Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടുമുതൽ, ഫലമറിയാൻ വിപുല സംവിധാനം കോഴിക്കോട് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവെക്കില്ല അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 5000 രൂപ പിഴ ഈടാക്കി ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

കായികം

കൂടുതല്‍ 

ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചു നീങ്ങണമെന്നു മുഖ്യമന്ത്രി

10/10/2018

തിരു:ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം പ്രളയ ദുരന്തം നേരിട്ട വേളയില്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച വിജയം നേടാന്‍ കായികതാരങ്ങള്‍ക്ക് കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാല്‍ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജിന്‍സണ്‍ ജോണ്‍സന്‍, വിസ്മയ വി.കെ, നീന വി, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ക്യാഷ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാര്‍ഡ് രക്ഷകര്‍ത്താക്കള്‍ ഏറ്റുവാങ്ങി. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20ഉം വെള്ളി നേടിയവര്‍ക്ക് 15ഉം വെങ്കലം നേടിയവര്‍ക്ക് 10ഉം ലക്ഷം രൂപയാണ് നല്‍കിയത്. 14 മെഡലുകളാണ് പത്ത് താരങ്ങള്‍ നേടിയത്. മികച്ച പരിശീലകരെയും ആദരിച്ചു. ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ മുന്‍ താരം ബോബി അലോഷ്യസിനെ ചടങ്ങില്‍ ആദരിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 157 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായും 249 പേര്‍ക്കു കൂടി ഉടന്‍ നല്‍കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ കായിക മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. പോലീസില്‍ കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കി പോലീസ് ടീം മെച്ചപ്പെടുത്തും. എല്ലാ ജില്ലകളിലും മെച്ചപ്പെട്ട ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടിയായിട്ടുണ്ട്. കിഫിബിയില്‍ നിന്ന് 700 കോടി രൂപ ഉപയോഗിച്ചാണ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നത്. പലതും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. കായിക മേഖലയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടി സ്വീകരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കോച്ചുകളെ കേരളത്തിലെത്തിച്ച് കേരള താരങ്ങളെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഒ. രാജഗോപാല്‍ എം. എല്‍. എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി. ദാസന്‍, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ എം. ആര്‍. രഞ്ജിത്ത്, ഡി. വിജയകുമാര്‍, ഒ. കെ. വിനീഷ്, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക


റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു

ജയ‌്പുർ :ശ്രേയസ‌് ഗോപാലിന്റെ ഉശിരൻ ബൗളിങ‌് പ്രകടനം റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു. ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ‌്ത ബാംഗ്ലൂർ നാല്‌ വിക്കറ്റ‌് നഷ്ടത്തിൽ 158 റണ്ണാണെടുത്തത‌്. ശ്രേയസ‌് നാലോവറിൽ ഒരു മെ‌‌യ‌്ഡൻ ഉൾപ്പെടെ 12 റൺ മാത...തുട൪ന്ന് വായിക്കുക


ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ്...തുട൪ന്ന് വായിക്കുക


ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന...തുട൪ന്ന് വായിക്കുക


ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യ...തുട൪ന്ന് വായിക്കുക


ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് താരമായ സമരേ...തുട൪ന്ന് വായിക്കുക


അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക


ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക


കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.