Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

തോട്ടം മേഖലയില്‍ കാര്‍ഷികാദായനികുതി പൂര്‍ണമായും ഒഴിവാക്കി

10/10/2018

തിരു:തോട്ടം ഉടമകളില്‍നി്ന്ന് കാര്‍ഷികാദായനികുതി ഇടാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനി ച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായനികുതി അഞ്ചു വര്‍ഷ ത്തേക്ക് മരവിപ്പിക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന കേരള ത്തിലെ തോട്ടം മേഖലയ്ക്ക് പുതുജീവന്‍ നല്‍കാനും തൊഴിലാളികളെ സംരക്ഷിക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. തോട്ടം മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള റിട്ടയേഡ് ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമീ ഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭ നേരത്തേ സുപ്രധാന തീരുമാനങ്ങള്‍ എടുത്തി രുന്നു. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. നികുതി, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴില്‍, നിയമവകുപ്പ് സെക്രട്ടരിമാരായിരുന്നു അംഗങ്ങള്‍. സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ജൂണ്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗം തോട്ടം മേഖലയ്ക്ക് പുതുജീവന്‍ പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതുസംബന്ധിച്ച് ജൂണ്‍ 21ന് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു. ഏറെ പഴക്കമുള്ള ഈ നികുതി ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഈടാക്കുന്നത്. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എസ്‌റ്റേ റ്റുകളിലെ എല്ലാ ലയങ്ങളേയും കെട്ടിടനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശസ്വ ഭരണസ്ഥാപ ന ങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്. ഭൂരിപക്ഷം ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണാ വസ്ഥയി ലുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നത് അസാധ്യ മായ സാഹചര്യത്തിലാണ് കെട്ടടനികുതിയില്‍ നി്ന്ന് ഒഴിവാക്കുന്നത്.

നിലവിലുള്ള ലയങ്ങള്‍ വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ലൈഫിന്റെ മാര്‍ഗരേഖകള്‍ക്കു വിധേയമായിരിക്കും വീട്‌നിര്‍മ്മാണം. റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനംവകുപ്പ് ഈടാക്കു സീനിയറേജ് പൂര്‍ണമായും ഒഴിവാക്കുന്നതിന് തീരുമാനമെടുത്തുകഴിഞ്ഞു. നിലവില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ 2500 രൂപയാണ് വനംവകുപ്പ് സീനിയറേജായി ഈടാക്കുത്. ഒരു മരം മുറിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി തുക അയ്യായിരം രൂപയാണ്. റബ്ബറിന്റെ വില വളരെയധികം താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ സീനിയറേജ് തുക വളരെ കൂടുതലാണെും ഇത് നിര്‍ത്തലാക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്തിരുന്നു. തോട്ടം തൊഴി ലാളികള്‍ക്ക് ഇഎസ്‌ഐ പദ്ധതി ബാധകമാക്കുന്നത് തൊഴില്‍വകുപ്പ് പരിഗണിച്ചുവരികയാണ്. തോട്ടങ്ങളുടെ പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശ സമര്‍പിക്കാന്‍ നിയമവകുപ്പ് സെക്രട്ടരിയെ ചുമതലപ്പെടുത്താനും നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കേരള ഫോറസ്റ്റ് (വെസ്റ്റിങ്ങ് ആന്റ് മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രജൈല്‍ ലാന്റ്)ആക്ടിന്റെ പരിധിയില്‍നി്ന്ന തോട്ടങ്ങളെ മുമ്പു തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നവയും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നതിനും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ധനസഹാ യത്തോടെ തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചിരു ന്നു തോട്ടം മേഖല അഭിമുഖീകരിക്കു്ന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായുംപരിഹരിക്കാനുതകുന്ന തോട്ടം നയം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തികമേഖലയില്‍ വലിയ സംഭാവന നല്‍കുന്ന തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ലക്ഷക്കണക്കിനു തൊഴിലാളി കുടും ബങ്ങളുടെ ജീവിതസംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ ക്കാര്‍ സ്വീകരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി...തുട൪ന്ന് വായിക്കുക


അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് ...തുട൪ന്ന് വായിക്കുക


ജപ്പാനും കേരളവും തമ്മിലുളള സഹകരണം: മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ അംബാസഡര്‍ കെന്‍ജി ഹിരാമസുവും ചര്‍ച്ച

തിരു: ജപ്പാന്‍-കേരളം സഹകരണം മെച്ചപ്പെടുത്തും വ...തുട൪ന്ന് വായിക്കുക


ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരു: ബെല്‍ജിയം കോണ്‍സല്‍ ജനറല്‍മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ശബരിമല ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്തിച്ച് അളവെടുക്കുന്നു

ശബരിമല: ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്...തുട൪ന്ന് വായിക്കുക


ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു

ശബരിമല: സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

തിരു: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മ...തുട൪ന്ന് വായിക്കുക


ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

കോഴിക്കോട്; നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്...തുട൪ന്ന് വായിക്കുക


പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി

തിരു: എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്ക വറി ഓഫീസറും റിയൽ എസ്റ്റേസ്റ്റ് മാഫിയയും ചേർന്ന് നടത്തിയ വൻ ചതിയുടെ ഇരയായ എറണാ കുളം ഇടപ്പള്ളിയിലെ പ്രീത-ഷാജി ദമ്പതിമാർ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള നിവേദനം കേരള ഗവ...തുട൪ന്ന് വായിക്കുക


റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകൾക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

കേഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറ ണാകുളം ന...തുട൪ന്ന് വായിക്കുക


നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി ഉദ‌്ഘാടനം ചെയ‌്തു

തിരു: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്തു. സ...തുട൪ന്ന് വായിക്കുക


വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ:ഒമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.ഉത്തരവ് അംഗീകാരത്തിനായി ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു അയച്ചു കൊടുത്തു.ഉത്തരവിനെതിരെ അപ്പീൽ നല്കാൻ മല്യക്ക് 14 ദി...തുട൪ന്ന് വായിക്കുക


റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി:റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണ ങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നു.2016 സെപ‌്തംബറിൽ ചുമ തലയേറ്റ ഉർജിത്തിന...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ 45 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയായി

തിരു: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ....തുട൪ന്ന് വായിക്കുക


വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി

തിരു: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാ ണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.