനവും ലഭ്യമാക്കുന്നതാണ്. തീര്‍ത്ഥാടകര്‍ മരണപ്പെട്ടാല്‍ കേരളത്തിലെ ഏത് ജില്ല യിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കുര്‍ പ്രവര്‍ത്തന ക്ഷമ മായ ആംബുലന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.

ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെയും നിയമിക്കുന്നതാണ്.

തീര്‍ത്ഥാടന കാലത്ത് തിരക്ക് വര്‍ധിക്കുമ്പോള്‍ അഴുത, കരിമല, പുല്‍മേട്, എരുമേലി (ശാസ്താ ക്ഷേത്രത്തിന് അടുത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ താല്‍കാലിക ഡിസ്പന്‍സറിയും എരുമേ ലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും.

ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താ നം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണ സവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ആരോഗ്യ സേവന കേന്ദ്രം ആരംഭിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംല ബീവി, അഡീഷണല്‍ ഡയറക്ടര്‍ ഡോ.മീനാക്ഷി,ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. അനില്‍ വി. എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

പമ്പ: പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങ ളെ കണ്ടപ്പോൾ ...തുട൪ന്ന് വായിക്കുക


അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 1500 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിൽ ആരംഭിക്കും

ആലപ്പുഴ: അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 15...തുട൪ന്ന് വായിക്കുക


നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി: പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘo

നെടുമ്പാശേരി : ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘ ത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘമാ...തുട൪ന്ന് വായിക്കുക


തമിഴ്‌നാടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റ്:ആറുമരണം:75,000 പേരെ ഒഴിപ്പിച്ചു

ചെന്നൈ : തമിഴ്‌നാടില്‍ ഗജ ചുഴലിക്കാറ്റില്‍ ആറുമരണം.വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂ റില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കൊടുങ്കാറ്റ് വീശി.കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു.വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു....തുട൪ന്ന് വായിക്കുക


ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ

പത്തനംതിട്ട : ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ ട്രേട്ടും ജില്ലാ കലക്...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നി...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

തിരു: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ട ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു....തുട൪ന്ന് വായിക്കുക


അമൃത് വിശ്വ വിദ്യാപീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണത്തിനായി സഹകരിക്കും

(രോഗാണുക്കൾക്ക്‌ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ്‌ ലഭിക്കുന്ന പ്രതിഭാസ മാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ജനിറ്റിക്‌സ്ആ ന്റ്‌ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈസംരം ഭത്തിൽ ലോക ആരോഗ്യ സംഘ...തുട൪ന്ന് വായിക്കുക


കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

തിരു: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടു തല്‍ ഗുണഭോക്താ ക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേര ളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാന...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസിനെ ലോകോത്തരമാക്കും

തിരു: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തുകയാണ്. വളരെയധികം ആളുക ളാണ് പ്രമേഹ രോഗം കാരണം ബുദ്ധിമുട്ടുന്നത്...തുട൪ന്ന് വായിക്കുക


അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേ...തുട൪ന്ന് വായിക്കുക


കളിക്കളം ലോഗോ പ്രകാശനം ചെയ്തു

തിരു;പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂ ളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന...തുട൪ന്ന് വായിക്കുക


വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

തിരു:വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു

(ശിശുദിനാഘോഷം ബിജു പ്രഭാകർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു. ചൈൽ ഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോഹർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെ...തുട൪ന്ന് വായിക്കുക


ഹയർ സെക്കന്‍ഡറി അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി

തിരു: ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവി ഷ്ക്കരിച്ചിരിക്കുന്നു. വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാ പകര്‍ക്ക് പിന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.