തിരു: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഈ വര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണ്.
കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
തിരു:സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 20ന് വൈ കിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ നിർവഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവന ന്തപുരം സെൻട്ര...തുട൪ന്ന് വായിക്കുക
തിരു: ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്സ്പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവ ബോധം സൃഷ്ടിക്...തുട൪ന്ന് വായിക്കുക
തിരു: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍ സര് സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇ...തുട൪ന്ന് വായിക്കുക
തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര ത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു.ലാസ്റ്റ് ചാന്‍സ്,ദി ലോക്ക് എന്നീ ഷോര്‍ട് ഫിലി മുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാര...തുട൪ന്ന് വായിക്കുക
തിരു: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന് പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക
തിരു: പ്രമുഖ എഴുത്തുകാരന് വേണുഗോപാലന്‍.കെ.എ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച നവലിബറലിസം എന്ന പുസ്തകം പ്രമുഖഎഴുത്തുകാരനും മുന്‍എം.പിയുമായഎസ്.രാമചന്ദ്രന് പിള്ള പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും കേരള ഓപ്പണ്യൂണിവേഴ്സിറ്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് രാജ്യം. മനുഷ്യത്വമില്ലാത്ത ആക്രമണ ത്തിൽ രാജ്യത്തിനകത്തും പുറത്തും രോഷം അണപൊട്ടി. ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യ കണ്ട ഏറ്റവും വലിയ ചാവേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാ ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന് കാര്യ മായ സംഭാവനകള്‍ നല്കാന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്റ് പ്ലാനിംഗ് സഹായകര മാകുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ...തുട൪ന്ന് വായിക്കുക
തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കു ന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2017 ഒക്ടോബര്‍ 1 ലെ സു...തുട൪ന്ന് വായിക്കുക
തിരു: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിലെ കേഡര്‍ സംയോജന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതി നുള്ള നടപടികള്‍ക്ക് തുടക്കമായി. ശമ്പള ഏകീകരണ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി റിട്ട യേര്ഡ...തുട൪ന്ന് വായിക്കുക
മുട്ടത്തറ സഹകരണബാങ്കിന്റെ എട്ടാമത് ശാഖയുടെ ഉദ്ഘാടനം പൂന്തുറയില്‍ സഹകരണ,ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.