Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

അറിയിപ്പുകള്‍

കൂടുതല്‍ 

ഇ എസ് ഐ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

17/10/2018

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്,, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

ഇഎസ്‌ഐ ഡിസ്പന്‍സറികളിലും ആശുപത്രികളിലും ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങി പണം റീ ഇംബേഴ്‌സ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.. ഇത് രോഗികള്‍ക്ക് പ്രയാസമുണ്ടാ ക്കുന്നുണ്ട്.കൂടാതെ പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകളുടെ വില നീതിസ്‌റ്റോര്‍ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ വിലയെക്കാള്‍ വളരെ കൂടുതലാണെന്നത് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കുമുള്ള 2017ലെ അവാര്‍ഡ് ദാനചടങ്ങ്് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇത് പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും. തീരുമാനത്തിന്റെ പശ്ചാ ത്തലത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്ത ണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനോടകം സംസ്ഥാനത്തെ എല്ലാ റവന്യൂവില്ലേജുകളിലെയും തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വലിയ നേട്ടം തന്നെയാണ്. ഒപ്പം ആഇ എസ് ഐ ആശുപത്രികളിലെയും ഡിസെപെന്‍സറികളി ലെയും സേവനം മികച്ചതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 18 പുതിയ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ നടപടിയാരംഭിച്ചു. ഇഎസ്‌ഐ ആശു പത്രികളില്‍ പ്രത്യേക ഫാര്‍മസി ഔട്ട്്‌ലെറ്റുകളും അര്‍ബുദ രോഗനിര്‍ണയത്തിനായി മൊബൈ ല്‍ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. പേരൂര്‍ക്കട, ഫറോക്ക് ആശുപത്രികളില്‍ കീമോതെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇ എസ് ഐ സ്ഥാപന ങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങള്‍ ലഭ്യമല്ലാത്തിനാല്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഇതിനായി എംപാനല്‍ ചെയ്യുകയാണ്. സ്‌പെഷ്യാലിറ്റി ചികിത്സക്കായി 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 47 സ്വകാര്യആശുപത്രികളെയും എംപാനല്‍ ചെയ്തിട്ടു ണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇഎസ്‌ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപി ആരംഭിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിലെയും ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ ശമ്പളത്തില്‍ ഉണ്ടായിരു വ്യത്യാസം പരിഹരിച്ചത് സേവനമേഖലയില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഇഎസ്‌ഐയില്‍ നിന്നുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ജനങ്ങളിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇഎസ്‌ഐ കോര്‍പറേഷന്റെ സഞ്ചിതനിധി സ്വകാര്യധനകാര്യ സ്ഥാപനത്തിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്ന നടപടി ഇഎസ്‌ഐയുടെ പ്രഖ്യാപിതലക്ഷ്യത്തെ ഗുരുതരമായി ബാധിക്കു മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശുപത്രി വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാന ങ്ങള്‍ നേടിയ പേരൂര്‍ക്കട, എറണാകുളം ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുന്നത്തുപാലം, ചേര്‍ത്തല ഡിസ്‌പെന്‍സറികള്‍ക്കും മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറി മഞ്ജു എസ്, ഇന്‍ഷുറന്‍ സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അജിത നായര്‍. ആര്‍, ഇ എസ് ഐ ഡപ്യൂട്ടി ഡയറക്ടര്‍മാരായ പ്രശാന്ത് ഡി, അനിത ഡി, പ്രേമകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

പമ്പ: പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങ ളെ കണ്ടപ്പോൾ ...തുട൪ന്ന് വായിക്കുക


അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 1500 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിൽ ആരംഭിക്കും

ആലപ്പുഴ: അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 15...തുട൪ന്ന് വായിക്കുക


നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി: പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘo

നെടുമ്പാശേരി : ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘ ത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘമാ...തുട൪ന്ന് വായിക്കുക


തമിഴ്‌നാടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റ്:ആറുമരണം:75,000 പേരെ ഒഴിപ്പിച്ചു

ചെന്നൈ : തമിഴ്‌നാടില്‍ ഗജ ചുഴലിക്കാറ്റില്‍ ആറുമരണം.വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂ റില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കൊടുങ്കാറ്റ് വീശി.കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു.വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു....തുട൪ന്ന് വായിക്കുക


ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ

പത്തനംതിട്ട : ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ ട്രേട്ടും ജില്ലാ കലക്...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നി...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

തിരു: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ട ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു....തുട൪ന്ന് വായിക്കുക


അമൃത് വിശ്വ വിദ്യാപീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണത്തിനായി സഹകരിക്കും

(രോഗാണുക്കൾക്ക്‌ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ്‌ ലഭിക്കുന്ന പ്രതിഭാസ മാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ജനിറ്റിക്‌സ്ആ ന്റ്‌ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈസംരം ഭത്തിൽ ലോക ആരോഗ്യ സംഘ...തുട൪ന്ന് വായിക്കുക


കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

തിരു: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടു തല്‍ ഗുണഭോക്താ ക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേര ളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാന...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസിനെ ലോകോത്തരമാക്കും

തിരു: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തുകയാണ്. വളരെയധികം ആളുക ളാണ് പ്രമേഹ രോഗം കാരണം ബുദ്ധിമുട്ടുന്നത്...തുട൪ന്ന് വായിക്കുക


അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേ...തുട൪ന്ന് വായിക്കുക


കളിക്കളം ലോഗോ പ്രകാശനം ചെയ്തു

തിരു;പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂ ളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന...തുട൪ന്ന് വായിക്കുക


വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

തിരു:വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു

(ശിശുദിനാഘോഷം ബിജു പ്രഭാകർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനം ആഘോഷിച്ചു. ചൈൽ ഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോഹർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെ...തുട൪ന്ന് വായിക്കുക


ഹയർ സെക്കന്‍ഡറി അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി

തിരു: ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവി ഷ്ക്കരിച്ചിരിക്കുന്നു. വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാ പകര്‍ക്ക് പിന...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.