Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

11/10/2018

തിരു: കുറ്റവാളികള്‍ വര്‍ധിച്ച് ജയിലുകള്‍ നിറയുന്ന അവസ്ഥമാറി കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഒരാളും കുറ്റവാളി യായി ജനിക്കുന്നില്ല. സാഹചര്യവും ബാഹ്യ പശ്ചാത്തലവും കൊണ്ട് കുറ്റവാളികളാകുന്നവരാണ് അധികവും. ചെറിയ കുറ്റങ്ങള്‍ നടത്തിയവര്‍പ്പോലും കൊടും കുറ്റവാളികളോടൊപ്പം താമസിപ്പിക്കേണ്ട അവസ്ഥയാണിപ്പോള്‍. അതെല്ലാം ആ വ്യക്തിയെ മാനസികമായി സ്വാധീനിക്കുകയും വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതുകൂടാതെ നല്ലനടപ്പിന് വിധിച്ച് നാട്ടിലെത്തിയാലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ആ വ്യക്തിയെ വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ തന്നെ ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സമൂഹവും ഒത്തൊരുമിക്കണമെന്നും മന്ത്രി പറഞ്ഞു. കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ ഇടപെടലുകളിലൂടെ സാമൂഹ്യനീതി ഉറപ്പാക്കി നല്ലൊരു സമൂഹം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പെന്ന് മന്ത്രി പറഞ്ഞു. പരസ്പര പൂരകങ്ങളായ സാമഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനാല്‍ സമൂഹത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്. പ്രളയ ദുരന്തത്തെത്തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ വിദഗ്ധമായി നേരിടാന്‍ ഈ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നടന്നു. ഒന്നര ലക്ഷം പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. വിദഗ്ധ കൗണ്‍സിലിംഗിലൂടെ അവരുടെ ആശങ്കകള്‍ പരിഹരിക്കാനും ആത്മഹത്യകള്‍ പരമാവധി കുറയ്ക്കാനും സാധിച്ചു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കുകയാണ്. ഇതേരീതിയില്‍ ഇടപെടലുകള്‍ നടത്തിയാല്‍ കുറ്റവാളികളേയും മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് സാമൂഹ്യനീതി വകുപ്പ് കരുതുന്നത്. ഇതിനായി സാമൂഹ്യനീതി, പോലീസ്, ജയില്‍ വകുപ്പുകളും, ജഡ്ജിമാര്‍, അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രാകൃതമായ ശിക്ഷാരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അതിനാല്‍ തന്നെ കാലത്തിനനുസരിച്ച് ശിക്ഷാരീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ചെറിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ വിടാതെ ആര്‍.സി.സി. പോലുള്ള സ്ഥലങ്ങളിലോ മറ്റോ അയച്ച് നിശ്ചിത ദിവസം സാമൂഹ്യ സേവനം നടത്തി പരിവര്‍ത്തനം നടത്തിക്കണം. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിച്ച് തിരികെ വരുന്നത് വലിയൊരു കാര്യമാണ്. അവരെ സമൂഹം പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കും.

കാലം മാറിയതനുസരിച്ച് കുറ്റങ്ങളുടെ രീതിയും മാറിയിട്ടുണ്ട്. ഇതനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നല്ലനടപ്പ് ശാസ്ത്രീയമായി പരിഷ്‌കരിക്കാനാണ് സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നത്. കുറ്റവാളിയുടെ കുടുംബത്തിന്റെ ജീവിത സാഹചര്യം പലരും കാണാതെ പോകുന്നുണ്ട്. അതിനും ഒരു മാറ്റം വരണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്, ജില്ലാ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ. സത്യന്‍, സംസ്ഥാന പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ അഡ്വ. ഷാനവാസ് ഖാന്‍, പ്രൊഫ. ജേക്കബ് ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍ കെ.വി. എന്നിവര്‍ പങ്കെടുത്തു.

ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദര്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നു. പുതുതായി ആരംഭിക്കേണ്ട വിവിധ പദ്ധതികളും നിയമങ്ങളും കരട് രൂപത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തും.

കേരളത്തിലെ പ്രൊബേഷന്‍ സംവിധാനം-പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും, പ്രൊബേഷന്‍ സംവിധാനത്തിന്റെ ആധുനീകരണവും അന്തര്‍ദേശീയ സാഹചര്യങ്ങളും, സാമൂഹ്യ പ്രതിരോധ സംവിധാനത്തിന്റെ രൂപീകരണവും വികാസവും വിവിധ സംസ്ഥാനങ്ങളുടെ ഇടപെടലുകള്‍, നല്ലനടപ്പ് ജാമ്യത്തിലുള്ളവരുടേയും ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരുടേയും പുനരധിവാസം സന്നദ്ധ സംഘടനകളുടെ പങ്ക്, കാവല്‍ - നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കുള്ള സാമൂഹ്യ മനശാസ്ത്ര സംരക്ഷണം, സാമൂഹ്യ പ്രതിരോധ സംവിധാനം, നീതിന്യായ സംവിധാനവും സാമൂഹ്യ പ്രതിരോധവും, ജയില്‍ സംവിധാനവും സാമൂഹ്യ പ്രതിരോധവും, പോലീസും സാമൂഹ്യ പ്രതിരോധവും, സാമൂഹ്യനീതി വകുപ്പും പ്രൊബേഷന്‍ സംവിധാനവും, ആദ്യമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരിലെ നവീകരണവും പുനരധിവാസവും, അതിജീവിച്ചവര്‍ക്കും ആശ്രിതര്‍ക്കുമുള്ള സാമൂഹ്യ സംരക്ഷണം, കേരള സാമൂഹ്യ സേവന നിയമം-2018 തുടങ്ങിയില്‍ ഊന്നിയാണ് ശില്‍പശാല. ഈ ചര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി...തുട൪ന്ന് വായിക്കുക


അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് ...തുട൪ന്ന് വായിക്കുക


ജപ്പാനും കേരളവും തമ്മിലുളള സഹകരണം: മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ അംബാസഡര്‍ കെന്‍ജി ഹിരാമസുവും ചര്‍ച്ച

തിരു: ജപ്പാന്‍-കേരളം സഹകരണം മെച്ചപ്പെടുത്തും വ...തുട൪ന്ന് വായിക്കുക


ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരു: ബെല്‍ജിയം കോണ്‍സല്‍ ജനറല്‍മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ശബരിമല ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്തിച്ച് അളവെടുക്കുന്നു

ശബരിമല: ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്...തുട൪ന്ന് വായിക്കുക


ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു

ശബരിമല: സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

തിരു: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മ...തുട൪ന്ന് വായിക്കുക


ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

കോഴിക്കോട്; നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്...തുട൪ന്ന് വായിക്കുക


പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി

തിരു: എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്ക വറി ഓഫീസറും റിയൽ എസ്റ്റേസ്റ്റ് മാഫിയയും ചേർന്ന് നടത്തിയ വൻ ചതിയുടെ ഇരയായ എറണാ കുളം ഇടപ്പള്ളിയിലെ പ്രീത-ഷാജി ദമ്പതിമാർ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള നിവേദനം കേരള ഗവ...തുട൪ന്ന് വായിക്കുക


റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകൾക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

കേഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറ ണാകുളം ന...തുട൪ന്ന് വായിക്കുക


നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി ഉദ‌്ഘാടനം ചെയ‌്തു

തിരു: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്തു. സ...തുട൪ന്ന് വായിക്കുക


വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ:ഒമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.ഉത്തരവ് അംഗീകാരത്തിനായി ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു അയച്ചു കൊടുത്തു.ഉത്തരവിനെതിരെ അപ്പീൽ നല്കാൻ മല്യക്ക് 14 ദി...തുട൪ന്ന് വായിക്കുക


റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി:റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണ ങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നു.2016 സെപ‌്തംബറിൽ ചുമ തലയേറ്റ ഉർജിത്തിന...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ 45 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയായി

തിരു: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ....തുട൪ന്ന് വായിക്കുക


വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി

തിരു: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാ ണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.