Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

അറിയിപ്പുകള്‍

കൂടുതല്‍ 

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷനുകൾ വികസിപ്പിക്കാൻ യു എസ് ടി ഗ്ലോബൽ ആമസോൺ വെബ് സെർവീസസുമായുള്ള ബന്ധം മെച്ചപ്പെടുത്തി

8/11/2018

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബൽ ആമസോൺ വെബ് സെർവീസസുമായുള്ള പങ്കാളിത്തം ശക്തമാക്കി. ആഗോള ഉപയോക്താ ക്കൾക്ക് സഹായകരമായ വിധത്തിൽ ഡിജിറ്റൽ പരിവർത്തനങ്ങൾ ഇനി കൂടുതൽ കാര്യക്ഷമ മായ രീതിയിൽ നിർവഹിക്കാനാവുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം 2018 നവംബർ 26 മുതൽ 30 വരെ ലാസ് വെഗാസിൽ നടക്കുന്ന എ ഡബ്ള്യു എസ് റി:ഇൻവെൻറ്റി ൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും യുണീക് ടാലെന്റ് മോഡലുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ക്ലൗഡ് മൈഗ്രേഷൻ മുന്നേറ്റത്തിന്റെ മുൻപന്തിയിൽ തന്നെ നിൽക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബൽ. പങ്കാളിത്ത സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന വിധ ത്തിൽ വർക് ലോഡ് മൈഗ്രേഷൻ, ക്ലൗഡ് ഓപ്പറേഷനുകൾ, ഡാറ്റ അനലിറ്റിക്‌സ്, മൊബൈൽ സൊല്യൂഷൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ ഒ ടി ), മെഷീൻ ലേണിങ് (എം എൽ), ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് (എ ഐ) എന്നിവ കൂടുതൽ കാര്യക്ഷമമാകാൻ പങ്കാളിത്തം പ്രയോജനം ചെയ്യും. കമ്പനിയുടെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും ആമസോൺ വെബ് സേവനങ്ങളുടെ കരുത്തുറ്റ ഹൈബ്രിഡ് ഘടനയും ഒന്നിക്കുന്നത് വഴി വ്യാപാര രംഗത്തെ നൂതന വെല്ലുവിളി കളെ നേരിടാനും പരിഹാരം കണ്ടെത്താനും ഉപയോക്താക്കൾക്കാവും. അഞ്ച് ഉപഭൂഖണ്ഡങ്ങളി ലെ ഫോർച്യൂൺ 500/ ഗ്ലോബൽ 1000 ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ബാങ്കിങ്, ധനകാ ര്യം, ആരോഗ്യരക്ഷ, ഇൻഷുറൻസ്,ചില്ലറ വ്യാപാരം, സാങ്കേതികവിദ്യ, ഉൽപ്പാദനം,ടെലികോം, ഷിപ്പിംഗ് തുടങ്ങി കമ്പനിയുടെ ഉപഭോക്തൃ ശൃംഖല വിപുലവും ശക്തവുമാണ്.

ഗ്ലോബൽ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്മ്യൂണിറ്റിക്കായി ആമസോൺ വെബ് സർവീസസ് സംഘടിപ്പിക്കു ന്ന രാജ്യാന്തര കോൺഫറൻസാണ് എ ഡബ്ള്യു എസ് റി:ഇൻവെൻറ്റ്. ഈ രംഗത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ, പരിശീലന ക്‌ളാസ്സുകൾ, സെർട്ടിഫിക്കേഷൻ അവസരങ്ങൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ പരിപാടികളാണ് കോൺഫറൻസിൽ അരങ്ങേറുന്നത്. 2000 ത്തിൽ ഏറെ പരിശീ ലന സെഷനലുകൾ ഉണ്ടാകും. പാർട്ണർ എക്സ്പോകൾ, ആഫ്റ്റർ അവർ ഈവന്റുകൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. യു എസ് ടി ഗ്ലോബൽ സി ഐ ഒ യും സീനിയർ വൈസ് പ്രസിഡ ന്റുമായ സുനിൽ കാഞ്ചി, ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ക്ലൗഡ് സർവീസസ് ഗ്ലോബൽ ഹെഡ് മുരളീ കൃഷ്ണൻ നായർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കും. നിലവിലുള്ളവരെക്കൂടാതെവരും കാല പങ്കാളികളെയും ഉപയോക്താക്കളെയും അഭിസംബോധന ചെയ്ത് ഇരുവരും സംസാരിക്കും. ഗ്ലോബൽ 1000 സ്ഥാപനങ്ങളുടെ വ്യാപാരത്തെയും അവയുടെ ഉപയോക്താക്കളെയും പരിചയ പ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ റിയാലിറ്റി ഡെമോ, കേസ് സ്റ്റഡികൾ എന്നിവ കമ്പനിയുടെ വിവിധ തരം സേവനങ്ങളും അതുവഴിയുള്ള പ്രയോജനങ്ങളും മനസ്സിലാക്കാൻ സഹായകമായ റിയൽ വേൾഡ് അന്തരീക്ഷം സൃഷ്ടിക്കും. യു എസ് ടി ഗ്ലോബലിന്റെ 645 ആം ബൂത്തിൽ കമ്പനി ടീമംഗങ്ങളുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

തങ്ങളുടെ വ്യാപാര പങ്കാളികളായ ഗ്ലോബൽ 1000 കമ്പനികളുടെ ഡിജിറ്റൽ പരിണാമത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നതെന്ന് യു എസ് ടി ഗ്ലോബൽ സി ഐ ഒ യും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി പറഞ്ഞു. സഹസ്ഥാപനങ്ങ ളുടെ വ്യാപാരത്തെ ആഴത്തിൽ മനസ്സിലാക്കിയും ക്ലൗഡ്, ഡിജിറ്റൽ സാങ്കേതിക രംഗത്തെ കമ്പ നിയുടെ കരുത്ത് പ്രയോജനപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. ആമസോൺ വെബ് സെർ വീസസുമായുള്ള നിലവിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതു വഴി സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് ഉപയോക്താക്കളെ നയിക്കാനാവും. എ ഡബ്ള്യു എസ് റീ: ഇൻവെൻറ്റ് 2018 ൽ പങ്കെടുക്കാനും നിലവിലുള്ളതും വരുംകാല ഉപയോക്താക്കളുമായും നടത്തുന്ന കൂടിക്കാഴ്ച കളിൽ ക്ലൗഡ്, ഡിജിറ്റൽ പരിവർത്തന സാധ്യതകളെ പരിചയപ്പെടുത്താനുമുള്ള അവസരത്തെ ആഹ്‌ളാദത്തോടെയാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്. അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

പമ്പ: പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങ ളെ കണ്ടപ്പോൾ ...തുട൪ന്ന് വായിക്കുക


അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 1500 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിൽ ആരംഭിക്കും

ആലപ്പുഴ: അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 15...തുട൪ന്ന് വായിക്കുക


നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി: പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘo

നെടുമ്പാശേരി : ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘ ത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘമാ...തുട൪ന്ന് വായിക്കുക


തമിഴ്‌നാടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റ്:ആറുമരണം:75,000 പേരെ ഒഴിപ്പിച്ചു

ചെന്നൈ : തമിഴ്‌നാടില്‍ ഗജ ചുഴലിക്കാറ്റില്‍ ആറുമരണം.വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂ റില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കൊടുങ്കാറ്റ് വീശി.കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു.വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു....തുട൪ന്ന് വായിക്കുക


ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ

പത്തനംതിട്ട : ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ ട്രേട്ടും ജില്ലാ കലക്...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നി...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

തിരു: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ട ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു....തുട൪ന്ന് വായിക്കുക


അമൃത് വിശ്വ വിദ്യാപീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണത്തിനായി സഹകരിക്കും

(രോഗാണുക്കൾക്ക്‌ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ്‌ ലഭിക്കുന്ന പ്രതിഭാസ മാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ജനിറ്റിക്‌സ്ആ ന്റ്‌ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈസംരം ഭത്തിൽ ലോക ആരോഗ്യ സംഘ...തുട൪ന്ന് വായിക്കുക


കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

തിരു: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടു തല്‍ ഗുണഭോക്താ ക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേര ളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാന...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസിനെ ലോകോത്തരമാക്കും

തിരു: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തുകയാണ്. വളരെയധികം ആളുക ളാണ് പ്രമേഹ രോഗം കാരണം ബുദ്ധിമുട്ടുന്നത്...തുട൪ന്ന് വായിക്കുക


അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേ...തുട൪ന്ന് വായിക്കുക


കളിക്കളം ലോഗോ പ്രകാശനം ചെയ്തു

തിരു;പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂ ളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന...തുട൪ന്ന് വായിക്കുക


വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

തിരു:വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു

(ശിശുദിനാഘോഷം ബിജു പ്രഭാകർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു. ചൈൽ ഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോഹർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെ...തുട൪ന്ന് വായിക്കുക


ഹയർ സെക്കന്‍ഡറി അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി

തിരു: ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവി ഷ്ക്കരിച്ചിരിക്കുന്നു. വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാ പകര്‍ക്ക് പിന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.